ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി

അടയ്ക്കാത്തോട് ഗവ. യു.പി സ്‌കൂളില്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി. വിമുക്തഭടന്‍ സത്യന്‍ യുദ്ധവും യുദ്ധക്കെടുതികളും എന്ന വിഷയത്തില്‍ ക്ലാസ്സ് നയിച്ചു. സഡാക്കോ കൊക്ക് നിര്‍മ്മാണം, യുദ്ധവിരുദ്ധ പോസ്റ്റര്‍ നിര്‍മ്മാണം, യുദ്ധവിരുദ്ധ പ്രതിജ്ഞ എന്നിവയും നടത്തി.








