Hivision Channel

ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാം ഘട്ടം സെപ്തംബര്‍ 28 മുതല്‍, ആന്റി നാര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം രുപീകരിച്ച് ഉത്തരവിറക്കി സര്‍ക്കാര്‍

തൂഫാന്‍ ആന്റി നാര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം രുപീകരിച്ച് ഉത്തരവിറക്കി സര്‍ക്കാര്‍. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്തര്‍ സംസ്ഥാന ലഹരി സംഘങ്ങളിലേക്കുള അന്വേഷണത്തിന് പുതിയ സംഘം രൂപീകരിച്ചിരിക്കുകയാണെന്നും എറണാകുളം, കോഴിക്കോട്, തിരുവനന്തരം എന്നിവിടങ്ങളിലാണ് അന്വേഷണ സംഘത്തിന് യൂണിറ്റെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ 10,918 കേസുകളാണ് തൂഫാന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും മലപ്പുറം എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് എസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ 4 പേരെകൂടി പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഇതോടെ കേസില്‍ ആകെ 13 പേരാണ് പിടിക്കപ്പെട്ടത്. ഗുജറാത്തില്‍ നിന്നും ചെന്നൈയില്‍ നിന്നുമാണ് പ്രതികള്‍ പിടിയിലായത്. ദില്ലി, ബംഗാള്‍ നോയിഡ എന്നിവടങ്ങളിലാണ് സംഘം ലഹരി കടത്തിയത്. ലഹരിക്കടത്തിന്റെ സുപ്രധാന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് പണം നല്‍കിയവരെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

കൂടാതെ തൂഫാന്‍ രണ്ടാംഘട്ടം ഈ മാസം 28 ന് ആരംഭിക്കും എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ചാലല്‍ എംഡി ആന്റോ അഗസ്റ്റിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും അദ്ദേഹം പ്രതികരിച്ചു. അന്വേഷണത്തില്‍ ആഭ്യന്തരമന്ത്രി ഇടപെട്ടില്ലെന്നും ആരെയും അറസ്റ്റ് ചെയ്യാന്‍ പറഞ്ഞിട്ടില്ല, ഒരു സെക്കന്റ് പോലും റിപ്പോര്‍ട്ടറിന്റെ സംപ്രേക്ഷണം തടസ്സപ്പെട്ടിട്ടില്ല, ഒരു നിയമവിരുദ്ധ കാര്യങ്ങളും നടന്നിട്ടില്ല. നിര്‍ഭയമായ മാധ്യമപ്രവര്‍ത്തനം നടത്താം. കേരള പൊലീസ് നിയമവിരുദ്ധമായി ഒന്നും റിപ്പോര്‍ട്ടര്‍ ചാനലില്‍ ചെയ്തിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *