Hivision Channel

Local News

ഒരു കുടുംബത്തിലെ മൂന്ന് പേർ കാറിനുള്ളിൽ ശ്വാസംമുട്ടി മരിച്ച നിലയിൽ; എ സിയിൽ നിന്ന് വാതകം ചോർന്നതായി പ്രാഥമിക കണ്ടെത്തൽ

ഈജിപ്തിലെ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ എയർ കണ്ടീഷനിങ് സിസ്റ്റത്തിലെ ഫ്രിയോൺ വാതകം ചോർന്നതിനെ തുടർന്ന് ഇത് ശ്വസിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. 66-കാരനായ ഗൃഹനാഥൻ, ഭാര്യ, 25-കാരിയായ മകൾ എന്നിവരാണ് മരിച്ചത്. ഈജിപ്തിലെ ഓൾഡ് കയ്‌റോ കോർണിഷിലെ റിങ് റോഡിന് സമീപമാണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഓൾഡ് കെയ്‌റോയിലെ റോഡരികിൽ ലോക്ക് ചെയ്ത നിലയിലായിരുന്നു.യാത്രക്കിടെ മകൾക്ക് തലകറക്കവും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് പിതാവ് വാഹനം റോഡരികിലേക്ക് പാർക്ക് ചെയ്യുകയായിരുന്നു. മകളെ സഹായിക്കാൻ മാതാപിതാക്കൾ ശ്രമിച്ചെങ്കിലും എ.സി പ്രവർത്തിച്ചിരുന്ന അടച്ചിട്ട കാറിനുള്ളിൽ നിമിഷങ്ങൾക്കകം ഇവർക്കും സമാനമായ അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു.

എ സിയിൽ നിന്ന് ചോർന്ന ഫ്രിയോൺ ഗ്യാസ് വൻതോതിൽ ശ്വസിച്ചതിനെ തുടർന്ന് ഇവർ കാറിനുള്ളിൽ വെച്ച് തന്നെ ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങളിൽ മറ്റ് പരിക്കുകളോ ആക്രമണം നടന്നതിന്‍റെ ലക്ഷണങ്ങളോ ഇല്ലെന്ന് എമർജൻസി റെസ്‌പോണ്ടർമാർ വ്യക്തമാക്കി. സംഭവത്തിൽ ഈജിപ്ത് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

ഒരു കുടുംബത്തിലെ മൂന്ന് പേർ കാറിനുള്ളിൽ ശ്വാസംമുട്ടി മരിച്ച നിലയിൽ; എ സിയിൽ നിന്ന് വാതകം ചോർന്നതായി പ്രാഥമിക കണ്ടെത്തൽ Read More »

മു​ല്ല​പ്പെ​രി​യാ​റി​ൽ അ​ഞ്ചം​ഗ സ​മി​തി​യു​ടെ സ​മ​ഗ്ര സു​ര​ക്ഷാ പ​രി​ശോ​ധ​ന തു​ട​ങ്ങി

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ സ​മ​ഗ്ര സു​ര​ക്ഷാ പ​രി​ശോ​ധ​ന തു​ട​ങ്ങി. സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ​നു​സ​രി​ച്ച് രൂ​പീ​ക​രി​ച്ച അ​ഞ്ചം​ഗ വി​ദ​ഗ്ദ്ധ സ​മി​തി​യാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​ത്.ദേ​ശീ​യ ജ​ല വൈ​ദ്യു​ത കോ‍​പ്പ​റേ​ഷ​ൻ മു​ൻ സി​എം​ഡി ബ​ൽ​രാ​ജ് ജോ​ഷി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഒ​ഡീ​ഷ ജ​ല​വി​ഭ​വ വ​കു​പ്പ് മു​ൻ മെ​മ്പ​ർ സെ​ക്ര​ട്ട​റി അ​ശു​തോ​ഷ് ദാ​സ് ആ​ണ് കേ​ര​ള​ത്തി​ന്‍റെ പ്ര​തി​നി​ധി.

കോ​ത​മം​ഗ​ലം സ്വ​ദേ​ശി ജോ ​ജോ​സ​ഫ് ന​ൽ​കി​യ കേ​സി​ൽ 2022 ലാ​ണ് മു​ല്ല​പ്പെ​രി​യാ‍​റി​ൽ പു​തി​യ​താ​യി സ​മ​ഗ്ര സു​ര​ക്ഷ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സു​പ്രീം കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്.

