Hivision Channel

ശ്രീനാരായണ ഗുരു മഹാസമാധിദിനാചരണം സെപ്റ്റംബര്‍ 21ന് തിങ്കളാഴ്ച

ഇരിട്ടി:ശ്രീനാരായണ ഗുരുദേവന്റെ 99 ാമത് മഹാസമാധി ദിനാചരണം സെപ്റ്റംബര്‍ 21 ന് തിങ്കളാഴ്ച വിവിധ പരിപാടികളോടെ ഇരിട്ടി മേഖലയില്‍ ആചരിക്കും.ഗുരുപൂജ ,ഗുരുദേവ കൃതികളുടെ ആലാപനം ,പ്രഭാഷണം ,ഉപവാസം എന്നിവ വിവിധ സ്ഥലങ്ങളില്‍ നടക്കും.ഇരിട്ടി മേഖലയിലെ കൊട്ടിയൂര്‍ ശ്രീനാരായണഗുരു ക്ഷേത്രം, അടയ്ക്കാത്തോട് പള്ളിയറ ദേവീ ക്ഷേത്രം ,പൊയ്യമല ധര്‍മ്മശാസ്താ ക്ഷേത്രം , കേളകം മുര്‍ച്ചിലക്കാട് മഹാദേവി ക്ഷേത്രം , വെള്ളൂന്നി ആനയം കാവ് ദേവീക്ഷേത്രം, കണിച്ചാര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം , മണത്തണ ശാഖാ ഓഫീസ് , കോടഞ്ചാല്‍ ഗുരുമന്ദിരം , പുന്നപ്പാലം ഗുരുമന്ദിരം , കാക്കയങ്ങാട് ഗുരുമന്ദിരം തില്ലങ്കേരി ശാഖാ ഓഫീസ്, മട്ടന്നൂര്‍ ഗുരുമന്ദിരം, ഇരിട്ടി കല്ലുമുട്ടി ഗുരുമന്ദിരം, ആനപ്പന്തി ഗുരുമന്ദിരം, വീര്‍പ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം , ചരള്‍ ഗുരുമന്ദിരം, വാളത്തോട് അയ്യപ്പക്ഷേത്രം , കോളിത്തട്ട് ശാഖാ ഓഫീസ്, വിളമന അമ്പലത്തട്ട് ഗുരു മന്ദിരം, മട്ടിണി സുബ്രഹ്മണ്യ സ്വാമീ ക്ഷേത്രം ,ഉളിക്കല്‍ ഗുരുമന്ദിരം, പടിയൂര്‍ ഗുരുക്ഷേത്രം , കൊശവന്‍ വയല്‍ ഗുരു ക്ഷേത്രം ,പയ്യാവൂര്‍ കോയിപ്ര ഗുരുമന്ദിരം ,മുത്താറിക്കുളം ഗുരുമന്ദിരം, ചന്ദനക്കാംപാറ ഗുരുമന്ദിരം ,മണിപ്പാറ ഗുരുമന്ദിരം ,കാഞ്ഞിരക്കൊല്ലി ശാഖാ ഓഫീസ് ,തോലമ്പ്ര ഗുരുമന്ദിരം, മേനച്ചോടി ഗുരു മന്ദിരം, വേക്കളം ഗുരുമന്ദിരം തുടങ്ങിയ ക്ഷേത്രങ്ങളിലും ഗുരുമന്ദിരങ്ങളിലും വിവിധ പരിപാടികളോടെ ഗുരു സമാധി ദിനം ആചരിക്കുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *