Hivision Channel

Kerala news

അധ്യാപകരെ ആദരിക്കല്‍

തൊണ്ടിയില്‍: ഓര്‍മ്മ 1978 അധ്യാപക ദിനാഘോഷം സഹപാഠികളായ അധ്യാപകരെ ആദരിക്കല്‍ പേരാവൂര്‍ സെന്റ് ജോസഫ്സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ബേബി ജോണ്‍ തെങ്ങുംപള്ളി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ.വി സെബാസ്റ്റ്യന്‍ അധ്യാപകരെ ആദരിച്ചു. വിന്‍സന്റ് കെ.എസ്, രാജന്‍ എം.വി, ജോയി ചാക്കോ, സി രവി എന്നിവര്‍ സംസാരിച്ചു. ബാബു വാച്ചാലി, കെ.എം വേണുഗോപാല്‍, അലോഷ്യസ് ജോസ്, കെ.വി സിദ്ധാര്‍ത്ഥന്‍, സി.വി ഫ്രാന്‍സിസ്, കെ മണികണ്ഠന്‍, ബാബു പൈലി, ബേബി തോമസ് എന്നീ അധ്യാപകരെയാണ് ആദരിച്ചത്.

പച്ചക്കറി തൈ വിതരണവും പഠനക്ലാസും സംഘടിപ്പിച്ചു

പേരാവൂര്‍: പഞ്ചായത്ത് സംയോജിത കൃഷി ജനകീയ സമിതിയുടെയും മണത്തണ സര്‍വ്വീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ പേരാവൂര്‍ തെരു സാംസ്‌കാരിക നിലയത്തില്‍ വച്ച് പച്ചക്കറി തൈ വിതരണവും പഠനക്ലാസും സംഘടിപ്പിച്ചു. കെ ശശീന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. റിട്ട.കൃഷി ഓഫീസര്‍ പി പത്മനാഭന്‍ പഠനക്ലാസ് നയിച്ചു. മണത്തണ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഷംസുദ്ദീന്‍ പച്ചക്കറി തൈവിതരണം നിര്‍വഹിച്ചു. വി ബാബുമാസ്റ്റര്‍, കെ രവീന്ദ്രന്‍, ബാബു, കെ പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.

ഓണാഘോഷം സംഘടിപ്പിച്ചു

പേരാവൂര്‍: ആധാരം എഴുത്ത് അസോസിയേഷന്‍ പേരാവൂര്‍ യൂണിറ്റും, പേരാവൂര്‍ സബ്ബ് രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. അസോസിയേഷന്‍ പ്രസിഡണ്ട് കല്യാടന്‍ സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ പേരാവൂര്‍ സബ്ബ് രജിസ്ട്രാര്‍ വി.ടി വിനീഷ്, ഹെഡ് ക്ലര്‍ക്ക് രാജീവ് കുമാര്‍,പ്രകാശന്‍, ജബ്ബാര്‍, ഗിരീഷ്,സുമേശന്‍ എന്നിവര്‍ സംസാരിച്ചു. പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡിലെ വിപിന്‍ ചികിത്സാ സഹായ ഫണ്ടിലേക്ക് ആധാരം എഴുത്ത് അസോസിയേഷന്‍ സമാഹരിച്ച തുക എട്ടാം വാര്‍ഡ് മെമ്പര്‍ ബാബുവിന് കൈമാറി.

ചിത്രപ്രദര്‍ശനം സമാപിച്ചു

കേളകം: യൂത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ എന്റെ നാട്ടകം എന്ന പേരില്‍ സംഘടിപ്പിച്ച അര്‍ജുന്‍ മാറോളിയുടെ ചിത്രപ്രദര്‍ശനം സമാപിച്ചു. സമാപന സമ്മേളനം പഞ്ചായത്തംഗം ജോണി പാമ്പാടി ഉദ്ഘാടനം ചെയ്തു. കെ.പി ഷാജി അധ്യക്ഷത വഹിച്ചു. ചിത്രകലയില്‍ നിരവധി ദേശീയ അന്തര്‍ദേശീയ റിക്കാര്‍ഡുകള്‍ നേടിയ അമൃത് ദേവിനെ പഞ്ചായത്തംഗം അഡ്വ. ബിജു ചാക്കോ ആദരിച്ചു .വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ചിത്രരചന മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം പഞ്ചായത്തംഗം സുനിത രാജു നിര്‍വഹിച്ചു. പി.പി വ്യാസ്ഷ, പി.വി ശിവന്‍, പി.സി ടൈറ്റസ് എന്നിവര്‍ സംസാരിച്ചു.