മു​ല്ല​പ്പെ​രി​യാ​റി​ൽ അ​ഞ്ചം​ഗ സ​മി​തി​യു​ടെ സ​മ​ഗ്ര സു​ര​ക്ഷാ പ​രി​ശോ​ധ​ന തു​ട​ങ്ങി Read More »

സി​ന്ധു ന​ദീ​ജ​ല ക​രാ​ർ: ആ​ർ​ബി​ട്രേ​ഷ​ൻ കോ​ട​തി വി​ധി ത​ള്ളി ഇ​ന്ത്യ

സി​ന്ധു ന​ദീ​ജ​ല ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദി ​ഹേ​ഗി​ലെ അ​ന്താ​രാ​ഷ്ട്ര ആ​ർ​ബി​ട്രേ​ഷ​ൻ കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി ഇ​ന്ത്യ ത​ള്ളി. വി​ധി​ന്യാ​യം പു​റ​പ്പെ​ടു​വി​ക്കാ​ൻ ഈ ​കോ​ട​തി​ക്ക് യാ​തൊ​രു നി​യ​മ​പ​ര​മാ​യ അ​ധി​കാ​ര​വു​മി​ല്ലെ​ന്നും സ​മി​തി​യു​ടെ രൂ​പീ​ക​ര​ണം ത​ന്നെ അ​ന​ധി​കൃ​ത​മാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. പാ​കി​സ്ഥാ​നു​മാ​യു​ള്ള സി​ന്ധു ന​ദീ​ജ​ല ക​രാ​ർ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച ഇ​ന്ത്യ​യു​ടെ തീ​രു​മാ​നം മാ​റ്റ​മി​ല്ലാ​തെ തു​ട​രു​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ൽ പ​ഹ​ൽ​ഗാ​മി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ ക​രാ​ർ മ​ര​വി​പ്പി​ച്ച​ത്. എ​ന്നാ​ൽ ക​രാ​ർ ഏ​ക​പ​ക്ഷീ​യ​മാ​യി റ​ദ്ദാ​ക്കാ​നോ നി​ർ​ത്തി​വെ​ക്കാ​നോ ഇ​ന്ത്യ​ക്ക് നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​മി​ല്ലെ​ന്നും ക​രാ​ർ പൂ​ർ​ണ​മാ​യി നി​ല​നി​ൽ​ക്കു​മെ​ന്നു​മാ​യി​രു​ന്നു ആ​ർ​ബി​ട്രേ​ഷ​ൻ കോ​ട​തി​യു​ടെ വാ​ദം. ഇ​തി​ന് പു​റ​മേ ജ​മ്മു കാ​ഷ്മീ​രി​ലെ ര​ത്‌​ലെ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​ത്തി​ൽ ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ളും കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. 

എ​ന്നാ​ൽ, ലോ​ക​ബാ​ങ്ക് ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചാ​ണ് ഈ ​കോ​ട​തി രൂ​പീ​ക​രി​ച്ച​തെ​ന്നും അ​തി​നാ​ൽ കോ​ട​തി​യെ നി​യ​മ​പ​ര​മാ​യി അം​ഗീ​ക​രി​ക്കു​ക​യോ വാ​ദ​ന​ട​പ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​ര തീ​രു​മാ​ന​ങ്ങ​ളി​ലോ ജ​മ്മു കാ​ഷ്മീ​രി​ലെ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ലോ ഇ​ട​പെ​ടാ​ൻ ഈ ​സ​മി​തി​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി.  

സി​ന്ധു ന​ദീ​ജ​ല ക​രാ​ർ: ആ​ർ​ബി​ട്രേ​ഷ​ൻ കോ​ട​തി വി​ധി ത​ള്ളി ഇ​ന്ത്യ Read More »

കൊച്ചിയിൽ ഓപ്പറേഷൻ തൂഫാൻ; രണ്ട് ഒഡിഷ സ്വദേശികളെ 12 കിലോഗ്രാം കഞ്ചാവുമായി പിടികൂടി

