Hivision Channel

latest news

തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍; ലോക നിലവാരത്തിലേക്ക് ഉയര്‍ത്താന്‍
എം.സി.സിയുടെ കൂടെ നിന്ന് പ്രവര്‍ത്തിക്കുമെന്ന് സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍

തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിനെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ എം സി സിയുടെ കൂടെ നിന്ന് പ്രവര്‍ത്തിക്കുമെന്ന് സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ പറഞ്ഞു. തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുക തലശ്ശേരിയുടെ ആവശ്യമാണ്.

തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍; ലോക നിലവാരത്തിലേക്ക് ഉയര്‍ത്താന്‍
എം.സി.സിയുടെ കൂടെ നിന്ന് പ്രവര്‍ത്തിക്കുമെന്ന് സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍
Read More »

തെരുവുനായകളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും കുറ്റകരം; ഫേസ്ബുക്ക് പോസ്റ്റുമായി കേരള പോലീസ്

തെരുവുനായ്ക്കളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും കുറ്റകരമെന്ന ഫേസ്ബുക്ക് പോസ്റ്റുമായി കേരള പോലീസ്. സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോലീസിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് തെരുവുനായകളുടെ ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വ്യാപകമായി ഇവയെ ആളുകള്‍ കൊലപ്പെടുത്തുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.തെരുവുനായകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ ഉപദ്രവിക്കുന്നതും വിഷം കുത്തിവച്ചോ മറ്റേതെങ്കിലും ക്രൂരമായ രീതിയിലോ കൊല്ലുന്നതും തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് പോസ്റ്റില്‍ പറയുന്നു.

തെരുവുനായകളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും കുറ്റകരം; ഫേസ്ബുക്ക് പോസ്റ്റുമായി കേരള പോലീസ് Read More »

ജലാഞ്ജലി-നീരുറവ്; സാങ്കേതിക പഠന ഏകദിന ശില്പശാല

പേരാവൂര്‍: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിതകേരളം തൊഴിലുറപ്പ് മിഷനുകളുടെ സഹായത്തോടെ സംസ്ഥാനത്ത് ആദ്യമായി നീര്‍ത്തടാതിഷ്ടിത വികസന മണ്ണ് ജല സംരക്ഷണ പദ്ധതിയായ ജലാഞ്ജലി നീരുറവ് പദ്ധതിയുടെ സാങ്കേതിക പഠന ശില്പശാല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. തൊഴിലുറപ്പ് പദ്ധതി സംസ്ഥാന പോഗ്രാം ഓഫീസര്‍ പി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരന്‍ അധ്യക്ഷനായി. ഹരിതകേരള മിഷന്‍ കണ്‍സള്‍ട്ടന്റ് ടി.പി സുധാകരന്‍ ശില്പശാല കോര്‍ഡിനേറ്ററായി. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ ആര്‍ സജീവന്‍ പ്രവര്‍ത്തന പുരോഗതി ഡോക്കുമെന്റെഷന്‍ അവതരിപ്പിച്ചു. പേരാവൂര്‍ ബ്ലോക്ക് പരിധിയിലെ 7 പഞ്ചായത്തുകളില്‍ നിന്നുള്ള 89 നീര്‍ത്തടങ്ങളുടെയും അവസ്ഥ പഠന റിപ്പോര്‍ട്ട് തൊഴിലുറപ്പ് മിഷന്‍ എഞ്ചിനീയര്‍മാരും, നീര്‍ത്തട മാപ്പുകളുടെ സാറ്റലൈറ്റ് രേഖ അവതരണം 14 ജില്ലകളില്‍ നിന്നുള്ള ജില്ലാ എഞ്ചിനിയര്‍മാരും അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, പഞ്ചായത്ത് ബ്ലോക്ക് ഭരണ സമിതി അംഗങ്ങള്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍മാര്‍, പദ്ധതി റിസോഴ്സ് പേഴ്സണ്‍മാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ശില്പശാലയില്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി ഗീത, ജൂബിലി ചാക്കോ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് പ്രീത ദിനേശന്‍, ഹരിതകേരള മിഷന്‍ ജല ഉപവകുപ്പ് കണ്‍സള്‍ട്ടന്റ് എബ്രഹാം കോശി, സംസ്ഥാന ടെക്നിക്കല്‍ ഓഫീസര്‍മാരായ ആര്‍.വി സതീഷ്, വി രാജേന്ദ്രന്‍, ജില്ലാ ഭൂജല വകുപ്പ് എഞ്ചിനീയര്‍ കെ.എ പ്രവീണ്‍ കുമാര്‍, മൈനര്‍ ഇറിഗേഷന്‍ എഞ്ചിനിയര്‍ എ.വി വിനോദ് കുമാര്‍, ഹരിതകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, തൊഴിലുറപ്പ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി സുരേന്ദ്രന്‍, സെക്ഷന്‍ ഫോറസ്റ്റര്‍ സി.കെ മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ജലാഞ്ജലി-നീരുറവ്; സാങ്കേതിക പഠന ഏകദിന ശില്പശാല Read More »

