ആറളം: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഓണചന്ത എടൂരില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി രാജേഷ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സുമ ദിനേശന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ജെസി വാഴപ്പള്ളി, മെമ്പര്‍മാരായ വത്സ ജോസ്, മേരിക്കുട്ടി ഇ.പി, ജെസി ഉമ്മികുഴി, മെമ്പര്‍ സെക്രട്ടറി സോമന്‍ പി.വി എന്നിവര്‍ സംസാരിച്ചു. വിഷരഹിത പച്ചക്കറികളും, മായമില്ലാത്ത കുടുംബശ്രീ ഉത്പന്നങ്ങളും ചന്തയില്‍ ലഭ്യമാണ്.