Hivision Channel

Kerala news

പി എസ് സി പരീക്ഷ ക്രമക്കേട്: തുടര്‍ നടപടികളിലേക്ക് കടക്കാന്‍ എസ്‌ഐടി, കൂടുതല്‍ അംഗങ്ങള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കത്ത് നല്‍കും

ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടില്‍ നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളിലേക്ക് കടക്കാന്‍ എസ്‌ഐടി. കൂടുതല്‍ പി എസ് സി അംഗങ്ങള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കും. കത്ത് നല്‍കി പി എസ് സി ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്താനാണ് നീക്കം. എന്നാല്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കോടതി തീരുമാനം വരുന്നതുവരെ പിഎസ് സി അംഗങ്ങള്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകില്ല.

പി എസ് സി അംഗങ്ങള്‍ ഹാജരാകാത്തപക്ഷം കടുത്ത നടപടിയിലേക്ക് പോകാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കഴിഞ്ഞദിവസം പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും യാതൊരുവിധ പ്രത്യേക നിയമ പരിരക്ഷയുമില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് പി.എസ്.സി അംഗങ്ങളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെടാമെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് നിലപാട് കടുപ്പിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.

സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം; നിശ്ചയിച്ചതിലും ഇരട്ടിയിലേറെ പട്ടയങ്ങള്‍ വിതരണം ചെയ്യാനായി: മന്ത്രി എ പി അനില്‍കുമാര്‍

ജില്ലാതല പട്ടയമേളയില്‍ 1845 പട്ടയങ്ങള്‍ വിതരണം ചെയ്തു

കണ്ണൂര്‍:സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മപരിപാടിയുടെ ഭാഗമായി നിശ്ചയിച്ചതിലും ഇരട്ടിയിലേറെ പട്ടയങ്ങള്‍ സംസ്ഥാനത്ത് വിതരണത്തിന് തയ്യാറാക്കാന്‍ കഴിഞ്ഞതായി റവന്യൂ മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു. ജില്ലാതല പട്ടയ മേള കണ്ണൂര്‍ ധനലക്ഷ്മി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്താകെ അയ്യായിരം പേര്‍ക്ക് പട്ടയം നല്‍കണമെന്നായിരുന്നു തുടക്കത്തിലെ ധാരണ. എന്നാല്‍ ഇത് വരെ പതിനായിരത്തിലേറെ പട്ടയങ്ങള്‍ വിതരണത്തിന് സജ്ജമാക്കാനായി. ദശാബ്ദങ്ങളായി പട്ടയത്തിന് കാത്തിരിക്കുന്ന നിരവധി കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഇതിലൂടെ തുണയായത്. നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് മുപ്പത്തി അയ്യായിരത്തിലേറെ ഭൂമി തരം അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കാനായെന്നും മന്ത്രി പറഞ്ഞു. ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നീട്ടി കൊണ്ടുപോവുന്നത് ഭൂഷണമല്ല എന്ന തിരിച്ചറിവാണ് പട്ടയങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിനെ പ്രാപ്തമാക്കിയത്.

ജനങ്ങളോടൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണിത്. സര്‍ക്കാര്‍ ഓഫീസുകള്‍ ജന സൗഹൃദമാവണമെന്നതാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്. ജനങ്ങളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ശക്തമായി ഇടപെടും. മലയോര – തീരദേശ മേഖലയിലെ മനുഷ്യര്‍ക്ക് പട്ടയം നല്‍കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും. ജനങ്ങളെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം- മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു.
അഡ്വ. ടി ഒ മോഹനന്‍ എം എ എ അധ്യക്ഷത വഹിച്ചു. കണ്ണൂരില്‍ പല സര്‍ക്കാര്‍ ഓഫീസുകളും വാടക കെട്ടിടങ്ങളിലാണെന്നും പ്രശ്ന പരിഹാരത്തിനായി പുതിയ അഡീഷണല്‍ സിവില്‍ സ്റ്റേഷന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന സര്‍ക്കാരല്ല ഇത്. തിരഞ്ഞെടുപ്പ് വേളയില്‍ പറഞ്ഞ കാര്യങ്ങള്‍ വളരെ വേഗത്തില്‍ സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ പി ഇന്ദിര, എംഎല്‍എമാരായ ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍, പി കെ പ്രവീണ്‍, അഡ്വ. സജീവ് ജോസഫ്, കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യന്‍, ജില്ലാ കലക്ടര്‍ പി വിഷ്ണു രാജ്, അസി കലക്ടര്‍ എസ് സ്വാതി, എഡിഎം കെ ബാലഗോപാലന്‍,
എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ വി ഇ ഷേര്‍ളി, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ വിഭാഗങ്ങളിലായി 1845 പട്ടയങ്ങളാണ് ജില്ലാതല പട്ടയമേളയില്‍ വിതരണം ചെയ്തത്.

