ജമ്മുകശ്മീരില്‍ ഭീകരാക്രമണം, 3 ജവാന്മാര്ക്ക് പരുക്ക്

ജമ്മുകശ്മീരില്‍ ഭീകരാക്രമണം, 3 ജവാന്മാര്ക്ക് പരുക്ക്. CRPF ജവാന്മാര്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കുല്‍ഗാമില്‍ ആണ് ആക്രമണം നടന്നത്. മേഖലയില്‍ സൈന്യം തിരിച്ചടി ആരംഭിച്ചു. മേഖലയിലേക്ക് കൂടുതല്‍ സൂരക്ഷ വിന്യാസം. അഖ്റാന്‍ മേഖലയില്‍ ആണ് സംഭവം. 2:15 ഓടെയാണ് സംഭവം ഉണ്ടായത്. പരുക്കേറ്റവരെ അനന്ത്നാഗിലെ ആശുപത്രിയില്‍ മാറ്റി. ബൈക്കിലെത്തിയ ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. CRPF ന്റെ പോസ്റ്റിന് നേരെയാണ് ആക്രമണം നടന്നത്.
ആക്രമണത്തെത്തുടര്‍ന്ന് സി.ആര്.പി.എഫ് (CRPF) ഉദ്യോഗസ്ഥര്‍ തിരിച്ചടിച്ചു. ക്വിക്ക് റിയാക്ഷന് ടീമുകളെ (QRT) സംഭവസ്ഥലത്തേക്ക് അയച്ചു. സുരക്ഷാ സേന പ്രദേശം വളയുകയും, ആക്രമണം നടത്തിയവരെ കണ്ടെത്തുന്നതിനായി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു.ഈ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീകരരെ തിരിച്ചറിയുന്നതിനും അവര്‍ക്കായി തിരച്ചില്‍ നടത്തുന്നതിനുമുള്ള നടപടികള്‍ പുരോഗമിക്കുന്നു.
ജമ്മുകശ്മീരില്‍ ഭീകരാക്രമണം, 3 ജവാന്മാര്ക്ക് പരുക്ക് Read More »








