Hivision Channel

Local News

പേരാവൂർ കുനിത്തലമുക്കിൽ സ്കൂട്ടിയിടിച്ച് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്

പേരാവൂർ:കുനിത്തലമുക്കിൽ സ്കൂട്ടിയിടിച്ച് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്. കുനിത്തല സ്വദേശി വിനിലി(37)നാണ് പരിക്കേറ്റത്.ഞായറാഴ്ച രാത്രി 8 മണിയോടെ കുനിത്തല രജിസ്ട്രാഫീസിന് സമീപത്തു വച്ചായിരുന്നു അപകടം. കുനിത്തല ഭാഗത്തുനിന്ന് വന്ന സ്കൂട്ടിയാണ് വിനിലിനെ ഇടിച്ചത്.പേരാവൂർ രശ്മി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച വിനിലിനെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി കണ്ണൂരിലേക്ക് കൊണ്ടു പോയി.

പേരാവൂർ കുനിത്തലമുക്കിൽ സ്കൂട്ടിയിടിച്ച് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക് Read More »

ലഹരിക്കെതിരെ കൈമുദ്ര പതിപ്പിക്കല്‍

ഇരിട്ടി:ലഹരിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി വിശാലമായ ക്യാന്‍വാസില്‍ മീത്തലെ പുന്നാട് യു.പി.സ്‌കൂളില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷാകര്‍ത്താക്കളും കൈമുദ്ര പതിപ്പിച്ചു കൊണ്ട് ലഹരിക്കെതിരെയുള്ള യജ്ഞത്തില്‍ പങ്കാളികളായി. ലഹരിക്കെതിരെയുള്ള കൈമുദ്ര പതിപ്പിക്കല്‍ യജ്ഞം വാര്‍ഡ് കൗണ്‍സിലര്‍ സി.കെ. അനിത ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് പി.വി.കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു.സീനിയര്‍ അധ്യാപകന്‍ പി.പി. പ്രശാന്ത് , എസ്.ആര്‍.ജി. കണ്‍വീനര്‍ പി.പി.അരുണ്‍,പ്രധാനാധ്യാപിക സി.കെ. അനിത ,സ്റ്റാഫ് സെക്രട്ടറി വിജീഷ് എം.കെ എന്നിവര്‍ സംസാരിച്ചു.

ലഹരിക്കെതിരെ കൈമുദ്ര പതിപ്പിക്കല്‍ Read More »

ചുങ്കക്കുന്നില്‍ കാര്‍ അപകടത്തില്‍പ്പെട്ടു

ചുങ്കക്കുന്നില്‍ കാര്‍ അപകടത്തില്‍പ്പെട്ടു.കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരിക്കില്ല.ഞായറാഴ്ച രണ്ട് മണിയോടെയാണ് അപകടം. കേളകം ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ ടെലിഫോണ്‍ തൂണിലിടിച്ചാണ് അപകടം

ചുങ്കക്കുന്നില്‍ കാര്‍ അപകടത്തില്‍പ്പെട്ടു Read More »

ശാന്തിഗിരിയിൽ വാറ്റുചാരായം പിടികൂടി പേരാവൂർ എക്സൈസ്; ശാന്തിഗിരി സ്വദേശിക്കെതിരെ കേസെടുത്തു

കേളകം:ശാന്തിഗിരിയിൽ നിന്ന് പേരാവൂർ എക്സൈസ് അഞ്ചു ലിറ്റർ ചാരായം പിടികൂടി; ശാന്തിഗിരി സ്വദേശിക്കെതിരെ കേസെടുത്തു. എക്സൈസ് സംഘത്തെ കണ്ട് ചാരായം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട ശാന്തിഗിരി സ്വദേശി പാറയ്ക്കൽ വീട്ടിൽ ജോസ് എന്നയാൾക്കെതിരെയാണ് കേസെടുത്തത്.
എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡ് അംഗം പ്രിവൻ്റീവ് ഓഫീസർ എം പി സജീവനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ചാരായം പിടികൂടിയത്.പ്രിവൻ്റീവ് ഓഫീസർ എം പി സജീവന്റെ നേതൃത്വത്തിൽ പ്രവന്റീവ് ഓഫീസർ ജോണി ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ സതീഷ് വി എൻ, സുരേഷ് .സി.,മജീദ് കെ എ എന്നിവർ റെയ്ഡിൽ പങ്കെടുത്തു

ശാന്തിഗിരിയിൽ വാറ്റുചാരായം പിടികൂടി പേരാവൂർ എക്സൈസ്; ശാന്തിഗിരി സ്വദേശിക്കെതിരെ കേസെടുത്തു Read More »