ശ്രീനാരായണ ഗുരു മഹാസമാധിദിനാചരണം സെപ്റ്റംബര്‍ 21ന് തിങ്കളാഴ്ച

ഇരിട്ടി:ശ്രീനാരായണ ഗുരുദേവന്റെ 99 ാമത് മഹാസമാധി ദിനാചരണം സെപ്റ്റംബര്‍ 21 ന് തിങ്കളാഴ്ച വിവിധ പരിപാടികളോടെ ഇരിട്ടി മേഖലയില്‍ ആചരിക്കും.ഗുരുപൂജ ,ഗുരുദേവ കൃതികളുടെ ആലാപനം ,പ്രഭാഷണം ,ഉപവാസം എന്നിവ വിവിധ സ്ഥലങ്ങളില്‍ നടക്കും.ഇരിട്ടി മേഖലയിലെ കൊട്ടിയൂര്‍ ശ്രീനാരായണഗുരു ക്ഷേത്രം, അടയ്ക്കാത്തോട് പള്ളിയറ ദേവീ ക്ഷേത്രം ,പൊയ്യമല ധര്‍മ്മശാസ്താ ക്ഷേത്രം , കേളകം മുര്‍ച്ചിലക്കാട് മഹാദേവി ക്ഷേത്രം , വെള്ളൂന്നി ആനയം കാവ് ദേവീക്ഷേത്രം, കണിച്ചാര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം , മണത്തണ ശാഖാ ഓഫീസ് , കോടഞ്ചാല്‍ ഗുരുമന്ദിരം , പുന്നപ്പാലം ഗുരുമന്ദിരം , കാക്കയങ്ങാട് ഗുരുമന്ദിരം തില്ലങ്കേരി ശാഖാ ഓഫീസ്, മട്ടന്നൂര്‍ ഗുരുമന്ദിരം, ഇരിട്ടി കല്ലുമുട്ടി ഗുരുമന്ദിരം, ആനപ്പന്തി ഗുരുമന്ദിരം, വീര്‍പ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം , ചരള്‍ ഗുരുമന്ദിരം, വാളത്തോട് അയ്യപ്പക്ഷേത്രം , കോളിത്തട്ട് ശാഖാ ഓഫീസ്, വിളമന അമ്പലത്തട്ട് ഗുരു മന്ദിരം, മട്ടിണി സുബ്രഹ്മണ്യ സ്വാമീ ക്ഷേത്രം ,ഉളിക്കല്‍ ഗുരുമന്ദിരം, പടിയൂര്‍ ഗുരുക്ഷേത്രം , കൊശവന്‍ വയല്‍ ഗുരു ക്ഷേത്രം ,പയ്യാവൂര്‍ കോയിപ്ര ഗുരുമന്ദിരം ,മുത്താറിക്കുളം ഗുരുമന്ദിരം, ചന്ദനക്കാംപാറ ഗുരുമന്ദിരം ,മണിപ്പാറ ഗുരുമന്ദിരം ,കാഞ്ഞിരക്കൊല്ലി ശാഖാ ഓഫീസ് ,തോലമ്പ്ര ഗുരുമന്ദിരം, മേനച്ചോടി ഗുരു മന്ദിരം, വേക്കളം ഗുരുമന്ദിരം തുടങ്ങിയ ക്ഷേത്രങ്ങളിലും ഗുരുമന്ദിരങ്ങളിലും വിവിധ പരിപാടികളോടെ ഗുരു സമാധി ദിനം ആചരിക്കുന്നതാണ്.