നവരാത്രി ആഘോഷകമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ആദ്യ സമ്മാന കൂപ്പണ്‍ വിതരണവും

ചപ്പാരം: 35-ാമത് ചപ്പാരം ഭഗവതി ക്ഷേത്ര നവരാത്രി ആഘോഷകമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ആദ്യ സമ്മാന കൂപ്പണ്‍ വിതരണവും ടി. വാസുദേവന്‍ നായര്‍ നിര്‍വ്വഹിച്ചു. ആഘോഷകമ്മിറ്റി പ്രസിഡണ്ട് ഗംഗാധരന്‍ കോലംചിറ സമ്മാനക്കൂപ്പണ്‍ ഏറ്റുവാങ്ങി. ജനറല്‍ സെക്രട്ടറി കൂടത്തില്‍ ശ്രീകുമാര്‍, വൈസ് പ്രസിഡണ്ടുമാരായ ബി.കെ മുരളീധരന്‍, പ്രഭാകരന്‍, രക്ഷാധികാരികളായ മുകുന്ദന്‍ മാസ്റ്റര്‍, പഞ്ചായത്ത് മെമ്പര്‍ ബേബി സോജ എന്നിവര്‍ സംബന്ധിച്ചു.

അധ്യാപകരെ ആദരിച്ചു

കൊളക്കാട്: അധ്യാപക ദിനത്തോടനുബന്ധിച്ച് കൊളക്കാട് കാപ്പാട് സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂളില്‍ പി.ടി.എയുടെ നേതൃത്വത്തില്‍ അധ്യാപകരെ ആദരിച്ചു. പൂര്‍വകാല അധ്യാപിക എല്‍സി ടീച്ചര്‍ മുഖ്യാതിഥി ആയി. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍, ഗുരുവന്ദനം, വിവിധ കലാപരിപാടികള്‍, മധുരപലഹാര വിതരണം എന്നിവ നടന്നു. ഹെഡ്മിസ്ട്രസ് ജാന്‍സി തോമസ്, പി.ടി.എ പ്രസിഡണ്ട് സന്തോഷ് പെരേപ്പാടന്‍, മദര്‍ പി.ടി.എ പ്രസിഡന്റ് ആശ രാജേഷ്, സ്‌കൂള്‍ ലീഡര്‍ കോളിന്‍ ജോഷി, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

ഓണചന്ത

ആറളം: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഓണചന്ത എടൂരില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി രാജേഷ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സുമ ദിനേശന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ജെസി വാഴപ്പള്ളി, മെമ്പര്‍മാരായ വത്സ ജോസ്, മേരിക്കുട്ടി ഇ.പി, ജെസി ഉമ്മികുഴി, മെമ്പര്‍ സെക്രട്ടറി സോമന്‍ പി.വി എന്നിവര്‍ സംസാരിച്ചു. വിഷരഹിത പച്ചക്കറികളും, മായമില്ലാത്ത കുടുംബശ്രീ ഉത്പന്നങ്ങളും ചന്തയില്‍ ലഭ്യമാണ്.

ഉല്‍പ്പന്നങ്ങളുടെ വിപണനവും പായസമേളയും

പേരാവൂര്‍: ഓണത്തോട് അനുബന്ധിച്ച് പേരാവൂര്‍ ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ സംരംഭകരുടെയും ജെ. എല്‍.ജിയുടെയും ഉല്‍പ്പന്നങ്ങളുടെ വിപണനവും , പായസമേളയും പേരാവൂര്‍ മാവേലി സ്റ്റോറിന് സമീപം ആരംഭിച്ചു. പഞ്ചായത്തഗം ബാബു കെ യുടെ അധ്യക്ഷതയില്‍ കെ.വി ശരത്ത് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷാനി, പഞ്ചായത്ത് സെക്രട്ടറി ജോഷ്വാ, പഞ്ചായത്ത് അംഗങ്ങളായ യമുന, ബേബി സോജ തുടങ്ങിയവര്‍ സംസാരിച്ചു.

കുടുംബസംഗമവും ഓണാഘോഷവും

മഞ്ഞളാംപുറം: മഹാത്മാ ജനശ്രീയുടെ കുടുംബസംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. ജനശ്രീ ജില്ലാ ചെയര്‍മാന്‍ ചന്ദ്രന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. അഡ്വ.സ്റ്റാനി സെബാസ്റ്റ്യന്‍, ഷാജി പാറയില്‍, വാര്‍ഡ് മെമ്പര്‍ ജോണി പാമ്പാടി, മിനി പുളിന്താനം എന്നിവര്‍ സംസാരിച്ചു. വിവിധ മത്സരങ്ങള്‍ക്കും സമ്മാനദാനത്തിനും ശേഷം ഓണസദ്യയും നടത്തി.

കേളകം യൂത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചിത്രരചന മത്സരം നടത്തി

കേളകം: യൂത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചിത്ര പ്രദര്‍ശനത്തോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന മത്സരം നടത്തി. പ്രൈമറി, സെക്കന്‍ഡറി വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ അമ്പതിലധികം കുട്ടികള്‍ പങ്കെടുത്തു.