കൊച്ചിയിൽ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി’ന്റെ ഭാഗമായി വൻ കഞ്ചാവ് വേട്ട. 12.152 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. ഒഡീഷ ഗഞ്ചം സ്വദേശികളായ ആദി നായക് (20), ഹിമാൻഷൂ നായക് (26) എന്നിവരാണ് കടവന്ത്ര പോലീസ് സ്റ്റേഷൻ പരിധിയിലെ സൗത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്ന് പിടിയിലായത്.കൊച്ചിയിൽ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി’ന്റെ ഭാഗമായി വൻ കഞ്ചാവ് വേട്ട. 12.152 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. ഒഡീഷ ഗഞ്ചം സ്വദേശികളായ ആദി നായക് (20), ഹിമാൻഷൂ നായക് (26) എന്നിവരാണ് കടവന്ത്ര പോലീസ് സ്റ്റേഷൻ പരിധിയിലെ സൗത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്ന് പിടിയിലായത്.

കൊച്ചിയിൽ ഓപ്പറേഷൻ തൂഫാൻ; രണ്ട് ഒഡിഷ സ്വദേശികളെ 12 കിലോഗ്രാം കഞ്ചാവുമായി പിടികൂടി Read More »

ഹോട്ടലുടമകൾക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ സിലിണ്ടർ വില കൂട്ടി

രാജ്യത്ത് വാണിജ്യ എൽ പി ജി സിലിണ്ടർ വിലയിൽ വർധനവ്. 9.50 രൂപ കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ മാസം 197.50 രൂപ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മാസം വർധിച്ചിരിക്കുന്നത്. 19 കിലോ സിലിണ്ടറിന് നിലവിൽ പുതുക്കിയ വില 2783.50 ആണ്. അതേ സമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.അതേ സമയം, ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്ന പശ്ചാത്തലത്തിൽ രാജ്യത്ത് വിമാന ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികൾ ലിറ്ററിന് 5.46 ശതമാനം വില വർധിപ്പിച്ചു. ഇതോടെഎവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ വില ലിറ്ററിന് 6.28 രൂപ വർധിച്ച് 121.28 രൂപയായി. തുടർച്ചയായ രണ്ടാം മാസമാണ് വിമാന ഇന്ധനവില വർധിപ്പിക്കുന്നത്. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ട്. യാത്രക്കാരുടെ എണ്ണം, സീറ്റുകളുടെ ലഭ്യത, കമ്പനികൾ തമ്മിലുള്ള മത്സരം എന്നിവ പരിഗണിച്ചായിരിക്കും വിമാനക്കമ്പനികൾ നിരക്കുകളിൽ മാറ്റം വരുത്തുന്നത്. കൂടുതൽ ആവശ്യക്കാരുള്ള പ്രധാന റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് ഉയരാൻ സാധ്യതയേറെയാണ്.

ഹോട്ടലുടമകൾക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ സിലിണ്ടർ വില കൂട്ടി Read More »

സ്‌കൂളുകളില്‍ ഓണാഘോഷ ദിനത്തില്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം

ഓണാഘോഷ ദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിച്ച് സ്‌കൂളിലെത്താന്‍ അനുമതി. വരുന്ന ആഗസ്റ്റ് 21-ന് നടക്കുന്ന സ്‌കൂളുകളിലെ ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് യൂണിഫോം ഇളവ് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓണാഘോഷ വേളകളില്‍ യൂണിഫോമിന് പകരം വിദ്യാര്‍ഥികള്‍ക്ക് അവരുടെ താത്പര്യപ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിച്ച് ആഘോഷങ്ങളുടെ ഭാഗമാകാം. ഇത് സംബന്ധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സ്‌കൂളുകളില്‍ ഓണാഘോഷ ദിനത്തില്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം Read More »

മെത്താംഫിറ്റമിനുമായി പിടിയില്‍

പേരാവൂര്‍:ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പേരാവൂര്‍ റെയിഞ്ച് ഇന്‍സ്പക്ടര്‍ സന്തോഷ് കെ.ജെയും സംഘവും മുടവന്‍ങ്ങോട് , 24 -ാം മൈല്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 860 മില്ലിഗ്രാം മെത്താംഫിറ്റമിനുമായി ഒരാള്‍ പിടിയില്‍.പയ്യന്നൂര്‍ പുതുപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് റിയാസ് ആണ് പിടിയിലായത്.ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് കേസെടുത്തു.അസി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ പത്മരാജന്‍ പി,ബാബുമോന്‍ഫ്രാന്‍സിസ്,സിവില്‍ എക്‌സൈസ് ഓഫീസര്‍ ബാലകൃഷ്ണന്‍ എംകെ, സിഇഒ ഡ്രൈവര്‍ അന്‍വര്‍ഷ എന്നിവര്‍ പങ്കെടുത്തു.