റിപ്പോർട്ടർ ചാനലിലെ റെയ്ഡ് സുതാര്യം, മാധ്യമവേട്ട നടത്തിയിട്ടില്ല; ഇവിടെ തട്ടിപ്പ് കേസിലാണ് അന്വേഷണം: രമേശ് ചെന്നിത്തല

റിപ്പോർട്ടർ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമ വേട്ട പൊലീസ് നടത്തിയിട്ടില്ല. ചാനലിൻ്റെ സംപ്രേക്ഷണം തടസപ്പെടുത്തിയിട്ടില്ല. അന്വേഷണസംഘം ഏത് രീതിയിൽ പ്രവർത്തിക്കണമെന്നത് സർക്കാരിന്റെ നിർദേശപ്രകാരമല്ല. എസ്ഐടിക്ക് പൂർണ്ണ സ്വാതന്ത്ര്യം. ഒരു മാധ്യമപ്രവർത്തകനെയും ആക്രമിച്ചിട്ടില്ല. മാധ്യമ അടിയന്തരാവസ്ഥ എന്ന കള്ള പ്രചാരണം നടത്തുകയാണെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞകാല അനുഭവങ്ങൾ വച്ചാകും ഇപ്പോൾ പറയുന്നത്. ആ പേടി നിങ്ങൾക്ക് വേണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

മൃ​ഗ​ശാ​ല മാ​റ്റം; മു​ഖ്യ​മ​ന്ത്രി​യെ പി​ന്തു​ണ​ച്ച് മ​ന്ത്രി​മാ​ർ

മൃ​ഗ​ശാ​ല ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ നി​ന്ന് നെ​യ്യാ​ർ ഡാ​മി​ലേ​ക്ക് മാ​റ്റാ​നു​ള്ള നീ​ക്ക​ത്തി​ന് പി​ന്തു​ണ​യേ​റു​ന്നു. മൃ​ഗ​ശാ​ല ന​ഗ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് അ​നു​യോ​ജ്യ​മ​ല്ലെ​ന്നും, മൃ​ഗ​ങ്ങ​ൾ ക​ടു​ത്ത ശ​ബ്ദ​മ​ലി​നീ​ക​ര​ണം അ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് മാ​റ്റം അ​നി​വാ​ര്യ​മാ​ണെ​ന്ന വാ​ദം ശ​ക്ത​മാ​യി​രി​ക്കു​ന്ന​ത്.ഈ ​തീ​രു​മാ​ന​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി മ​ന്ത്രി​മാ​രാ​യ കെ.​മു​ര​ളീ​ധ​ര​നും സി.​പി.​ജോ​ണും രം​ഗ​ത്തെ​ത്തി. മൃ​ഗ​ശാ​ല നെ​യ്യാ​ർ ഡാ​മി​ന്‍റെ പ​രി​സ​ര​ത്തേ​ക്ക് മാ​റ്റു​ന്ന​ത് തി​ക​ച്ചും ഉ​ചി​ത​മാ​യ തീ​രു​മാ​ന​മാ​ണെ​ന്നും ഇ​തി​ൽ ആ​രും അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ൾ ഉ​ണ്ടാ​ക്കേ​ണ്ട​തി​ല്ലെ​ന്നും മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി. മൃ​ഗ​ശാ​ല മാ​റ്റി​യാ​ലും ത​ല​സ്ഥാ​ന ന​ഗ​രി​യു​ടെ പ്രാ​ധാ​ന്യ​ത്തി​ന് യാ​തൊ​രു കു​റ​വും വ​രി​ല്ല.

സ​ർ​ക്കാ​ർ ഈ ​തീ​രു​മാ​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. തൃ​ശൂ​ർ മൃ​ഗ​ശാ​ല മാ​റ്റി​യ​പ്പോ​ൾ ആ​രും ക​ച്ച​വ​ട താ​ത്പ​ര്യ​ങ്ങ​ളോ എ​തി​ർ​പ്പു​ക​ളോ ഉ​ന്ന​യി​ച്ചി​രു​ന്നി​ല്ല. സി​പി​എം എ​ല്ലാ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും എ​തി​ർ​ക്കു​ന്ന​വ​രാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ന​ഗ​ര​ത്തി​ന്‍റെ ന​ടു​വി​ൽ മൃ​ഗ​ശാ​ല പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് അ​വ​യ്ക്ക് വ​ലി​യ തോ​തി​ലു​ള്ള മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ളും ശ​ബ്ദ​മ​ലി​നീ​ക​ര​ണ​വും ഉ​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി സി.​പി.​ജോ​ണും ചൂ​ണ്ടി​ക്കാ​ണി​ച്ചു.

ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാം ഘട്ടം സെപ്തംബര്‍ 28 മുതല്‍, ആന്റി നാര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം രുപീകരിച്ച് ഉത്തരവിറക്കി സര്‍ക്കാര്‍

തൂഫാന്‍ ആന്റി നാര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം രുപീകരിച്ച് ഉത്തരവിറക്കി സര്‍ക്കാര്‍. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്തര്‍ സംസ്ഥാന ലഹരി സംഘങ്ങളിലേക്കുള അന്വേഷണത്തിന് പുതിയ സംഘം രൂപീകരിച്ചിരിക്കുകയാണെന്നും എറണാകുളം, കോഴിക്കോട്, തിരുവനന്തരം എന്നിവിടങ്ങളിലാണ് അന്വേഷണ സംഘത്തിന് യൂണിറ്റെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ 10,918 കേസുകളാണ് തൂഫാന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും മലപ്പുറം എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് എസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ 4 പേരെകൂടി പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഇതോടെ കേസില്‍ ആകെ 13 പേരാണ് പിടിക്കപ്പെട്ടത്. ഗുജറാത്തില്‍ നിന്നും ചെന്നൈയില്‍ നിന്നുമാണ് പ്രതികള്‍ പിടിയിലായത്. ദില്ലി, ബംഗാള്‍ നോയിഡ എന്നിവടങ്ങളിലാണ് സംഘം ലഹരി കടത്തിയത്. ലഹരിക്കടത്തിന്റെ സുപ്രധാന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് പണം നല്‍കിയവരെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

കൂടാതെ തൂഫാന്‍ രണ്ടാംഘട്ടം ഈ മാസം 28 ന് ആരംഭിക്കും എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ചാലല്‍ എംഡി ആന്റോ അഗസ്റ്റിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും അദ്ദേഹം പ്രതികരിച്ചു. അന്വേഷണത്തില്‍ ആഭ്യന്തരമന്ത്രി ഇടപെട്ടില്ലെന്നും ആരെയും അറസ്റ്റ് ചെയ്യാന്‍ പറഞ്ഞിട്ടില്ല, ഒരു സെക്കന്റ് പോലും റിപ്പോര്‍ട്ടറിന്റെ സംപ്രേക്ഷണം തടസ്സപ്പെട്ടിട്ടില്ല, ഒരു നിയമവിരുദ്ധ കാര്യങ്ങളും നടന്നിട്ടില്ല. നിര്‍ഭയമായ മാധ്യമപ്രവര്‍ത്തനം നടത്താം. കേരള പൊലീസ് നിയമവിരുദ്ധമായി ഒന്നും റിപ്പോര്‍ട്ടര്‍ ചാനലില്‍ ചെയ്തിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ സര്‍ക്കാരിന് ഹൈക്കോടതി വിമര്‍ശനം

വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതിലെ ആശയക്കുഴപ്പത്തില്‍ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പ്രതികള്‍ ഉന്നത സ്വാധീനമുള്ളവരാകുമ്പോള്‍, നടപടിക്രമങ്ങളില്‍ ഇഴച്ചില്‍ ഉണ്ടാകുന്നുവെന്നാണ് വിമര്‍ശനം. ജനാധിപത്യ സര്‍ക്കാരാണിതെന്നും, ചില കാര്യങ്ങള്‍ സ്മൂത്തായല്ല പോകുന്നതെന്നും കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന്‍ അനുമതി വേണമോ വേണ്ടയോ എന്നതില്‍ ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും.

പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, പ്രോസിക്യൂഷന്‍ അനുമതി നല്‍ക്കേണ്ടത് തങ്ങള്‍ അല്ലെന്ന് പിന്നോക വികസന വകുപ്പ് അറിയിക്കുകയായിരുന്നു.

തീരുമാനം അറിയിച്ചില്ലെങ്കില്‍ പിന്നോക്ക വികസന വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി നേരിട്ട് വിശദീകരണം നല്‍കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. എട്ടോളം കേസുകളിലാണ് അന്വേഷണം പൂര്‍ത്തിയായത്. എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജസ്റ്റിസ് എ ബധറുദീന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷന്‍ അനുമതിയില്‍ തീരുമാനം വൈകിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ കോടതി കടുത്ത അതൃപ്തി നേരത്തെയും രേഖപ്പെടുത്തിയിരുന്നു.

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപഭോഗം

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു. ഇന്നലെ നിയന്ത്രണം വേണ്ടിവന്നില്ലെങ്കിലും ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗം ആയിരുന്നു ഇന്നലെ. കെഎസ്ഇബി ചെയര്‍മാനും ഡയറക്ടറും അടക്കമുള്ള ഉദ്യോഗസ്ഥര്‍ മറ്റു സംസ്ഥാനങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും വൈദ്യുതി ലഭിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. പവര്‍ എക്സ്ചേഞ്ചില്‍ നിന്നടക്കം വൈദ്യുതി ലഭിച്ചാല്‍ മാത്രമേ ഇന്നത്തെ നിയന്ത്രണം ഒഴിവാക്കാന്‍ കഴിയു.

