കുന്നോത്ത്: ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പെയിന്റെ ഭാഗമായി ഇരിട്ടി പോലീസിന്റെ നേതൃത്വത്തില്‍ കുന്നോത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആന്റി നാര്‍ക്കോട്ടിക് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സിനിമ താരം സന്തോഷ് കീഴാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. ഇരിട്ടി സി.ഐ കെ.ജെ ബിനോയി, പ്രിന്‍സിപ്പാള്‍ തോമസ്, അധ്യാപകരായ തെരേസ, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രകാശന്‍ എന്നിവര്‍ സംബന്ധിച്ചു.