കൊളക്കാട്: അധ്യാപക ദിനത്തോടനുബന്ധിച്ച് കൊളക്കാട് കാപ്പാട് സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂളില്‍ പി.ടി.എയുടെ നേതൃത്വത്തില്‍ അധ്യാപകരെ ആദരിച്ചു. പൂര്‍വകാല അധ്യാപിക എല്‍സി ടീച്ചര്‍ മുഖ്യാതിഥി ആയി. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍, ഗുരുവന്ദനം, വിവിധ കലാപരിപാടികള്‍, മധുരപലഹാര വിതരണം എന്നിവ നടന്നു. ഹെഡ്മിസ്ട്രസ് ജാന്‍സി തോമസ്, പി.ടി.എ പ്രസിഡണ്ട് സന്തോഷ് പെരേപ്പാടന്‍, മദര്‍ പി.ടി.എ പ്രസിഡന്റ് ആശ രാജേഷ്, സ്‌കൂള്‍ ലീഡര്‍ കോളിന്‍ ജോഷി, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.