Hivision Channel

Kerala news

കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബര്‍ 31 വരെ നീട്ടി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം

കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബര്‍ 31 വരെ നീട്ടി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം.150 മെഗാവാട്ട് ആണ് അധികമായി ലഭിക്കുന്നത്.നവംബര്‍ 15ന് കാലാവധി തീരുമായിരുന്നു. കേരളത്തിന്റെ അഭ്യര്‍ത്ഥനമാനിച്ചാണ് വിഹിതം നീട്ടിയത്.സെപ്റ്റംബറിലെ വൈദ്യുതി പ്രതിസന്ധി സമയത്താണ് കേന്ദ്രം അധികവൈദ്യുതി നല്‍കി തുടങ്ങിയത്.

കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബര്‍ 31 വരെ നീട്ടി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം Read More »

മട്ടന്നൂരില്‍ അമ്മയും മകനും വെട്ടേറ്റ് മരിച്ചു

മട്ടന്നൂരില്‍ അമ്മയും മകനും വെട്ടേറ്റ് മരിച്ചു. നവീന്‍ കൃഷ്ണ (21), അമ്മ ജ്യോതി (56) എന്നിവരാണ് മരിച്ചത്. മട്ടന്നൂര്‍ ലയണ്‍സ് ക്ലബ്ബ് റോഡിലെ ‘നന്ദനം’ എന്ന വീടിന്റെ രണ്ടാം നിലയിലാണ് ഇരുവരെയും വെട്ടേറ്റ് ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് തലശേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ ഒന്‍പതരയോടെയാണ് സംഭവം നടക്കുന്നത്.

കഴിഞ്ഞ മാര്‍ച്ചില്‍ സര്‍വീസില്‍ നിന്നും വിരമിച്ച അധ്യാപികയാണ് ജ്യോതി. ഇവരുടെ ഭര്‍ത്താവ് രാജേന്ദ്രന്‍ റിട്ട. കെഎസ്ഇബി. ജീവനക്കാരനാണ്. അദ്ദേഹം രാവിലെ ടൗണില്‍ പോയി മടങ്ങിവന്നപ്പോഴാണ് വീടിനുള്ളില്‍ ഇരുവരെയും വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കിയതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ മട്ടന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

മട്ടന്നൂരില്‍ അമ്മയും മകനും വെട്ടേറ്റ് മരിച്ചു Read More »

കുട്ടികളുടെ വാഹന ദുരുപയോഗത്തില്‍ രക്ഷിതാക്കള്‍ക്ക് അന്ത്യശാസനവുമായി ഗതാഗത മന്ത്രി സി പി ജോണ്‍

കുട്ടികളുടെ വാഹന ദുരുപയോഗത്തില്‍ രക്ഷിതാക്കള്‍ക്ക് അന്ത്യശാസനവുമായി ഗതാഗത മന്ത്രി സി പി ജോണ്‍. രക്ഷിതാക്കള്‍ വാഹനങ്ങള്‍ വില്‍ക്കട്ടെ. കുട്ടികളെ നിയന്ത്രിക്കാനായില്ലെങ്കില്‍ വാഹനം വില്‍ക്കണമെന്ന് മന്ത്രിയുടെ ശാസന. കുട്ടികളെ ഒന്നും പറയാനില്ല. പക്ഷേ കുട്ടികളെ നിയന്ത്രിക്കേണ്ടത് രക്ഷിതാക്കള്‍. കുട്ടികള്‍ വാഹനം ഉപയോഗിച്ചാല്‍ രക്ഷിതാക്കള്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകും.

സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടത്തില്‍ പ്രതികരണവുമായി മന്ത്രി രംഗത്തെത്തി. സ്വകാര്യ ബസുകളെ പൂര്‍ണമായി കുറ്റം പറയാന്‍ കഴിയില്ല. സമയക്രമമാണ് യഥാര്‍ത്ഥ പ്രശ്‌നം. സ്വകാര്യ ബസുകളുടെ സമയക്രമം മാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നടപടി തുടങ്ങി.

