Hivision Channel

latest news

ഹയർസെക്കൻഡറി വൊക്കേഷണൽ വിഭാഗം സപ്ലിമെന്ററി രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

ഹയർ സെക്കൻഡറി (വൊക്കേഷണൽ) ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി രണ്ടാം അലോട്ട്മെന്റ് www.admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന പേജിൽ പ്രസിദ്ധീകരിച്ചു. Supplementary II Allotment Results എന്ന ലിങ്കിൽ അപേക്ഷ നമ്പരും ജനന തീയതിയും ടൈപ്പ് ചെയ്തത് അപേക്ഷകർക്ക് അലോട്ട്‌മെന്റ് വിവരങ്ങൾ മനസ്സിലാക്കുന്നതിനും അലോട്ട്‌മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യുന്നതിനും കഴിയും.

സപ്ലിമെന്ററി II അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 17ന് വൈകിട്ട് നാലുവരെ സ്‌കൂളിൽ പ്രവേശനം നേടാം. അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ള വിദ്യാർഥികൾക്ക് സ്ഥിര പ്രവേശനമാണ് ലഭിക്കുന്നത്. ഇവർക്ക് താൽകാലിക പ്രവേശനം അനുവദിക്കില്ല. അലോട്ട്‌മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥി 17ന് വൈകിട്ട് നാലിന് മുൻപ് അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ സ്ഥിര പ്രവേശനം നേടാതിരുന്നാൽ അഡ്മിഷൻ നടപടിയിൽ നിന്ന് പുറത്താകും.

ഹയർസെക്കൻഡറി വൊക്കേഷണൽ വിഭാഗം സപ്ലിമെന്ററി രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു Read More »

സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില കുറയുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 440 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വിപണി വില 36640 രൂപയാണ്. ഈമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണവില.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപ കുറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 55 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4580 രൂപയാണ്.18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 35 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3780 രൂപയാണ്.

സ്വര്‍ണവില കുറഞ്ഞു Read More »

ജോയലിന് നാടിന്റെ അന്ത്യാഞ്ജലി

കണിച്ചാര്‍: കോട്ടയം പാല ചെത്തിമറ്റത്തിനു സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ച കണിച്ചാര്‍ സ്വദേശി തെക്കേക്കൂറ്റ് ജോയലിന് നാടിന്റെ അന്ത്യാഞ്ജലി. പുലര്‍ച്ചയോടെ കണിച്ചാറിലെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ നാടിന്റെ നാനാതുറകളിലുള്ളവരാണ് ജോയലിന്റെ വീട്ടിലേക്ക് എത്തിയത്.

ജോയലിന് നാടിന്റെ അന്ത്യാഞ്ജലി Read More »

പൊതുജനങ്ങള്‍ക്കായി ലഹരി വിരുദ്ധ പ്രതിജ്ഞ

ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി ഇരിട്ടി ബസ് സ്റ്റാന്‍ഡില്‍ പൊതുജനങ്ങള്‍ക്കായി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു.ഇരിട്ടി സി ഐ കെ ജെ ബിനോയി,എസ് ഐ എം പി ഷാജി,ജനമൈത്രി പോലീസ് ഓഫീസര്‍മാരായ പ്രകാശന്‍,ജോഷി സെബാസ്റ്റ്യന്‍,ജമീല,എസ് ഐ ജീഷ്മ,എസ് ഐ ലിജിമോള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പൊതുജനങ്ങള്‍ക്കായി ലഹരി വിരുദ്ധ പ്രതിജ്ഞ Read More »

യുണൈറ്റഡ് മര്‍ച്ചന്റ്സ് ചേംബര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം

യുണൈറ്റഡ് മര്‍ച്ചന്റ്സ് ചേംബര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം കണ്ണൂര്‍ താണയില്‍ ജില്ലാ പ്രസിഡണ്ട് ടി എഫ് സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഹാജി നിര്‍വഹിച്ചു.ജില്ല ജനറല്‍ സെക്രട്ടറി ഷിനോജ് നരിതൂക്കില്‍, ജില്ല വൈസ് പ്രസിഡന്റ് കെ.എം. ബഷീര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

യുണൈറ്റഡ് മര്‍ച്ചന്റ്സ് ചേംബര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം Read More »

യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു

പായം: സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി വി.റ്റി തോമസിനെയും വൈസ് പ്രസിഡന്റായി മാത്യു ജോസഫ് വരമ്പുങ്കലിനെയും തെരെഞ്ഞെടുത്തു.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു Read More »

പച്ചക്കറി തൈ വിതരണം

മുഴക്കുന്ന്: കൃഷിഭവന്റെ നേതൃത്വത്തില്‍ പച്ചക്കറി തൈ വിതരണം ചെയ്തു.മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി ബിന്ദു വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ ചന്ദ്രന്‍, കൃഷി ഓഫീസര്‍ കെ.ജെ ജോര്‍ജ്, കൃഷി അസിസ്റ്റന്റ് വിജിന എന്നിവര്‍ നേതൃത്വം നല്‍കി.