ലഹരിക്കെതിരെ പോരാടാന്‍ പയ്യാവ്വൂരില്‍ ഫാന്‍

സമ്പൂര്‍ണ ലഹരിമുക്ത ഗ്രാമമാകാന്‍ വേറിട്ട കൂട്ടായ്മയുമായി പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത്. വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, നാട്ടുകാര്‍ എന്നിവരെ സംയോജിപ്പിച്ചാണ് ഫൈറ്റേഴ്‌സ് എഗെയിന്‍സ്റ്റ് നാര്‍ക്കോട്ടിക്‌സ് (ഫാന്‍) എന്ന കൂട്ടായ്മ രൂപീകരിച്ചത്.
ലഹരി വസ്തു ഉപയോഗത്തിനെതിരെയുള്ള സംസ്ഥാന സര്‍ക്കാര്‍ ക്യാമ്പയിന്റെ ഭാഗമാണ് ഈ കൂട്ടായ്മ.
വിദ്യാലയങ്ങള്‍, കോളേജ് ക്യാമ്പസ്, വീടുകള്‍, പൊതു ഇടങ്ങള്‍ എന്നിങ്ങനെ നാല് തലങ്ങളിലായാണ് പ്രവര്‍ത്തനം. വിദ്യാലയങ്ങളിലെ എന്‍ എസ് എസ്, എന്‍ സി സി യൂണിറ്റുകളില്‍ ഇല്ലാത്ത കുട്ടികള്‍ക്ക് കൂട്ടായ്മയില്‍ അംഗ്വത്വം നല്‍കും. ഓരോ സ്‌കൂളിലെയും 10 ശതമാനം കുട്ടികള്‍ക്കാണ് അംഗത്വം ലഭിക്കുക. ഇവര്‍ക്ക് നാര്‍ക്കോട്ടിക് സെല്‍, പൊലീസ്, എക്‌സൈസ്, മനശാസ്ത്ര വിഭാഗം ഡോക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കും. ലഹരിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനം, അതിനായി സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ തുടങ്ങി പ്രത്യേക വിഷയങ്ങളിലാകും പരീശീലനം. തുടര്‍ന്ന് ഓരോ അംഗത്തിന്റെയും നേതൃത്വത്തില്‍ ഒമ്പത് കുട്ടികളെക്കൂടി ചേര്‍ത്ത് സൗഹൃദ സദസ് രൂപീകരിക്കും. ആധ്യാപകരുടെ മേല്‍നോട്ടത്തില്‍ ആഴ്ചയില്‍ ഒരു ദിവസം ചേരുന്ന സൗഹൃദ സദസ്സില്‍ വിദ്യാര്‍ഥികളുടെ ലഹരി മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ഇതിലൂടെ ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്തിയാല്‍ കൗണ്‍സിലിംഗ്, വൈദ്യസഹായം, നിയമ സഹായം എന്നിവ നല്‍കും. ഇതിന് പുറമെ സ്‌കൂളിലും കോളേജുകളിലും രക്ഷിതാക്കള്‍ക്കായി സൗഹൃദ കുടുംബ സദസും രൂപീകരിക്കും. കുട്ടികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കളുടെ മേല്‍നോട്ടം ഉണ്ടെന്ന് ഉറപ്പാക്കാനാണ് കുടുംബ സദസ്.
രക്ഷിതാക്കള്‍ക്ക് കൃത്യമായ ഇടവേളകളില്‍ ബോധവത്കരണ ക്ലാസുകളും നല്‍കും. പഞ്ചായത്തിലെ പൊതു ഇടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കും. ലഹരി പദാര്‍ഥങ്ങളുടെ വില്‍പ്പന പൊലീസ്, എക്‌സൈസ് എന്നിവയുടെ സഹായത്തോടെ കടകളില്‍ കര്‍ശന പരിശോധന നടത്തും.
പൊതു ഇടങ്ങള്‍ സി സി ടി വി ക്യാമറകളുടെ നിരീക്ഷണത്തിലാക്കുമെന്നും ഒരു വര്‍ഷം കൊണ്ട് സമ്പൂര്‍ണ ലഹരി മുക്ത പഞ്ചായത്തായി പയ്യാവൂരിനെ മാറ്റുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സജു സേവ്യര്‍ പറഞ്ഞു.

