Hivision Channel

സംസ്ഥാനത്ത് എയ്ഡഡ്- സ്വാശ്രയ സ്വയംഭരണ കോളജുകള്‍ക്ക് ഇളവ് നല്‍കി സര്‍ക്കാര്‍. പുതിയ കോഴ്‌സുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കി

സ്വയംഭരണ എയ്ഡഡ്-സ്വാശ്രയ കോളജുകളില്‍ ഇനി യഥേഷ്ടം അണ്‍എയ്ഡഡ് കോഴ്‌സുകള്‍ തുടങ്ങാനും സീറ്റുകള്‍ വര്‍ധിപ്പിക്കാനും അനുമതി. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കി ഉത്തരവ്. പുതിയ കോഴ്‌സുകള്‍ തുടങ്ങാന്‍ എന്‍ഒസി വേണ്ട. സര്‍ക്കാരിനെ അറിയിച്ചാല്‍ മതി എന്നാണ് പുതിയ വ്യവസ്ഥ.

പ്രവേശന നടപടികള്‍ പൂര്‍ത്തിയായ ശേഷം പുതിയ കോഴ്‌സുകളുടെയും സീറ്റ് വര്‍ദ്ധനവിന്റെയും വിവരം സര്‍ക്കാരിനെ അറിയിച്ചാല്‍ മതിയെന്നാണ് വ്യവസ്ഥ. ഓരോ വര്‍ഷവും എന്‍ഒസി പുതുക്കണമെന്ന് വ്യവസ്ഥ ഇളവ് ചെയ്ത് മൂന്നുവര്‍ഷത്തില്‍ ഒരിക്കല്‍ ആക്കി. വിദ്യാഭ്യാസ കച്ചവടത്തിന് വഴിവയ്ക്കുന്ന തീരുമാനമെന്നും അടിയന്തരമായി പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആവശ്യപ്പെട്ടു. മാനേജ്മെന്റ് പ്രതിനിധികള്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചതെന്നും പ്രതിപക്ഷ നേതാവിന്റെ ആരോപണം.

Leave a Comment

Your email address will not be published. Required fields are marked *