
അനധികൃത സ്വത്ത് സമ്പാദന കേസില് ജയിലില് കഴിയുന്ന മുന് ഡിജിപി ടോമിന് ജെ തച്ചങ്കരിക്ക് ആശ്വാസം. ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. സെപ്റ്റംബര് 18 മുതല് ടോമിന് ജെ തച്ചങ്കരി ജയിലാണ് . കോട്ടയം വിജിലന്സ് കോടതിയാണ് ശിക്ഷ വിധിച്ചത്. നാല് വര്ഷം തടവിന് ശിക്ഷിച്ച കോട്ടയം വിജിലന്സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
2003 ജനുവരി 1 മുതല് 2007 ജൂലൈ 7 വരെയുള്ള കാലയളവില് 64 ലക്ഷം രൂപ വിലമതിക്കുന്ന, വരവില് കവിഞ്ഞ സ്വത്ത് സ്വന്തമാക്കിയെന്നാണ് കേസ്. സ്ഥലം വാങ്ങിയ വകയില് സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതെ സര്ക്കാരിന് നഷ്ടം വരുത്തിയെന്ന കണ്ടെത്തല് വിജിലന്സ് കോടതി ശരിവച്ചിരുന്നു.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 135 ശതമാനം അധിക വരുമാനം ഉണ്ടാക്കിയെന്നായിരുന്നു പരാതി. 2003 മുതല് 2007 ജൂലൈ വരെയുള്ള കാലയളവില് 64,70,891 രൂപ സമ്പാദിച്ചു എന്ന് വിജിലന്സ് കണ്ടെത്തി. 2013ല് തൃശൂര് വിജിലന്സ് കോടതിയില് കുറ്റപത്രം സമര്പ്പിച്ചു. ഈ കേസിലാണ് കോട്ടയം വിജിലന്സ് കോടതി വിധി പറഞ്ഞിരുന്നത്.