മെത്താംഫിറ്റമിനുമായി പിടിയില്‍ Read More »

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത ശേ​ഷം യു​വാ​വ് പു​ഴ​യി​ൽ ചാ​ടി മ​രി​ച്ചു

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ പ​ങ്കു​വെ​ച്ച ശേ​ഷം യു​വാ​വ് പു​ഴ​യി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി. ക​ള​മ​ശേ​രി സ്വ​ദേ​ശി ആ​ന്‍റ​ണി ഡാ​നി​യേ​ൽ (25) ആ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ മ​ഞ്ഞു​മ്മ​ലി​ൽ വ​ച്ച് മ​രി​ച്ച​ത്.

സു​ഹൃ​ത്തു​ക്ക​ൾ മാ​ത്ര​മു​ള്ള സ്വ​കാ​ര്യ അ​ക്കൗ​ണ്ടി​ലാ​ണ് യു​വാ​വ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്. ചെ​റു​പ്പ​കാ​ല​ത്തു​ണ്ടാ​യ ചി​ല സം​ഭ​വ​ങ്ങ​ൾ ത​ന്നെ മാ​ന​സി​ക​മാ​യി ഏ​റെ പ്ര​യാ​സ​പ്പെ​ടു​ത്തു​ന്ന​താ​യി വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്. ത​ന്‍റെ മ​ര​ണ​ത്തി​ൽ മ​റ്റാ​ർ​ക്കും പ​ങ്കി​ല്ലെ​ന്നും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ ഊ​ർ​ജി​ത തെര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ആ​ന്‍റണി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന​ട​പ​ടി​ക​ളും ഇ​ൻ​ക്വ​സ്റ്റും പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ക​ള​മ​ശേരി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത ശേ​ഷം യു​വാ​വ് പു​ഴ​യി​ൽ ചാ​ടി മ​രി​ച്ചു Read More »

എം​ഡി​എം​എ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രെ അ​റി​യാം; ത​നി​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ ടീ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

 കാ​സ​ർ​ഗോ​ഡ് എം​ഡി​എം​എ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ​ക്ക് താ​നു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ത​ര​ത്തി​ലു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. അ​റ​സ്റ്റി​ലാ​യ മു​ഹ​മ്മ​ദ് ഹു​സൈ​ൻ, അ​ബ്ദു​ൽ സ​ലാം എ​ന്നി​വ​രെ ത​നി​ക്ക് നേ​രി​ട്ട് അ​റി​യാ​മെ​ന്ന് സ​മ്മ​തി​ച്ച അ​ദ്ദേ​ഹം, എ​ന്നാ​ൽ ഇ​വ​രു​ടെ ല​ഹ​രി​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് ഇ​പ്പോ​ഴ​ത്തെ അ​റ​സ്റ്റോ​ടെ​യാ​ണ് അ​റി​ഞ്ഞ​തെ​ന്നും വ്യ​ക്ത​മാ​ക്കി.

യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ മു​ഹ​മ്മ​ദ് ഹു​സൈ​നെ പോ​ലീ​സ് മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ​പ്പോ​ഴാ​ണ് താ​ൻ ആ​ദ്യ​മാ​യി വി​ളി​ക്കു​ന്ന​തെ​ന്ന് സ​തീ​ശ​ൻ വി​ശ​ദീ​ക​രി​ച്ചു. ന​വ​കേ​ര​ള സ​ദ​സി​നി​ടെ പെ​രു​മ്പാ​വൂ​ർ കു​റു​പ്പം​പ​ടി എം​ജി​എം സ്കൂ​ളി​ന് മു​ന്നി​ൽ വ​ച്ചു​ണ്ടാ​യ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജി​ൽ ഹു​സൈ​ന് പ​രി​ക്കേ​റ്റി​രു​ന്നു. അ​ന്ന് പ​രി​ക്കേ​റ്റ മ​റ്റ് പ്ര​വ​ർ​ത്ത​ക​രെ​പ്പോ​ലെ ത​ന്നെ ഇ​യാ​ളെ​യും ഫോ​ണി​ൽ വി​ളി​ച്ച് ആ​ശ്വ​സി​പ്പി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