കുട്ടികളുടെ വാഹന ദുരുപയോഗത്തില്‍ രക്ഷിതാക്കള്‍ക്ക് അന്ത്യശാസനവുമായി ഗതാഗത മന്ത്രി സി പി ജോണ്‍ Read More »

പ്രശസ്ത ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ അന്തരിച്ചു

പ്രശസ്ത ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ അന്തരിച്ചു. സിനിമാ സെറ്റില്‍വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. രണ്ട് ദിവസം മുന്‍പ് ആലപ്പുഴയില്‍ സെറ്റില്‍വെച്ചാണ് ഷാജി കുമാര്‍ കുഴഞ്ഞുവീണത്. ആലപ്പുഴയില്‍ പ്രാഥമിക ചികിത്സ നല്‍കി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.

പുലിമുരുകന്‍, ഒടിയന്‍, നരന്‍ തുടങ്ങി അന്‍പതിലേറെ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ ആയിരുന്നു. അതിമനോഹരം സിനിമ ഡിസംബര്‍ 24ന് പുറത്തിറങ്ങാനിരിക്കെയാണ് വിയോഗം. ഒറ്റക്കൊമ്പന്‍ ചിത്രത്തിന്റെയും ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ ആണ്. വൈശാഖ്, ഷാജി കൈലാസ്, ജോഷി, അനില്‍ ബാബു എന്നീ സംവിധായകരുടെ കൂടെ ആണ് ഇദ്ദേഹം കൂടുതലായി പ്രവര്‍ത്തിച്ചത്.

ആക്ഷന്‍ രംഗങ്ങള്‍ മികച്ച രീതിയില്‍ പകര്‍ത്താനുള്ള കഴിവാണ് ഷാജിയെ കൂടുതല്‍ പ്രശസ്തനാക്കിയത്. പുലിമുരുകന്‍ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്രശസ്ത ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ അന്തരിച്ചു Read More »

കുട്ടികള്‍ നിയമത്തിന്റെ പഴുത് മറയാക്കി കുറ്റകൃത്യം ചെയ്താല്‍ കര്‍ശന നടപടി: മന്ത്രി രമേശ് ചെന്നിത്തല

കുട്ടികള്‍ നിയമത്തിന്റെ പഴുത് മറയാക്കി കുറ്റകൃത്യം ചെയ്താല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമത്തിന്റെ പഴുത് മറയാക്കി മനഃപൂര്‍വ്വം കുറ്റ കൃത്യം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടത്തില്‍ രോഗികളുടെ പുനരധിവാസത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. ഇതിന്റെ ഭാഗമായി 35 ആശുപത്രിയില്‍ ആദ്യം യോഗം ഈമാസം 15 നു നടക്കും. വിഷയത്തില്‍ 16നു പോലീസ് ഉദ്യോഗസ്ഥ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന്റെ ബലത്തില്‍ ഹീനമായ കുറ്റകൃത്യങ്ങള്‍ നടത്താം എന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. നിയമവിദ?ഗ്ദമന്മാരുമായി ഇക്കാര്യം ആലോചിക്കും. കുട്ടിക്കുറ്റവാളികള്‍ വര്‍ധിച്ചുവരുന്നുണ്ട്. സ്‌കൂളുകളില്‍ ബോധവത്കരണം നടത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വിദ്യാഭ്യാസ വകുപ്പുമായി ഇക്കാര്യം ആലോചിക്കുമെന്ന് മന്ത്രി.

