ഇരിട്ടി: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കെ.എ.പി 6-ാം ബറ്റാലിയനും ബ്ലഡ് ഡോണേഴ്‌സ് കേരള ഇരിട്ടി താലൂക്ക് എയ്ഞ്ചല്‍സ് വിംഗും, കൂടാളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ചേര്‍ന്ന് സൈബര്‍ കുറ്റകൃത്യങ്ങളും സുരക്ഷാ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കൂടാളി പഞ്ചായത്ത് അംഗം പി ജിതിന്‍ ഉദ്ഘാടനം ചെയ്തു.കൂടാളി ഹയര്‍ സെക്കന്റി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റീന ഭാസ്‌കര്‍ അധ്യക്ഷത വഹിച്ചു. കെ.എ.പി ഇന്‍സ്‌പെക്ടര്‍
എം.കെ ഹരിപ്രസാദ് എന്നിവര്‍ ക്ലാസെടുത്തു. ബ്ലഡ് ഡോണേഴ്‌സ് കേരള ഇരിട്ടി താലൂക്ക് എയ്ഞ്ചല്‍സ് വിംഗ് പ്രസിഡണ്ട് സുജിന ബാബു, പി. മുഹമ്മദ് മുസമ്മില്‍, ജാബിര്‍ മട്ടന്നൂര്‍ കെ.വി.മനോജ്, സി,മനീഷ്, എ.ഉഷ എന്നിവര്‍ സംസാരിച്ചു.