
ഏലപ്പീടിക: അനുഗ്രഹ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ഇരുപത്തിഎട്ടാം മൈല്‍ അരുവിക്കല്‍ കോളനിവാസികള്‍ക്ക് ഭക്ഷ്യധാന്യക്കിറ്റ് കൈമാറി. വായനശാല പ്രസിഡണ്ട് ഒ.എ ജോബ് വാര്‍ഡ് മെമ്പര്‍ ജിമ്മി അബ്രാഹമിന് കിറ്റ് കൈമാറി. വായനശാല കമ്മിറ്റി അംഗങ്ങളായ ഒ.എ ജെയ്മോന്‍, ഷിജു ഇ.കെ, സന്തോഷ് മാവേലിയില്‍, ജോണ്‍സണ്‍ പി.വി, കെ.കെ രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.