അതേപോലെ കുട്ടി ഡ്രൈവര്‍മാര്‍ ആളുകളെ ഇടിച്ചിടുന്നു. ഇതൊന്നും അംഗീകരിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നം മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനം ഓടിക്കുകയെന്നതാണ്. ഇതിനെതിരെ കര്‍ശന നടപടിയുണ്ടാകും. പിന്നെ പൊലീസിനെതിരെ പരാതിയുമായി വരരുതെന്ന് മന്ത്രി പറഞ്ഞു. ഓപ്പറേഷന്‍ തൂഫാന്‍ സജീവമായി നടക്കുന്നു. സംസ്ഥാനത്ത് 40 ലക്ഷം തൂഫാന്‍ വാരിയേഴ്‌സ് ഉണ്ട്. ഓപ്പറേഷന്‍ തൂഫാന്‍ സമൂഹം ഏറ്റെടുത്തിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇത് വിജയകരമായി മുന്നോട്ടുപോകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

കുട്ടികള്‍ നിയമത്തിന്റെ പഴുത് മറയാക്കി കുറ്റകൃത്യം ചെയ്താല്‍ കര്‍ശന നടപടി: മന്ത്രി രമേശ് ചെന്നിത്തല Read More »

സ്വയംഭരണ എയ്ഡഡ്-സ്വാശ്രയ കോളജുകള്‍ക്ക് ഇളവ് നല്‍കിയത് ഉന്നതവിദ്യാഭ്യാസമേഖലയില്‍ സമഗ്രമാറ്റത്തിന് ലക്ഷ്യമിട്ട്; മന്ത്രി റോജി എം ജോണ്‍

സ്വയംഭരണ എയ്ഡഡ്-സ്വാശ്രയ കോളജുകള്‍ക്ക് ഇളവുകള്‍ നല്‍കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണ്‍. കോഴ്‌സുകള്‍ വൈകുന്നത് ഉള്‍പ്പെടെയുള്ള കാലതാമസങ്ങള്‍ ഒഴിവാക്കാനാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ മാത്രമാണ് സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെയും സര്‍വകലാശാലയുടെയും അനുമതി ആവശ്യമുള്ളത്. ഉന്നതവിദ്യാഭ്യാസമേഖലയില്‍ സമഗ്രമാറ്റത്തിന് ലക്ഷ്യമിട്ടാണ് ഇളവുകളെന്നും മന്ത്രി പറഞ്ഞു.

പുതിയ തീരുമാനം വലിയ മാറ്റം കൊണ്ടുവരും. നേരത്തെ ഉണ്ടായിരുന്ന രീതി സ്വയംഭരണ കോളേജുകളുടെ അടിസ്ഥാന തത്വത്തിന് തന്നെ എതിരാണ്. കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റം കോഴ്‌സുകളില്‍ വരണമെന്ന് മന്ത്രി പറഞ്ഞു. പല കോഴ്സുകളിലും സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യം സംസ്ഥാനത്ത് ഒരുക്കി നല്‍കേണ്ടതുണ്ട്. അതിന് വേണ്ടിയാണ് പുതിയ തീരുമാനം എന്ന് മന്ത്രി റോജി എം ജോണ്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണങ്ങള്‍ വസ്തുതകള്‍ അറിയാതെയാണെന്ന് മന്ത്രി പറഞ്ഞു. സംവരണകാര്യത്തിലും മെറിറ്റിന്റെ കാര്യത്തിലും ഒരു മാറ്റവും വരുത്തിയിട്ടില്ല. സംവരണ തത്വങ്ങള്‍ കൃത്യമായി പാലിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് നല്ല അവസരം തുറന്നു നല്‍കാനുള്ള തീരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സ്വയംഭരണ എയ്ഡഡ്-സ്വാശ്രയ കോളജുകള്‍ സ്വന്തം നിലയ്ക്ക് കോഴ്സ് ആരംഭിക്കുമ്പോള്‍ സര്‍ക്കാരിന് എന്താണ് ബാധ്യത. ഇതിനെതിരെയുള്ള ആരോപണങ്ങള്‍ വിദ്യാര്‍ഥികള്‍ രക്ഷപ്പെടാന്‍ പാടില്ലെന്നതാണെന്നും പിന്തിരിപ്പന്‍ സമീപനമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. യുജിസി മാനദണ്ഡം പ്രകാരം ഓട്ടോണമസ് കോളജുകളില്‍ പുതിയ കോഴ്സ് ആരംഭിക്കാന്‍ സര്‍വകലാശാലയുടെയും സര്‍ക്കാരിന്റെയും അനുമതി വേണ്ട. എന്നാല്‍ കേരളത്തില്‍ ഇതല്ല സ്ഥിതിയെന്ന് മന്ത്രി വിശദീകരിച്ചു. ഇത് അക്കാഡമിക് ഒട്ടോണമിയെന്ന തത്വത്തെ നിരാകരിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.

