
കണ്ണൂര്‍:കാര്‍ഷികയന്ത്രങ്ങളുടെ ഗവേഷണത്തിന് പ്രോത്സാഹനം നല്‍കല്‍ പദ്ധതിയുടെ ഭാഗമായി കര്‍ഷികയന്ത്രങ്ങളുടെ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിട്ടുളള/ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന ജില്ലയിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ (എഞ്ചിനീയറിംഗ് കോളേജുകള്‍, പോളിടെക്‌നിക്കുകള്‍, ഐ ടി ഐ കള്‍, പൊതുവിദ്യാലയങ്ങളിലെ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗം മാത്രം) രജിസ്‌ട്രേഷന്‍ തുടങ്ങി. താല്‍പര്യമുളള സ്ഥാപനങ്ങള്‍ ഒക്ടോബര്‍ 31നകം രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ നിന്ന് ലഭിക്കും. ഇ മെയില്‍ aeeknr.agri@kerala.gov.in ഫോണ്‍: 9383472050, 9383472052.