ലഹരിക്കെതിരെ പോരാടാന്‍ പയ്യാവ്വൂരില്‍ ഫാന്‍ Read More »

എകെജി സെന്റര്‍ ആക്രമണ കേസ് പ്രതിക്ക് ജാമ്യം

എകെജി സെന്റര്‍ ആക്രമണ കേസില്‍ പ്രതിയും യൂത്ത് കോണ്‍ഗ്രസ് പ്രവത്തകനുമായ വി ജിതിന് ജാമ്യം. ജസ്റ്റിസ് വിജു എബ്രഹാമിന്റെ ബഞ്ചാണ് വിധി പറഞ്ഞത്. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ജാമ്യം തള്ളിയതിനെ തുടര്‍ന്ന് ജിതിന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലാതെ കേസില്‍ കുടുക്കുകയായിരുന്നെന്നുമാണ് പ്രതിയുടെ വാദം. എന്നാല്‍ പ്രതിക്കെതിരെ സിസിടിവി അടക്കമുള്ള തെളിവ് ഉണ്ടെന്നും ബോംബ് ഉപയോഗിച്ചെന്നമായിരുന്നു സര്‍ക്കാര്‍ വാദം.

കഴിഞ്ഞ ജൂണ്‍ 30 ന് രാത്രിയാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. സ്‌കൂട്ടറിലെത്തിയ യുവാവ് സ്‌ഫോടക വസ്തുവെറിഞ്ഞ് മടങ്ങുന്ന ദൃശ്യങ്ങള്‍ കിട്ടിയെങ്കിലും വ്യക്തതക്കുറവ് മൂലം ആളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. പ്രതിക്കെതിരെ ഗൂഢാലചോന, സ്‌ഫോടകവസ്തു ഉപയോഗിച്ച് നാശനഷ്ടമുണ്ടാക്കല്‍, സ്‌ഫോടകവസ്തു നിയമവിരുദ്ധമായി കൈവശംവയ്ക്കല്‍, അടക്കമുള്ള വകുപ്പ് ചുമതിയാണ് കേസ് എടുത്തത്.

എകെജി സെന്റര്‍ ആക്രമണ കേസ് പ്രതിക്ക് ജാമ്യം Read More »

തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദേശിയ വോളിബോൾ ടീമിലേക്ക് സെലക്ഷൻ

പേരാവൂർ: തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി റിതിക് കൃഷ്ണക്ക് ദേശിയ വോളിബോൾ ടീമിലേക്ക് സെലക്ഷൻ.സംസ്ഥാന സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ തൃശൂർ ജില്ലയെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തിയ കണ്ണൂർ ജില്ല ടീമംഗമാണ് റിതിക്.തൊണ്ടിയിൽ
സെന്റ് ജോൺസ് സ്‌കൂളിൽ നിന്ന് ആദ്യമായാണ് ഒരാൾ ദേശിയ വോളിബോൾ ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ നേടുന്നത്.റിതിക് കൃഷ്ണയ്ക്ക് ഉചിതമായ സ്വീകരണം ഒരുക്കാനുള്ള ഒരുക്കത്തിലാണെന്ന് സ്കൂൾ അധികൃതർ.കോളയാട് ആലച്ചേരിയിലെ കുന്നുമ്മൽ ഷാജിയുടെയും പ്രിയയുടെ മകനാണ് റിതിക്.റിതികയാണ് സഹോദരി.

തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദേശിയ വോളിബോൾ ടീമിലേക്ക് സെലക്ഷൻ Read More »

Casinoland Betting house

Content

Generally, you can either follow a link or possibly type in an advertising signal if you should have a first deposit during the clarification. You actually Easy wish to be controlled by from you, if you are the experience support, asking provider, task searchers or even about to financial position and how. Please note your pro problems will have to be put up with set factor. …

Casinoland Betting house Read More »

കാര്‍ഷികയന്ത്ര ഗവേഷണത്തിന് പ്രോത്സാഹനം

കണ്ണൂര്‍:കാര്‍ഷികയന്ത്രങ്ങളുടെ ഗവേഷണത്തിന് പ്രോത്സാഹനം നല്‍കല്‍ പദ്ധതിയുടെ ഭാഗമായി കര്‍ഷികയന്ത്രങ്ങളുടെ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിട്ടുളള/ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന ജില്ലയിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ (എഞ്ചിനീയറിംഗ് കോളേജുകള്‍, പോളിടെക്‌നിക്കുകള്‍, ഐ ടി ഐ കള്‍, പൊതുവിദ്യാലയങ്ങളിലെ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗം മാത്രം) രജിസ്‌ട്രേഷന്‍ തുടങ്ങി. താല്‍പര്യമുളള സ്ഥാപനങ്ങള്‍ ഒക്ടോബര്‍ 31നകം രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ നിന്ന് ലഭിക്കും. ഇ മെയില്‍ aeeknr.agri@kerala.gov.in ഫോണ്‍: 9383472050, 9383472052.

