Hivision Channel

Kerala news

ഇന്ന് ലോക ഭക്ഷ്യദിനം

ഇന്ന് ലോക ഭക്ഷ്യദിനം. പട്ടിണിയെ കുറിച്ചും ഭക്ഷ്യ സുരക്ഷയെ കുറിച്ചും പോഷകാഹാര ലഭ്യതയെ കുറിച്ചും ബോധവത്കരണം നടത്തുക എന്നതാണ് ലോക ഭക്ഷ്യദിന ആചരണത്തിന്റെ ഉദ്ദേശ്യം. നാളെയെ പോഷിപ്പിക്കാനായി ഇന്ന് തന്നെ നവീകരിക്കാം എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം

1979ലാണ് ഐക്യരാഷ്ട്ര സഭ ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ ഒക്ടോബര്‍ 16 ലോക ഭക്ഷ്യ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. 1945 ഒക്ടോബര്‍ 16ന് രൂപീകരിച്ച ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ വാര്‍ഷികമായാണ് ആദ്യമായി ലോക ഭക്ഷ്യ ദിനം ആചരിച്ച് തുടങ്ങിയത്. മനുഷ്യരുടെ മൗലിക അവകാശമായ ഭക്ഷണം എല്ലാവര്‍ക്കും ഉറപ്പാക്കുക എന്നതാണ് ഭക്ഷ്യ ദിനത്തിന്റെ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനവും സാമ്പത്തിക അസ്ഥിരതയും ഇതിന്റെ ഭാഗമായി ചര്‍ച്ചചെയ്യപ്പെടുന്നു.

ലോകത്താകമാനം 65 കോടി മനുഷ്യരെ പട്ടിണി ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. അതുകൊണ്ടുതന്നെ ഭക്ഷ്യദിനത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചു വരുന്നതായാണ് ഐക്യരാഷ്ട്ര സഭ കണക്കാക്കുന്നത്.

ഇന്ന് ലോക ഭക്ഷ്യദിനം Read More »

മിനി കൂപ്പര്‍ അപകടം: സുഹൈലിന്റെ ശരീരത്തില്‍ താങ്ങാവുന്നതിലും അഞ്ചിരട്ടി മദ്യം; നെടുമ്പാശ്ശേരിയിലെ ബാറില്‍ ചെലവിട്ടത് 4396 രൂപ

മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ എക്സൈസ്.സുഹൈലിന്റെ ശരീരത്തില്‍ താങ്ങാവുന്നതിലും അഞ്ചിരട്ടി മദ്യം ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട് ലഭിച്ചു. നെടുമ്പാശ്ശേരിയിലെ ബാറില്‍ മാത്രം മദ്യം കഴിക്കാന്‍ ചെലവിട്ടത് 4,396 രൂപയാണ്. സുഹൈലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടിയിലേക്ക് മോട്ടോര്‍ വാഹന വകുപ്പും കടന്നു.

മൂന്ന് ബാറുകളില്‍ കയറിയാണ് സുഹൈല്‍ തുടര്‍ച്ചയായി മദ്യപിച്ച് വാഹനമോടിച്ചത്. സുഹൈല്‍ അമിതമായി മദ്യപിച്ചെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ വന്നിരിക്കുന്ന ശാസ്ത്രീയ പരിശോധനാ ഫലം. കസ്റ്റഡി പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ സുഹൈലിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് എക്സൈസ്. സുഹൈലിന് മദ്യം നല്‍കിയതുമായി ബന്ധപ്പെട്ട് ബാറുകള്‍ക്കെതിരായ നടപടികളും പുരോഗമിക്കുകയാണ്. സുഹൈലിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം. വാഹനവുമായി ബന്ധപ്പെട്ട മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം നല്‍കും. വാഹനത്തിന്റെ തകരാര്‍ ഏതെങ്കിലും വിധത്തില്‍ അപകടത്തിലേക്ക് നയിച്ചോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.

മിനി കൂപ്പര്‍ അപകടം: സുഹൈലിന്റെ ശരീരത്തില്‍ താങ്ങാവുന്നതിലും അഞ്ചിരട്ടി മദ്യം; നെടുമ്പാശ്ശേരിയിലെ ബാറില്‍ ചെലവിട്ടത് 4396 രൂപ Read More »

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികള്‍ നവംബറില്‍ തുടങ്ങും

എസ്ഐആര്‍ വിവാദങ്ങള്‍ക്കിടെ, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടര്‍പട്ടിക പുതുക്കല്‍. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം പൂര്‍ത്തിയായ സ്ഥലങ്ങളിലാണ് വോട്ടര്‍പട്ടിക പുതുക്കല്‍. അന്തിമ വോട്ടര്‍പട്ടിക 2027 ജനുവരി നാലിന് പ്രസിദ്ധീകരിക്കും.

