കേളകം: മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരള പോലീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഉണര്‍വ് 2022 ലഹരിവിരുദ്ധ പരിപാടിയുടെ ഭാഗമായി കേളകം പോലീസ് സ്റ്റേഷന്റെ നേതൃത്വത്തില്‍ ഓട്ടോറിക്ഷ റാലി സംഘടിപ്പിച്ചു.കേളകം എസ് ഐ ജാന്‍സി മാത്യു ഫ്‌ളാഗ് ഓഫ് ചെയ്തു.എ എസ് ഐ സജേഷ്, മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മഞ്ഞളാംപുറം സാന്‍ജോസ് പള്ളിയുടെ മുമ്പില്‍ നിന്നാരംഭിച്ച റാലി കേളകം ബസ്റ്റാന്റില്‍ സമാപിച്ചു.