കാര്‍ഷികയന്ത്ര ഗവേഷണത്തിന് പ്രോത്സാഹനം Read More »

സ്റ്റാൻലിയുടെ കൈവശ ഭൂമിയിലാണ് വനം വകുപ്പ് ജണ്ട സ്ഥാപിച്ചതെന്ന് പ്രാഥമിക നിഗമനം

പേരാവൂർ:കുരങ്ങ് ശല്യം രൂക്ഷമായിതിനെ തുടർന്ന് മരത്തിൽ കയറി പ്രതിഷേധിച്ച ഏലപ്പീടിക വെള്ളക്കല്ലുങ്കൽ സ്റ്റാൻലിയുടെ കൈവശ ഭൂമിയിലാണ് വനം വകുപ്പ് ജണ്ട സ്ഥാപിച്ചതെന്ന് പ്രാഥമിക നിഗമനം. ഇരിട്ടി ഭൂരേഖാ വിഭാഗം തഹസിൽദാർ എം. ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് വനം വകുപ്പ് കയ്യേറ്റം നടത്തിയതായി പ്രാഥമിക നിഗമനത്തിൽ എത്തിയത്.

തന്റെ കൈവശ ഭൂമി കൈയ്യേറിയാണ് വനം വകുപ്പിന്റെ ജണ്ട സ്ഥാപിച്ചതെന്ന് കാണിച്ച് സ്റ്റാൻലി മുൻപ് തന്നെ പരാതികൾ നൽകിയിരുന്നു. എന്നാൽ ഈ പരാതികളിൽ നടപടി ഉണ്ടായില്ല. സ്റ്റാൻലിയുടെ വീടിനുള്ളിൽ കയറി കുരങ്ങുകൾ നാശനഷ്ടം വരുത്തുന്നത് പതിവായതോടെ മരത്തിൽ കയറി പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധത്തെ തുടർന്ന് വനം വകുപ്പും ജില്ലാ കലക്ടറും നൽകിയ ഉറപ്പുകൾ പരിഗണിച്ച് ഇരിട്ടി ഭൂരേഖാ വിഭാഗം തഹസിൽദാർ എം ലക്ഷ്മണൻ സ്ഥലത്ത് വന്ന് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് വനം വകുപ്പ് കയ്യേറ്റം നടത്തിയതായി പ്രാഥമിക നിഗമനത്തിൽ എത്തിയത്. വനം വകുപ്പ് സ്ഥാപിച്ച ജണ്ടകൾ കൃഷി ചെയ്യുന്ന തെളിഞ്ഞ പ്രദേശത്താണ് ഉള്ളത്. മൂന്ന് മീറ്റർ മുതൽ 10 മീറ്റർ വരെ തെളിഞ്ഞ പ്രദേശത്ത് ജണ്ടകൾ കണ്ടെത്തിയ സാഹചര്യത്തിൽ വിശദമായ പരിശോധന ആവശ്യമാണെന്നും ഭൂരേഖ വിഭാഗം ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകും തുടർന്ന് വനം വകുപ്പിന്റെയും താലൂക്കിന്റെയും സർവേയർമാർ സംയുക്തമായി സ്ഥലം അളന്ന് തിട്ടപ്പെടുത്തി അതിർത്തി നിശ്ചയിക്കും.
വനം വകുപ്പ് കൈവശപ്പെടുത്തി എന്ന് പറയപ്പെടുന്ന സ്ഥലത്തുള്ള മരത്തിന്റെ ചില്ല പൊട്ടി വീണ് സ്റ്റാൻലിയുടെ വീടിന് കേടുപാട് സംഭവിച്ചിട്ടും മരം മുറിച്ചു മാറ്റാൻ വനം വകുപ്പ് തയാറായില്ലെന്നും ഇത് സംബന്ധിച്ച് നിരവധി പരാതികൾ നൽകി എങ്കിലും നടപടി ഒന്നും ഉണ്ടായില്ല എന്ന് സ്റ്റാൻലി ആരോപിച്ചിരുന്നു.
റവന്യു വകുപ്പിന്റെ രേഖകൾ പ്രകാരം സ്റ്റാൻലിയുടെ കൈവശ ഭൂമിയിലാണ് ജണ്ട ഉള്ളത്. 2012 ൽ സ്റ്റാൻലി സ്ഥലത്ത് ഇല്ലാതിരുന്ന സമയത്താണ് വനം വകുപ്പ് ജണ്ട സ്ഥാപിച്ചത്. 35 സെന്റോളം സ്ഥലം വനം വകുപ്പ് കയ്യേറി എടുത്തു എന്നാണ് സ്റ്റാൻലിയുടെ ആരോപണം.

സ്റ്റാൻലിയുടെ കൈവശ ഭൂമിയിലാണ് വനം വകുപ്പ് ജണ്ട സ്ഥാപിച്ചതെന്ന് പ്രാഥമിക നിഗമനം Read More »