മഞ്ഞളാംപുറം: മഹാത്മാ ജനശ്രീയുടെ കുടുംബസംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. ജനശ്രീ ജില്ലാ ചെയര്‍മാന്‍ ചന്ദ്രന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. അഡ്വ.സ്റ്റാനി സെബാസ്റ്റ്യന്‍, ഷാജി പാറയില്‍, വാര്‍ഡ് മെമ്പര്‍ ജോണി പാമ്പാടി, മിനി പുളിന്താനം എന്നിവര്‍ സംസാരിച്ചു. വിവിധ മത്സരങ്ങള്‍ക്കും സമ്മാനദാനത്തിനും ശേഷം ഓണസദ്യയും നടത്തി.