സ്വയംഭരണ എയ്ഡഡ്-സ്വാശ്രയ കോളജുകള്‍ക്ക് ഇളവ് നല്‍കിയത് ഉന്നതവിദ്യാഭ്യാസമേഖലയില്‍ സമഗ്രമാറ്റത്തിന് ലക്ഷ്യമിട്ട്; മന്ത്രി റോജി എം ജോണ്‍ Read More »

സംസ്ഥാനത്ത് എയ്ഡഡ്- സ്വാശ്രയ സ്വയംഭരണ കോളജുകള്‍ക്ക് ഇളവ് നല്‍കി സര്‍ക്കാര്‍. പുതിയ കോഴ്‌സുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കി

സ്വയംഭരണ എയ്ഡഡ്-സ്വാശ്രയ കോളജുകളില്‍ ഇനി യഥേഷ്ടം അണ്‍എയ്ഡഡ് കോഴ്‌സുകള്‍ തുടങ്ങാനും സീറ്റുകള്‍ വര്‍ധിപ്പിക്കാനും അനുമതി. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കി ഉത്തരവ്. പുതിയ കോഴ്‌സുകള്‍ തുടങ്ങാന്‍ എന്‍ഒസി വേണ്ട. സര്‍ക്കാരിനെ അറിയിച്ചാല്‍ മതി എന്നാണ് പുതിയ വ്യവസ്ഥ.

പ്രവേശന നടപടികള്‍ പൂര്‍ത്തിയായ ശേഷം പുതിയ കോഴ്‌സുകളുടെയും സീറ്റ് വര്‍ദ്ധനവിന്റെയും വിവരം സര്‍ക്കാരിനെ അറിയിച്ചാല്‍ മതിയെന്നാണ് വ്യവസ്ഥ. ഓരോ വര്‍ഷവും എന്‍ഒസി പുതുക്കണമെന്ന് വ്യവസ്ഥ ഇളവ് ചെയ്ത് മൂന്നുവര്‍ഷത്തില്‍ ഒരിക്കല്‍ ആക്കി. വിദ്യാഭ്യാസ കച്ചവടത്തിന് വഴിവയ്ക്കുന്ന തീരുമാനമെന്നും അടിയന്തരമായി പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആവശ്യപ്പെട്ടു. മാനേജ്മെന്റ് പ്രതിനിധികള്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചതെന്നും പ്രതിപക്ഷ നേതാവിന്റെ ആരോപണം.

സംസ്ഥാനത്ത് എയ്ഡഡ്- സ്വാശ്രയ സ്വയംഭരണ കോളജുകള്‍ക്ക് ഇളവ് നല്‍കി സര്‍ക്കാര്‍. പുതിയ കോഴ്‌സുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കി Read More »

യുഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കും വരെ ബാറുകള്‍ക്ക് പുതിയ ലൈസന്‍സ് നല്‍കരുതെന്ന് ഉത്തരവിറക്കി എക്‌സൈസ് വകുപ്പ്

യുഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കും വരെ ബാറുകള്‍ക്ക് പുതിയ ലൈസന്‍സ് നല്‍കരുതെന്ന് ഉത്തരവിറക്കി എക്‌സൈസ് വകുപ്പ്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് എക്‌സൈസ് കമ്മീഷണറുടെ ചുമതല വഹിക്കുന്ന അഡി. എക്‌സൈസ് കമ്മീഷണര്‍ സര്‍ക്കുലര്‍ നല്‍കിയത്. ലൈസന്‍സുകള്‍ അനുവദിക്കുന്നത് എക്‌സൈസ് കമ്മീഷറുടെ സ്ഥാനമാറ്റത്തിനും രണ്ട് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷനിലേക്കും എത്തിയിരുന്നു. നിലവിലുള്ള ചട്ടപ്രകാരമാണ് ഉദ്യോഗസ്ഥര്‍ ബാറിന് ലൈസന്‍സ് നല്‍കിയതെന്നാണ് പുറത്താക്കപ്പെട്ട എക്‌സൈസ് കമ്മീഷണര്‍ സീറാം സാമ്പശിവറാവു വ്യക്തമാക്കിയത്. സസ്‌പെന്റ് ചെയ്ത രണ്ട് ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ വാദവും ഇതാണ്. പുതിയ നയം വന്നതിന് ശേഷമേ ലൈസന്‍സ് നല്‍കാവൂവെന്ന് നിര്‍ദ്ദേശിച്ചിരുന്നതായി എക്‌സൈസ് മന്ത്രി എം ലിജുവും വ്യക്തമാക്കിയിരുന്നുവെങ്കിലും രേഖ മൂലം നിര്‍ദ്ദേശിച്ചിരുന്നില്ല. വിവാദത്തിന് പിന്നാലെ പുതിയ ലൈസന്‍സിന് അപേക്ഷ വന്നപ്പോള്‍ നയത്തിന് ശേഷം മതിയെന്ന് അന്നത്തെ നികുതി വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന അഡീ. ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ അറിയിച്ചു. മാത്രമല്ല ഹൈക്കോടതിയില്‍ നയം ഉടന്‍ രൂപീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നീട്ടിക്കൊണ്ട് പോകാനാകില്ലെന്നും ഈ മാസം മുപ്പതിനകം നയം വരണമെന്നാണ് കോടതി നിര്‍ദ്ദേശം. നിലവില്‍ ഇരുപത്തിയൊന്നിലധികം അപേക്ഷകള്‍ സര്‍ക്കാരിന് മുന്നിലുണ്ട്. കൃത്യമായ ഉത്തരവ് നല്‍കാതെ ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നുവെന്ന് പ്രതിപക്ഷവും ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സര്‍ക്കുലര്‍.

യുഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കും വരെ ബാറുകള്‍ക്ക് പുതിയ ലൈസന്‍സ് നല്‍കരുതെന്ന് ഉത്തരവിറക്കി എക്‌സൈസ് വകുപ്പ് Read More »

എക്‌സൈസ് വകുപ്പിലെ കൈക്കൂലി ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് സാധ്യത

എക്‌സൈസ് വകുപ്പിലെ കൈക്കൂലി ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് സാധ്യത. സീറാം സാംബശിവ റാവു എക്‌സൈസ് കമ്മീഷണര്‍ ആയിരുന്ന കാലത്ത് ബാര്‍ ലൈസന്‍സ് നല്‍കിയതിലും അന്വേഷണം ഉണ്ടായേക്കും. ഇതിനായി എക്‌സൈസ് മന്ത്രി എം.ലിജു ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കും.

എക്‌സൈസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണത്തിലും വിജിലന്‍സ് അന്വേഷണം ശിപാര്‍ശ ചെയ്യും. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് തിങ്കളാഴ്ച എക്‌സൈസ് മന്ത്രി എം ലിജു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നല്‍കും. സ്ഥാനമൊഴിയും മുന്‍പ് സീറാം സാംബ ശിവ റാവു നല്‍കിയ റിപ്പോര്‍ട്ടില്‍ മന്ത്രിയെ പോലും സംശയനിഴലിലാക്കുന്ന കാര്യങ്ങളാണ് പറയുന്നത്.