കേരളമടക്കം സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികള്‍ നവംബറില്‍ ആരംഭിക്കുക. നവംബര്‍ 12ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ 11 വരെ പരാതികളും അവകാശവാദങ്ങളും സമര്‍പ്പിക്കാം. അന്തിമ വോട്ടര്‍പട്ടിക 2027 ജനുവരി നാലിന് പ്രസിദ്ധീകരിക്കും. 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് നവംബറില്‍ ഈ നടപടികള്‍ ആരംഭിക്കുക.

403 അംഗ ഉത്തര്‍പ്രദേശ് നിയമസഭയുടെ കാലാവധി അടുത്ത വര്‍ഷം മെയ് 22 ന് അവസാനിക്കാനിരിക്കുകയാണ്. മണിപ്പൂര്‍, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ് നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. എസ്ഐആറിനെതിരെ തെരുവില്‍ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും നടക്കുന്നതിനിടെയാണ് വോട്ടര്‍പട്ടിക പുതുക്കല്‍ നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികള്‍ നവംബറില്‍ തുടങ്ങും Read More »

മൈസൂരുവിനടുത്ത് ബസ് അപകടത്തില്‍ മലയാളികളടക്കം 4 മരണം

മൈസൂരുവിനടുത്ത് സ്വകാര്യ എസി സ്ലീപ്പര്‍ ബസും ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് അപകടത്ത് നാല് പേര്‍ മരിച്ചു. മൈസൂരുവിനടുത്ത് സ്വകാര്യ എസി സ്ലീപ്പര്‍ ബസും ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചായിരുന്നു ദാരുണമായ അപകടം. മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി അഫ്താബ്, മാങ്കാവ് സ്വദേശി സജേഷ്, ബസ് ഡ്രൈവര്‍ മൈസൂരു സ്വദേശി സുനില്‍, ബസ് ക്ലീനര്‍ മലയാളിയായ സുഹൈല്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ‘കാവേരി’ (Kaveri) എസി സ്ലീപ്പര്‍ ബസും, പെരിയപട്ടണയില്‍ നിന്ന് മൈസൂരുവിലേക്ക് വരികയായിരുന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. പെരിയപട്ടണ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അപ്രതീക്ഷിതമായി ലോറി എതിര്‍ ദിശയിലേക്ക് തിരിക്കുകയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. അപകടത്തില്‍ ആകെ 31 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 8 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ പെരിയപട്ടണ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിവരികയാണ്.

മൈസൂരുവിനടുത്ത് ബസ് അപകടത്തില്‍ മലയാളികളടക്കം 4 മരണം Read More »

കേരളത്തില്‍ തുലാവര്‍ഷമെത്തി;എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് തുലാവര്‍ഷം എത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഇടിമിന്നലില്‍ ജാഗ്രത വേണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിര്‍ദേശം നല്‍കി. ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്.

കേരളത്തില്‍ തുലാവര്‍ഷമെത്തി;എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് Read More »

അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിന്‍ ജെ തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് ആശ്വാസം. ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. സെപ്റ്റംബര്‍ 18 മുതല്‍ ടോമിന്‍ ജെ തച്ചങ്കരി ജയിലാണ് . കോട്ടയം വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. നാല് വര്‍ഷം തടവിന് ശിക്ഷിച്ച കോട്ടയം വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

2003 ജനുവരി 1 മുതല്‍ 2007 ജൂലൈ 7 വരെയുള്ള കാലയളവില്‍ 64 ലക്ഷം രൂപ വിലമതിക്കുന്ന, വരവില്‍ കവിഞ്ഞ സ്വത്ത് സ്വന്തമാക്കിയെന്നാണ് കേസ്. സ്ഥലം വാങ്ങിയ വകയില്‍ സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതെ സര്‍ക്കാരിന് നഷ്ടം വരുത്തിയെന്ന കണ്ടെത്തല്‍ വിജിലന്‍സ് കോടതി ശരിവച്ചിരുന്നു.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 135 ശതമാനം അധിക വരുമാനം ഉണ്ടാക്കിയെന്നായിരുന്നു പരാതി. 2003 മുതല്‍ 2007 ജൂലൈ വരെയുള്ള കാലയളവില്‍ 64,70,891 രൂപ സമ്പാദിച്ചു എന്ന് വിജിലന്‍സ് കണ്ടെത്തി. 2013ല്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഈ കേസിലാണ് കോട്ടയം വിജിലന്‍സ് കോടതി വിധി പറഞ്ഞിരുന്നത്.

അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിന്‍ ജെ തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി Read More »

നടന്‍ ഇമ്രാന്‍ഖാന് രാജ്യം വിടാന്‍ നോട്ടീസ് നല്‍കി പൊലീസ്

അമേരിക്കന്‍ പൗരത്വമുള്ള നടന്‍ ഇമ്രാന്‍ഖാന് രാജ്യം വിടാന്‍ നോട്ടീസ് നല്‍കി മുംബൈ പൊലീസ്. മുംബൈയിലെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് നടപടി. ഒക്ടോബര്‍ 28 നകം രാജ്യം വിടണമെന്നാണ് നിര്‍ദേശം. ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ പദവിയുള്ള ഇമ്രാന്‍ ഖാന്‍, മുംബൈ സെന്‍ട്രലിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് സിജെപിയെ പിന്തുണച്ചുകൊണ്ടുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തുവെന്ന് ബിജെപി നേതാവ് കിരിത് സോമയ്യ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി.

എസ്‌ഐആര്‍ പ്രക്രിയയില്‍ ക്രമക്കേടുകള്‍ നടന്നെന്നാരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ?ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ, നടനെയും അദ്ദേഹത്തിന്റെ സുഹൃത്ത് ലേഖ വാഷിംഗ്ടണ്‍, അമ്മ നുസ്രത്ത്, അനന്തരവള്‍ സെയ്ന്‍ എന്നിവരെയും മറ്റ് 400 പേര്‍ക്കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച് സെയ്ന്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ തനിക്കുണ്ടായ പരിക്കുകളും വീഡിയോയില്‍ കാണിച്ചിരുന്നു.

പ്രതിഷേധ പരിപാടിക്കിടയില്‍, പ്രത്യേക ആവശ്യങ്ങളൊന്നും ഉന്നയിച്ചുകൊണ്ടല്ല താന്‍ അവിടെ എത്തിയതെന്നും, മറിച്ച് മുംബൈയില്‍ താമസിക്കുന്ന ഒരാള്‍ എന്ന നിലയിലാണ് താന്‍ പങ്കെടുത്തതെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. താന്‍ ഒരു സംഘടനയുമായും ബന്ധപ്പെട്ടിട്ടില്ലെന്നും, വ്യക്തിപരമായ നിലയിലാണ് പങ്കെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടന്‍ ഇമ്രാന്‍ഖാന് രാജ്യം വിടാന്‍ നോട്ടീസ് നല്‍കി പൊലീസ് Read More »

ഹിന്ദുമതത്തില്‍ നിന്ന് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ സംവരണ ആനുകൂല്യം ലഭിക്കില്ല സുപ്രീം കോടതി

ഹിന്ദുമതത്തില്‍ നിന്ന് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത വ്യക്തിക്ക് മതം മാറിയെന്ന കാരണത്തില്‍ മാത്രം പിന്നോക്ക വിഭാഗക്കാര്‍ക്കുള്ള സംവരണ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടാവില്ലെന്ന് സുപ്രീം കോടതി. തമിഴ്നാട് സര്‍ക്കാരും സ്വകാര്യ വ്യക്തിയും നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. മുന്‍പ് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതി പൂര്‍ണ്ണമായും ശരിവെച്ചു.

മതപരിവര്‍ത്തനം നടത്തുന്നതിലൂടെ ഒരു വ്യക്തിയുടെ മുന്‍കാല സാമൂഹികമോ സാമ്പത്തികമോ ആയ പിന്നാക്കാവസ്ഥ സ്വഭാവികമായി പുതിയ മതത്തിലെ പിന്നാക്ക വിഭാഗത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടില്ലെന്ന് കോടതി നിരീക്ഷിച്ചു. നിയമപരമായ അടിസ്ഥാനമില്ലാതെ, കേവലം മതം മാറ്റത്തിന്റെ മാത്രം പേരില്‍ ഒരു വിഭാഗത്തിന് സംവരണം നല്‍കുന്നത് സമൂഹത്തില്‍ ഭിന്നതയ്ക്ക് കാരണമാകുമെന്നും കോടതി വ്യക്തമാക്കി. 2015-ല്‍ ഹിന്ദുമതത്തില്‍ നിന്ന് ഇസ്ലാമിലേക്ക് മാറുകയും 2016-ല്‍ ഗസറ്റ് വിജ്ഞാപനം വഴി സമീര്‍ അഹമ്മദ് എന്ന് പേര് മാറ്റുകയും ചെയ്ത വ്യക്തിക്ക് തമിഴ്നാട് സര്‍ക്കാര്‍ സംവരണ ആനുകൂല്യം നല്‍കിയ ഉത്തരവ് ചോദ്യം ചെയ്തുള്ളതായിരുന്നു ഹര്‍ജി. ഇതില്‍ മദ്രാസ് ഹൈക്കോടതി ഹര്‍ജിക്കാരുടെ വാദം ശരിവെച്ചതോടെയാണ് തമിഴ്നാട് സര്‍ക്കാരും ആനുകൂല്യം ലഭിച്ച വ്യക്തിയും സുപ്രീം കോടതിയെ സമീപിച്ചത്. പിന്നാക്ക സമുദായങ്ങളുടെ പട്ടികയില്‍ മാറ്റം വരുത്താനോ പുതിയ വിഭാഗങ്ങളെ ഉള്‍പ്പെടുത്താനോ സര്‍ക്കാര്‍ നിയമപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും വിജ്ഞാപനത്തിലൂടെ അത് നടപ്പിലാക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹിന്ദുമതത്തില്‍ നിന്ന് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ സംവരണ ആനുകൂല്യം ലഭിക്കില്ല സുപ്രീം കോടതി Read More »