തു​ട​ർ​ന്ന്, വെ​ങ്ങോ​ല പ​ഞ്ചാ​യ​ത്തി​ലെ ഒ​രു പ​രി​പാ​ടി​ക്കി​ടെ എം​എ​ൽ​എ​യു​ടെ​യും പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളു​ടെ​യും നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഹു​സൈ​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നേ​ര​ത്തെ ന​ൽ​കി​യ വാ​ക്കി​ന്‍റെ പു​റ​ത്താ​യി​രു​ന്നു ആ ​സ​ന്ദ​ർ​ശ​നം. ഇ​തി​നു​ശേ​ഷം മൂ​ന്നോ നാ​ലോ ത​വ​ണ ഹു​സൈ​ൻ ത​ന്നെ കാ​ണാ​ൻ വ​ന്നി​ട്ടു​ണ്ടെ​ന്നും, എ​ന്നാ​ൽ പോ​ലീ​സ് മ​ർ​ദ​ന​മേ​റ്റ ഒ​രു പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​യി​ലു​ള്ള പ​രി​ഗ​ണ​ന മാ​ത്ര​മാ​ണ് ന​ൽ​കി​യ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ ഹു​സൈ​ൻ ആ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്ന ആ​രോ​പ​ണ​വും സ​തീ​ശ​ൻ പൂ​ർ​ണ്ണ​മാ​യും ത​ള്ളി. ത​നി​ക്ക് നി​ല​വി​ൽ പ്ര​ത്യേ​കി​ച്ചൊ​രു സോ​ഷ്യ​ൽ മീ​ഡി​യ ടീ​മോ കോ​ർ​ഡി​നേ​റ്റ​റോ ഇ​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന​പ്പോ​ഴും അ​ത് ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​റ​സ്റ്റി​ലാ​യ​വ​ർ​ക്ക് ല​ഹ​രി​മ​രു​ന്നു​മാ​യി ബ​ന്ധ​മു​ള്ള കാ​ര്യം പാ​ർ​ട്ടി​ക്കാ​ർ​ക്കോ പൊ​തു​ജ​ന​ങ്ങ​ൾ​ക്കോ യാ​തൊ​രു​വി​ധ അ​റി​വു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

എം​ഡി​എം​എ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രെ അ​റി​യാം; ത​നി​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ ടീ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി Read More »

മെ​സി​യു​ടെ പേ​രി​ലെ ത​ട്ടി​പ്പ്; അ​ന്വേ​ഷ​ണം ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: മെ​സി​യെ കേ​ര​ള​ത്തി​ല്‍ എ​ത്തി​ക്കാ​നെ​ന്ന പേ​രി​ൽ ന​ട​ന്ന ത​ട്ടി​പ്പി​ൽ ഉ​ചി​ത​മാ​യ അ​ന്വേ​ഷ​ണം ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. സം​ഭ​വ​ത്തി​ൽ കാ​യി​ക വ​കു​പ്പ് റി​പ്പോ​ർ​ട്ട് ഗൗ​ര​വ​ത​ര​മാ​ണെ​ന്നും മു​ൻ സ‍​ർ​ക്കാ​രി​ന് ഇ​തി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞ് മാ​റാ​നാ​വി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ച​ട്ട​വി​രു​ദ്ധ​മാ​യി താ​ത്പ​ര്യ പ​ത്രം ക്ഷ​ണി​ക്കാ​തെ​യാ​ണ് സ്പോ​ണ്‍​സ​റെ തീ​രു​മാ​നി​ച്ച​ത്. ഒ​രു മാ​ന​ണ്ഡ​വും പാ​ലി​ച്ചി​ല്ല. സ്പോ​ണ്‍​സ​ര്‍ ജി​എ​സ്ടി വെ​ട്ടി​പ്പും ന​ട​ത്തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

മെ​സി​യു​ടെ പേ​രി​ലെ ത​ട്ടി​പ്പ്; അ​ന്വേ​ഷ​ണം ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ Read More »