സംസ്ഥാനത്ത് കഴിഞ്ഞ ഏഴ് മാസത്തിനിടെ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടിയത് രണ്ടു ലക്ഷത്തോളം പേര്‍.ഏറ്റവും കൂടുതല്‍ ആളുകളെത്തിയത് തിരുവനന്തപുരം ജില്ലയില്‍. കോട്ടയം മെഡിക്കല്‍ കോളേജില്‍ 5966 പേര്‍ ചികിത്സ തേടി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വൈകിയത് ഓഗസ്റ്റ് ,സെപ്റ്റംബര്‍ മാസം തെരുവ് നായ ശല്യം രൂക്ഷമാക്കി. വിഷയത്തില്‍ വിദഗ്ധ പഠനം വേണമെന്ന് ആരോഗ്യ വിദഗ്ധര്‍.
2022 ജനുവരു മുതല്‍ ജൂലായ് 22 വരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്കിലാണ് രണ്ടു ലക്ഷത്തോളം പേര്‍ തെരുവ് നായ ആക്രമണത്തില്‍ ചികിത്സ തേടിയതായി പറയുന്നത്. ഈ കാലയളവില്‍ തിരുവനന്തപുരം ജില്ലയില്‍ 24833 പേര്‍ ചികിത്സ തേടി. കോട്ടയം മെഡിക്കല്‍ കോളേജില്‍ 5966 കേസുകളും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 4841 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.