99.87 ദശലക്ഷം യൂണിറ്റ് ആയിരുന്നു ഇന്നലെ വൈദ്യുതി ഉപയോഗം. പീക്ക് ടൈമിലെ വൈദ്യുതിയുടെ ആവശ്യകത 5305 ആയി ഉയര്‍ന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗ കണക്കായിരുന്നു ഇത്. നിയന്ത്രണം ഒഴിവാക്കാന്‍ കഴിഞ്ഞെങ്കിലും ഇന്ന് ഭാഗിക നിയന്ത്രണം വേണ്ടി വന്നേക്കും. 900 മെഗാ വാട്ടിന്റെ കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് വൈദ്യുതി ലഭിച്ചാല്‍ മാത്രമേ പ്രതിസന്ധി ഒഴിവാക്കാന്‍ ആകൂ. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമവും ഊര്‍ജ്ജിതമായി നടക്കുന്നു.

17 ദിവസത്തിനിടെ രണ്ടാം തവണ ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ല. പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് കേരളത്തിന് അര്‍ഹമായ വൈദ്യുതി ലഭിച്ചത് നിയന്ത്രണം ഒഴിവാക്കാന്‍ കാരണമായി. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്നാട്ടിലും വൈദ്യുതി ഉപഭോഗത്തില്‍ കാര്യമായ കുറവും ഉണ്ടായി.

ചെയര്‍മാനും ഡയറക്ടറും അടക്കമുള്ളവര്‍ വിവിധ സംസ്ഥാനങ്ങളില്‍ ചര്‍ച്ച നടത്തിയെങ്കിലും ഉടന്‍ വൈദ്യുതി എത്തിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡുമായി കെഎസ്ഇബി കരാര്‍ ഒപ്പിട്ടെങ്കിലും 2028 മുതല്‍ മാത്രമേ വൈദ്യുതി ലഭിച്ചു തുടങ്ങു. ആറുരൂപ നിരക്കില്‍ പീക്ക് ടൈമില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്ന 25 വര്‍ഷത്തേക്കുള്ള കരാറാണ് ഒപ്പിട്ടത്.

ഡല്‍ഹിയില്‍ 16-കാരിയെ കൂട്ടബലാത്സംഗംചെയ്ത് കൊലപ്പെടുത്തി; പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേര്‍ ഉള്‍പ്പെടെ നാലുപ്രതികള്‍ പിടിയില്‍

ഡല്‍ഹിയില്‍ കൊടുംക്രൂരത. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയശേഷം മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ ഒരു യുവാവിനെയും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഖഡ്ഡ കോളനി സ്വദേശി ശിവം എന്ന ചുച്ഛുവിനെയും 16,17 വയസ്സ് പ്രായമുള്ള മൂന്ന് ആണ്‍കുട്ടികളെയുമാണ് പൊലീസ് പിടികൂടിയത്.

വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സ്വരൂപ്ന?ഗര്‍ മേഖലയിലെ ആളൊഴിഞ്ഞ കൃഷിയിടത്തില്‍ സെപ്റ്റംബര്‍ 13-ന് അഴുകിയനിലയില്‍ 16 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് ക്രൂരത പുറംലോകമറിയുന്നത്. അഴുകിയനിലയില്‍ കൈകള്‍ ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ വേര്‍പ്പെട്ടനിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ ചിലഭാ?ഗങ്ങള്‍ തെരുവുനായ്ക്കള്‍ ഭക്ഷിച്ചനിലയിലുമായിരുന്നു. തുടര്‍ന്ന് എങ്ങനെ മൃതദേഹം ഇവിടെയെത്തി എന്ന് കണ്ടെത്താനായിരുന്നു പൊലീസിന്റെ ശ്രമം.