ഓണം ബമ്പര്‍ ;നറുക്കെടുപ്പിന് ഇനി രണ്ട് നാള്‍ മാത്രം

ഓണം ബമ്പര്‍ നറുക്കെടുപ്പിന് ഇനി രണ്ട് നാള്‍ മാത്രം. ടിക്കറ്റ് വില്‍പന പൊടിപൊടിക്കുകയാണ്. ഇതിനോടകം 90 ശതമാനം ടിക്കറ്റുകളും വിറ്റഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.ഇക്കുറി 60 ലക്ഷം ടിക്കറ്റുകളാണ് അടിച്ചത്. ഇതില്‍ 53.76 ലക്ഷം ടിക്കറ്റുകള്‍ ഇതുവരെ വിറ്റഴിച്ചിട്ടുണ്ട്. ടിക്കറ്റ് വില്‍പനയിലൂടെ 215.04 കോടി രൂപയാണ് ഇതിനോടകം ലഭിച്ചത്. ഈ നിലയില്‍ ടിക്കറ്റ് വില്‍പന തുടര്‍ന്നാല്‍ നറുക്കെടുപ്പിന് മുന്‍പേ തന്നെ മൊത്തെ ടിക്കറ്റുകളും വിറ്റ് പോയേക്കാം.ഇത്തവണ 500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. കഴിഞ്ഞ വര്‍ഷം 300 രൂപയായിരുന്നു ടിക്കറ്റിന്റെ വില. ടിക്കറ്റ് വില ഉയര്‍ത്തിയിട്ടും വില്‍പനയെ അത് ബാധിച്ചിട്ടില്ല.സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഇക്കുറി ഓണം ബമ്പറിനുള്ളത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. നികുതിയും മറ്റും കഴിഞ്ഞ് 15.5 കോടിയാണ് ഭാഗ്യശാലിക്ക് ലഭിക്കുക.

ഓണം ബമ്പര്‍ ;നറുക്കെടുപ്പിന് ഇനി രണ്ട് നാള്‍ മാത്രം Read More »

കഴിഞ്ഞ 7 മാസത്തിനിടെ കേരളത്തില്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടിയത് 2 ലക്ഷത്തോളം പേര്‍

സംസ്ഥാനത്ത് കഴിഞ്ഞ ഏഴ് മാസത്തിനിടെ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടിയത് രണ്ടു ലക്ഷത്തോളം പേര്‍.ഏറ്റവും കൂടുതല്‍ ആളുകളെത്തിയത് തിരുവനന്തപുരം ജില്ലയില്‍. കോട്ടയം മെഡിക്കല്‍ കോളേജില്‍ 5966 പേര്‍ ചികിത്സ തേടി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വൈകിയത് ഓഗസ്റ്റ് ,സെപ്റ്റംബര്‍ മാസം തെരുവ് നായ ശല്യം രൂക്ഷമാക്കി. വിഷയത്തില്‍ വിദഗ്ധ പഠനം വേണമെന്ന് ആരോഗ്യ വിദഗ്ധര്‍.