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം മുഖ്യപ്രതി സുഹൈലുമായി പൊലീസ് തെളിവെടുപ്പ് നടത്തി

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തിലെ മുഖ്യപ്രതി സുഹൈലുമായി പൊലീസ് തെളിവെടുപ്പ് നടത്തി. അപകടം ഉണ്ടായ എയര്‍പോര്‍ട്ട് റോഡിലും മദ്യപിച്ച ബാറുകളിലുമാണ് പ്രതിയെ എത്തിച്ചത്. ഇന്ന് വൈകിട്ട് അഞ്ചുമണി വരെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

കേസിലെ മുഖ്യപ്രതി സുഹൈലിനെ മാത്രമാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. ആദ്യം മൂന്ന് ജീവനുകള്‍ ഇടിച്ചുതെറിപ്പിച്ച എയര്‍പോര്‍ട്ട് റോഡിലേക്കാണ് കൊണ്ടുപോയത്. എന്നാല്‍ അപകടമുണ്ടായ സ്ഥലത്ത് സുഹൈലിനെ വാഹനത്തില്‍ നിന്ന് ഇറക്കിയില്ല. അപകടമുണ്ടായ സ്ഥലവും, പിന്നീട് വാഹനം നിര്‍ത്തിയ സ്ഥലവും സുഹൈല്‍ അന്വേഷണ സംഘത്തിന് ചൂണ്ടിക്കാണിച്ചു കൊടുത്തു. ആളുകള്‍ കൂടിയതോടെ ക്രമസമാധാന പ്രശ്‌നം ഉണ്ടായേക്കാം എന്ന് കണക്കാക്കിയാണ് പ്രതിയെ പുറത്തിറക്കാതിരുന്നത്. അതിവേഗം തെളിവെടുപ്പ് പൂര്‍ത്തിയാക്കി പിന്നീട് നെടുമ്പാശ്ശേരിയിലെ ബാറിലേക്ക് കൊണ്ടുപോയി. പ്രതികള്‍ അപകടത്തിന് മുമ്പ് അവസാനമായി മദ്യപിച്ചത് ഈ ബാറില്‍ വെച്ചായിരുന്നു. ബാറിലെ തെളിവെടുപ്പ് ഏറെനേരം തുടര്‍ന്നു. മറ്റ് ബാറുകളിലും തെളിവെടുപ്പ് നടത്തും.

പ്രായ പരിധി തികയാത്ത സുഹൈലിനും സുഹൃത്തുക്കള്‍ക്കും മദ്യം നല്‍കിയതില്‍ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇന്ന് വൈകിട്ട് 5 മണി വരെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. അതിനുമുമ്പ് പരമാവധി വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍.

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം മുഖ്യപ്രതി സുഹൈലുമായി പൊലീസ് തെളിവെടുപ്പ് നടത്തി Read More »

പി എം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍

പിഎം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി നല്‍കി വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. ഏകപക്ഷീയമായി സര്‍ക്കാരിന് പിന്‍മാറാനാകില്ലെന്നും ഭാവിനടപടികള്‍ മന്ത്രിസഭ ഉപസമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പിഎം ശ്രീ നടപ്പാക്കാത്തതിനാല്‍ കേന്ദ്രവിഹിതം തടയുന്നു. ഇതുവരെ കിട്ടാനുള്ളത് 1607 കോടി രൂപയാണെന്നും മന്ത്രി വ്യക്തമാക്കി.

പി എം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ Read More »