അന്വേഷണത്തിന്റെ ഭാ?ഗമായി പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ഏകദേശം 50-ഓളം സിസിടിവി ക്യാമറകളിലെ പലദിവസങ്ങളിലായുള്ള ??ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. ഈ പരിശോധനയിലാണ് സംശായസ്പദമായ രീതിയില്‍ ഒരു ടെമ്പോ വാനിന്റെ സാന്നിധ്യം കണ്ടെത്തിയത്. ടെമ്പോയുടെ നമ്പര്‍ വ്യക്തമായിരുന്നില്ല. ഇതോടെ ടെമ്പോ വാന്‍ വന്ന വഴികളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഇതോടെ വാനിന്റെ നമ്പര്‍ തിരിച്ചറിഞ്ഞു. പിന്നാലെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്തതോടെയാണ് സംഭവദിവസം വാനില്‍ യാത്രചെയ്തിരുന്നവരെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് സെപ്റ്റംബര്‍ 15-ന് അര്‍ധരാത്രിയോടെ റെയ്ഡ് നടത്തി പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മെ​സി വി​വാ​ദം: പി​എം​എ​ല്‍​എ പ്ര​കാ​രം കേ​സെ​ടു​ക്കാ​ന്‍ ഇ​ഡി

അ​ര്‍​ജ​ന്‍റീ​ന ടീ​മി​ന്‍റെ കേ​ര​ള സ​ന്ദ​ര്‍​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ ഇ​ട​പാ​ടി​ല്‍ സ്‌​പോ​ണ്‍​സ​റാ​യി​രു​ന്ന റി​പ്പോ​ര്‍​ട്ട​ര്‍ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി​ക്കെ​തി​രെ എ​സ്‌​ഐ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ​ത് കേ​സി​ന്‍റെ വി​വ​ര​ങ്ങ​ള്‍ തേ​ടി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ​(ഇ​ഡി). എ​ഫ്‌​ഐ​ആ​ര്‍ വി​വ​ര​ങ്ങ​ളും റി​പ്പോ​ര്‍​ട്ട​ര്‍ ടി​വി​യു​ടെ ക​ള​മ​ശേ​രി​യി​ലെ ഓഫി​സി​ല​ട​ക്കം ക​ഴി​ഞ്ഞ​ദി​വ​സം അ​ഞ്ചി​ട​ങ്ങ​ളി​ല്‍ ഒ​രേ​സ​മ​യം ന​ട​ന്ന പ​രി​ശോ​ധ​ന​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ഇ​തി​ല്‍ പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ളു​ടെ വി​വ​ര​ങ്ങ​ളും ഇ​ഡി തേ​ടി.

ക​ള്ള​പ്പ​ണ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം(​പി​എം​എ​ല്‍​എ) ന​ട​പ​ടി​ക്ക് ഒ​രു​ങ്ങു​ക​യാ​ണ് ഇ​ഡി. പൊ​ലി​സോ മ​റ്റ് ഏ​ജ​ന്‍​സി​ക​ളോ എ​ടു​ത്ത കേ​സി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി മാ​ത്ര​മേ പി​എം​എ​ല്‍​എ കേ​സ് എ​ടു​ക്കാ​ന്‍ സാ​ധി​ക്കൂ എ​ന്ന​തി​നാ​ലാ​ണ് ഇ​ഡി എ​ഫ്‌​ഐ​ആ​ര്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​ത്.

കേ​സി​ല്‍ റി​പ്പോ​ര്‍​ട്ട​ര്‍ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി എം​ഡി ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍ ഒ​ന്നാം പ്ര​തി​യും ക​മ്പ​നി ര​ണ്ടാം പ്ര​തി​യു​മാ​ണ്. സ​ര്‍​ക്കാ​രി​നെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും വ​ഞ്ചി​ച്ചു, ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി വ​ഞ്ച​നാ​കു​റ്റ​ത്തി​നാ​ണ് എ​സ്‌​ഐ​ടി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. കേ​സി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ അ​റ​സ്റ്റ് ഉ​ണ്ടാ​യേ​ക്കും.

മെ​സി​യു​ടെ സ​ന്ദ​ര്‍​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​മ്പ​നി വി​ദേ​ശ അ​ക്കൗ​ണ്ടി​ലേ​ക്ക് 126 കോ​ടി രൂ​പ കൈ​മാ​റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദേ​ശ​നാ​ണ്യ വി​നി​മ​യ ച​ട്ട​ലം​ഘ​ന​ത്തി​ന് (ഫെ​മ) ഇ​ഡി നേ​ര​ത്തെ കേ​സ് എ​ടു​ത്തി​രു​ന്നു. പി​എം​എ​ല്‍​എ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തോ​ടെ ഇ​ഡി​യു​ടെ നീ​ക്കം കൂ​ടു​ത​ല്‍ ശ​ക്ത​മാ​കും. ഇ​തി​നു മു​ന്നോ​ടി​യാ​യി ഇ​ഡി ഇ​ന്‍റ​ലി​ജ​ന്‍​സി​ന്‍റെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ന്നു വ​രി​ക​യാ​ണ്.