2022 ജനുവരു മുതല്‍ ജൂലായ് 22 വരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്കിലാണ് രണ്ടു ലക്ഷത്തോളം പേര്‍ തെരുവ് നായ ആക്രമണത്തില്‍ ചികിത്സ തേടിയതായി പറയുന്നത്. ഈ കാലയളവില്‍ തിരുവനന്തപുരം ജില്ലയില്‍ 24833 പേര്‍ ചികിത്സ തേടി. കോട്ടയം മെഡിക്കല്‍ കോളേജില്‍ 5966 കേസുകളും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 4841 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 7 മാസത്തിനിടെ കേരളത്തില്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടിയത് 2 ലക്ഷത്തോളം പേര്‍ Read More »

തെരുവുനായകളെ കൂട്ടത്തോടെ കൊല്ലാതിരിക്കാന്‍ ബോധവത്കരണം നടത്തണമെന്ന് ഡിജിപി അനില്‍കാന്ത്.

തെരുവുനായകളെ കൂട്ടത്തോടെ കൊല്ലാതിരിക്കാന്‍ ബോധവത്കരണം നടത്തണമെന്ന് ഡിജിപി അനില്‍കാന്ത്.നായ്ക്കളെ കൊല്ലുന്നത് തടവു ലഭിക്കുന്ന കുറ്റമാണ്.ജനജീവിതത്തിന് ഭീഷണിയാകുന്നതിനാല്‍ പട്ടികളെ കൂട്ടത്തോടെ നാട്ടുകാര്‍ കൊല്ലുന്നുണ്ട്.ഇത് ഒഴിവാക്കണം.ഓരോ എസ്എച്ച്ഒ മാരും റസിഡന്‍സ് അസോസിയേഷനുമായി ചേര്‍ന്ന് ബോധവത്കരണം നടത്തണമെന്നും ഡിജിപി നിര്‍ദ്ദേശം നല്‍കി.ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ നടപടി.പൊതുജനം നിയമം കയ്യിലെടുക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു

തെരുവുനായകളെ കൂട്ടത്തോടെ കൊല്ലാതിരിക്കാന്‍ ബോധവത്കരണം നടത്തണമെന്ന് ഡിജിപി അനില്‍കാന്ത്. Read More »

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി യൂണിറ്റ് വാര്‍ഷിക സമ്മേളനം

ഇരിട്ടി: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി യൂണിറ്റ് വാര്‍ഷിക സമ്മേളനം ജില്ലാ ട്രഷറര്‍ സിനോജ് മാക്‌സ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് മനോജ് ഡയാന അധ്യക്ഷത വഹിച്ചു. എന്‍.എസ് അനീഷ്, വിവേക്, ജോയി പടിയൂര്‍, അഭിലാഷ് കുമാര്‍, സുരേഷ് നാരായണന്‍, ഷാനി എം ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി യൂണിറ്റ് വാര്‍ഷിക സമ്മേളനം Read More »

ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ഇരിട്ടി: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കെ.എ.പി 6-ാം ബറ്റാലിയനും ബ്ലഡ് ഡോണേഴ്‌സ് കേരള ഇരിട്ടി താലൂക്ക് എയ്ഞ്ചല്‍സ് വിംഗും, കൂടാളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ചേര്‍ന്ന് സൈബര്‍ കുറ്റകൃത്യങ്ങളും സുരക്ഷാ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കൂടാളി പഞ്ചായത്ത് അംഗം പി ജിതിന്‍ ഉദ്ഘാടനം ചെയ്തു.കൂടാളി ഹയര്‍ സെക്കന്റി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റീന ഭാസ്‌കര്‍ അധ്യക്ഷത വഹിച്ചു. കെ.എ.പി ഇന്‍സ്‌പെക്ടര്‍
എം.കെ ഹരിപ്രസാദ് എന്നിവര്‍ ക്ലാസെടുത്തു. ബ്ലഡ് ഡോണേഴ്‌സ് കേരള ഇരിട്ടി താലൂക്ക് എയ്ഞ്ചല്‍സ് വിംഗ് പ്രസിഡണ്ട് സുജിന ബാബു, പി. മുഹമ്മദ് മുസമ്മില്‍, ജാബിര്‍ മട്ടന്നൂര്‍ കെ.വി.മനോജ്, സി,മനീഷ്, എ.ഉഷ എന്നിവര്‍ സംസാരിച്ചു.

ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു Read More »

ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

കുന്നോത്ത്: ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പെയിന്റെ ഭാഗമായി ഇരിട്ടി പോലീസിന്റെ നേതൃത്വത്തില്‍ കുന്നോത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആന്റി നാര്‍ക്കോട്ടിക് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സിനിമ താരം സന്തോഷ് കീഴാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. ഇരിട്ടി സി.ഐ കെ.ജെ ബിനോയി, പ്രിന്‍സിപ്പാള്‍ തോമസ്, അധ്യാപകരായ തെരേസ, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രകാശന്‍ എന്നിവര്‍ സംബന്ധിച്ചു.

ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു Read More »

സംസ്ഥാനത്തെ റോഡുകള്‍ തകരാന്‍ കാരണം കാലം തെറ്റി പെയ്യുന്ന മഴ; മന്ത്രി പി എ മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ റോഡുകള്‍ തകരാന്‍ കാരണം കാലം തെറ്റി പെയ്യുന്ന മഴയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രകൃതി വിഭവങ്ങളുടെ ചൂഷണം തടയുകയാണ് പ്രധാനലക്ഷ്യമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.പ്രളയത്തെ പ്രതിരോധിക്കുന്ന നിര്‍മിതികളാണ് ഇനി കേരളത്തിന് ആവശ്യം. രാജ്യത്തെ വിവിധ ഐ ഐ ടി കളെ പങ്കെടുപിച്ച് കൊണ്ട് പുതിയ സാങ്കേതിക വിദ്യയിലൂടെയുള്ള നിര്‍മിതികള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. മഴക്ക് വരെ മാറ്റം വന്നു.കാലാവസ്ഥയെ മനസിലാക്കി എങ്ങനെ റോഡ് നിര്‍മാണം നടത്താം എന്നതാണ് ചിന്തിക്കുന്നത്.കാലാവസ്ഥാ വ്യതിയാനം പ്രധാന പ്രശ്‌നമാണ്. കുഴിയില്‍ വീണ് പരിക്കേല്‍ക്കുന്നവര്‍ക്കും മരിക്കുന്നവരുടെ കുടുംബത്തിനും സര്‍ക്കാര്‍ സഹായം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് എടുക്കേണ്ട തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. റണ്ണിങ് കോണ്‍ട്രാക്ട് ഫലപ്രദമായി നടപ്പിലാക്കിയാല്‍ പ്രശ്‌നങ്ങള്‍ അവസാനിക്കും. കൊള്ളലാഭം സ്വീകരിക്കുന്നവരെ അതുമായി മുന്നോട്ട് പോകാന്‍ അനുവദിക്കില്ല.തെറ്റായ പ്രവണതകളെ ജനങ്ങള്‍ തന്നെ ചോദ്യം ചെയ്യും.കൊള്ളലാഭം ഉണ്ടാക്കുന്നവര്‍ക്ക് നിരാശയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ആലുവ പെരുമ്പാവൂര്‍ റോഡിന്റെ തകര്‍ച്ചയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം നടപടി സ്വീകരിക്കും.ആ റോഡ് നല്ല രീതിയില്‍ നിര്‍മിക്കേണ്ടതുണ്ട്. പാച്ച് വര്‍ക് കൊണ്ട് മാത്രം നിലനില്‍ക്കാനാവില്ല.അറ്റകുറ്റപ്പണിയുടെ ഗുണനിലവാരം പരിശോധിക്കുക എന്നത് പ്രധാനപ്പെട്ട പ്രശ്‌നമാമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ റോഡുകള്‍ തകരാന്‍ കാരണം കാലം തെറ്റി പെയ്യുന്ന മഴ; മന്ത്രി പി എ മുഹമ്മദ് റിയാസ് Read More »