പച്ചക്കറി തൈ വിതരണം Read More »

വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടി പേരാവൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

പേരാവൂര്‍: ഇരിട്ടി സബ്ജില്ല സ്‌കൂള്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മത്സരത്തില്‍ എല്ലാ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി പേരാവൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍.

വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടി പേരാവൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ Read More »

ഉണര്‍വ് 2022; ഓട്ടോറിക്ഷ റാലി സംഘടിപ്പിച്ചു

കേളകം: മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരള പോലീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഉണര്‍വ് 2022 ലഹരിവിരുദ്ധ പരിപാടിയുടെ ഭാഗമായി കേളകം പോലീസ് സ്റ്റേഷന്റെ നേതൃത്വത്തില്‍ ഓട്ടോറിക്ഷ റാലി സംഘടിപ്പിച്ചു.കേളകം എസ് ഐ ജാന്‍സി മാത്യു ഫ്‌ളാഗ് ഓഫ് ചെയ്തു.എ എസ് ഐ സജേഷ്, മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മഞ്ഞളാംപുറം സാന്‍ജോസ് പള്ളിയുടെ മുമ്പില്‍ നിന്നാരംഭിച്ച റാലി കേളകം ബസ്റ്റാന്റില്‍ സമാപിച്ചു.

ഉണര്‍വ് 2022; ഓട്ടോറിക്ഷ റാലി സംഘടിപ്പിച്ചു Read More »

നായപ്പേടിയില്‍ നാട്; സംസ്ഥാനത്ത് 170 ഹോട്ട്സ്പോട്ടുകള്‍

കൊവിഡ് വ്യാപനം അതിരൂക്ഷമായിരുന്ന കാലഘട്ടത്തിനുശേഷം വീണ്ടും പൊതുജനങ്ങള്‍ ഹോട്ട്സ്പോട്ടുകളെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങുന്നത് സംസ്ഥാനത്തെ വ്യാപകമായ തെരുവുനായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ്. സംസ്ഥാനത്ത് ആകെ 170 ഹോട്ട്സ്പോട്ടുകളുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് കണക്കുകൂട്ടുന്നത്. ഒരു മാസം 10 തവണ മൃഗങ്ങള്‍ക്ക് നായ കടിയേറ്റ സ്ഥലങ്ങളെയാണ് ഹോട്ട് സ്പോട്ടായി കണക്കാക്കുന്നത്.

തിരുവനന്തപുരത്ത് ആശങ്കപ്പെടുത്തുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് പുറത്തുവിടുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. 28 ഹോട്ട്സ്പോട്ടുകളാണ് ജില്ലയിലുള്ളത്. ആനാട് ഗ്രാമപഞ്ചായത്തില്‍ മാത്രം ജനുവരി മുതല്‍ ആഗസ്റ്റ് മാസം വരെ 260 തവണയാണ് തെരുവുനായ ആക്രമണമുണ്ടായത്. അമ്പലത്തറയില്‍ 255, ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയില്‍ 247 വീതം തെരുവുനായ ആക്രമണങ്ങളും ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തു.

രണ്ടാം സ്ഥാനം പാലക്കാടിനാണ്. പാലക്കാട് ഡിസ്ട്രിക് വെറ്റിനറി സെന്ററില്‍ 641 തെരുവുനായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊഴിഞ്ഞമ്പാറയില്‍ 247 തെരുവുനായ ആക്രമണങ്ങളും കാഞ്ഞിരപ്പുഴയില്‍ 245 തെരുവുനായ ആക്രമണങ്ങളും കൊടുവായൂരില്‍ 230 തെരുവുനായ ആക്രമണങ്ങളും ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊല്ലത്ത് 19 ഹോട്ട്സ്പോട്ടുകളും പത്തനംതിട്ടയില്‍ 8 ഹോട്ട്സ്പോട്ടുകളും ആലപ്പുഴയില്‍ 19 ഹോട്ട്സ്പോട്ടുകളും കോട്ടയത്ത് 5 ഹോട്ട്സ്പോട്ടുകളുമാണ് ഉള്ളത്. മൃഗസംരക്ഷണ വകുപ്പ് പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം ഇടുക്കിയില്‍ ഒരു ഹോട്ട്സ്പോട്ട് മാത്രമാണുള്ളത്. എറണാകുളത്ത് 14 ഹോട്ട്സ്പോട്ടുകളുണ്ട്. തൃശൂര്‍ 11, പാലക്കാട് 26, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 7, കണ്ണൂര്‍ 8, കാസര്‍ഗോഡ് 3 എന്നിങ്ങനെയാണ് ഹോട്ട്സ്പോട്ടുകളുടെ എണ്ണം.

നായപ്പേടിയില്‍ നാട്; സംസ്ഥാനത്ത് 170 ഹോട്ട്സ്പോട്ടുകള്‍ Read More »