Hivision Channel

മൈസൂരുവിനടുത്ത് ബസ് അപകടത്തില്‍ മലയാളികളടക്കം 4 മരണം

മൈസൂരുവിനടുത്ത് സ്വകാര്യ എസി സ്ലീപ്പര്‍ ബസും ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് അപകടത്ത് നാല് പേര്‍ മരിച്ചു. മൈസൂരുവിനടുത്ത് സ്വകാര്യ എസി സ്ലീപ്പര്‍ ബസും ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചായിരുന്നു ദാരുണമായ അപകടം. മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി അഫ്താബ്, മാങ്കാവ് സ്വദേശി സജേഷ്, ബസ് ഡ്രൈവര്‍ മൈസൂരു സ്വദേശി സുനില്‍, ബസ് ക്ലീനര്‍ മലയാളിയായ സുഹൈല്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ‘കാവേരി’ (Kaveri) എസി സ്ലീപ്പര്‍ ബസും, പെരിയപട്ടണയില്‍ നിന്ന് മൈസൂരുവിലേക്ക് വരികയായിരുന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. പെരിയപട്ടണ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അപ്രതീക്ഷിതമായി ലോറി എതിര്‍ ദിശയിലേക്ക് തിരിക്കുകയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. അപകടത്തില്‍ ആകെ 31 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 8 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ പെരിയപട്ടണ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിവരികയാണ്.

Leave a Comment

Your email address will not be published. Required fields are marked *