
ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടില്‍ നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളിലേക്ക് കടക്കാന്‍ എസ്‌ഐടി. കൂടുതല്‍ പി എസ് സി അംഗങ്ങള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കും. കത്ത് നല്‍കി പി എസ് സി ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്താനാണ് നീക്കം. എന്നാല്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കോടതി തീരുമാനം വരുന്നതുവരെ പിഎസ് സി അംഗങ്ങള്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകില്ല.
പി എസ് സി അംഗങ്ങള്‍ ഹാജരാകാത്തപക്ഷം കടുത്ത നടപടിയിലേക്ക് പോകാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കഴിഞ്ഞദിവസം പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും യാതൊരുവിധ പ്രത്യേക നിയമ പരിരക്ഷയുമില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് പി.എസ്.സി അംഗങ്ങളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെടാമെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് നിലപാട് കടുപ്പിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.














