പെരുന്തോടി : സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പൂളക്കുറ്റി സെന്റ് മേരീസ് എല്‍.പി സ്‌കൂളിലും പൂളക്കുറ്റി സണ്‍ഡേ സ്‌കൂളിലും പെരുന്തോടി എയ്ഡഡ് യു.പി സ്‌കൂളിലും പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. സി.പി.ഐ.എം പേരാവൂര്‍ ഏരിയ സെക്രട്ടറി അഡ്വ. എം.രാജന്‍, ഏരിയ കമ്മറ്റി അംഗങ്ങളായ കെ.ജെ ജോസഫ്, എം.എസ് വാസുദേവന്‍, കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍, സി.പി.ഐ.എം കൊളക്കാട് ലോക്കല്‍ സെക്രട്ടറി സി.സി സന്തോഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.