ഉദ്യോഗസ്ഥര്‍ കൈക്കൂലിക്കാരാണെന്നും ബാര്‍ മുതലാളിമാരുമായി വകുപ്പ് മന്ത്രിക്ക് ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ജോയിന്റ് എക്‌സൈസ് കമ്മീഷണറായ എസ് വിനോദ് ആലപ്പുഴയിലെ ബാര്‍ മുതലാളിയില്‍ നിന്ന് 30,000 രൂപ കൈക്കൂലി വാങ്ങി. ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട മൂവാറ്റുപുഴയിലെ ഗംഗാബാറില്‍ നിന്ന് 50,000 രൂപ വിനോദ് കൈപ്പറ്റിയതായും സാംബശിവ റാവുവിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഡെപ്യൂട്ടി കമ്മീഷണറായ അജയിയും കായംകുളം കുറ്റിച്ചിറയിലെ ബാറില്‍ നിന്ന് മുപ്പതിനായിരം രൂപ വാങ്ങി. ഈ ബാര്‍ മുതലാളിയെയും മന്ത്രിക്ക് നേരിട്ട് പരിചയമുണ്ടെന്നും സാംബശിവറാവു കണ്ടെത്തി. ഈ അടുത്ത കാലം വരെ ഉദ്യോഗസ്ഥര്‍ ബാറുകളില്‍ നിന്ന് മാസപ്പടി കൈപ്പറ്റിയെന്നും പറയുന്നു. ഇരുവരും പലതരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും കണ്ടെത്തി. ഇവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നും സീറാം സാംബശിവറാവു ശിപാര്‍ശ ചെയ്യുന്നു.

എക്‌സൈസ് വകുപ്പിലെ കൈക്കൂലി ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് സാധ്യത Read More »

സംസ്ഥാനത്തെ 4 ജില്ലകളിലെ പെട്രോള്‍ പമ്പുകളില്‍ നാളെ എഥനോള്‍ പരിശോധന നടക്കും

പെട്രോളിലെ എഥനോള്‍ അളവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംസ്ഥാനത്തെ എഥനോള്‍ പരിശോധന നാളെ. നാല് ജില്ലകളിലെ അഞ്ച് വീതം പെട്രോള്‍ പമ്പുകളില്‍ പരിശോധന നടത്തും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് പരിശോധന നടക്കുക. പമ്പുകളില്‍ നിന്ന് ആറു വീതം സാമ്പിളുകള്‍ ശേഖരിക്കും. എഥനോള്‍ അളവ് നോക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. എഥനോള്‍ അളവ് കൂടുതല്‍ ഉണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും. കേന്ദ്ര തലത്തിലും വിഷയം ഉന്നയിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

പെട്രോള്‍ ഉല്‍പന്നങ്ങളില്‍ കൂടുതല്‍ അളവില്‍ എഥനോള്‍ കലര്‍ത്തുന്നുവെന്ന പരാതിയില്‍ മന്ത്രി അനൂപ് ജേക്കബ് ആണ് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷന് പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു പരിശോധനയ്ക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്. കര്‍ണാടകത്തില്‍ വില്‍ക്കുന്ന പെട്രോളില്‍ 26 മുതല്‍ 31 ശതമാനം വരെ എഥനോള്‍ അടങ്ങിയിട്ടുണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ കണ്ടെത്തലിന് പിന്നാലെയാണ് കേരളത്തിലും പരിശോധന നടക്കുന്നത്.

സംസ്ഥാനത്തെ 4 ജില്ലകളിലെ പെട്രോള്‍ പമ്പുകളില്‍ നാളെ എഥനോള്‍ പരിശോധന നടക്കും Read More »