Hivision Channel

latest news

ആത്മഹത്യ നിരക്കില്‍ കേരളം മൂന്നാം സ്ഥാനത്ത്

സംസ്ഥാനത്ത് ആത്മഹത്യ നിരക്ക് വര്‍ധിച്ചതായി കണക്കുകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 21.3 ശതമാനമാണ് വര്‍ധനവ്. 20 നും 45 വയസ്സിനും ഇടയിലുള്ള പുരുഷന്‍മാരാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത്. രാജ്യത്ത് ആത്മഹത്യ നിരക്കില്‍ മൂന്നാം സ്ഥാനത്താണ് കേരളം.

കേരളത്തിലെ 5 വര്‍ഷത്തെ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് ആത്മഹത്യകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.2017ല്‍ 7870 പേരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതെങ്കില്‍ 2018ല്‍ അത് 8237 ,2019 ല്‍ ഇത് 8556 ,2020 8500 ,2021 ല്‍ 9549 എന്നിങ്ങനെയാണ് കണക്ക്.20 നും 45 നും ഇടയില്‍ പ്രായമുള്ളവരാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത്.

ആത്മഹത്യ നിരക്കില്‍ കേരളം മൂന്നാം സ്ഥാനത്ത് Read More »

തെരുവ് നായ ശല്യം ; ഇന്ന് ഉന്നതതല യോഗം

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. പേവിഷ പ്രതിരോധ കര്‍മ്മപദ്ധതി വിശദമായി ചര്‍ച്ച ചെയ്യും. തെരുവുനായ വന്ധ്യംകരണം, വാക്‌സിനേഷന്‍ എന്നിവയില്‍ പ്രഖ്യാപിച്ച കര്‍മ്മപദ്ധതി ഇന്ന് അവലോകനം ചെയ്യും

തദ്ദേശ, ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളുടെ സംയുക്ത യോഗമാണ് ഇന്ന് നടക്കുന്നത്. യോഗത്തില്‍ മൂന്ന് വകുപ്പുകളുടെയും മന്ത്രിമാര്‍ പങ്കെടുക്കും. തെരുവുനായ ശല്യത്തില്‍ ഉടന്‍ പരിഹാരം കണ്ടെത്തുമെന്ന് മന്ത്രി എം ബി രാജേഷ് ഇന്നലെ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ ഇന്ന് മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.

കോടതി ഉത്തരവ് വന്നതിനാലാണ് വന്ധ്യംകരണം തടസപ്പെട്ടിരിക്കുന്നത്, അത് ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ 152 ബ്ലോക്കുകളില്‍ എബിസി സെന്റര്‍ സജ്ജമാക്കാന്‍ തീരുമാനമായെന്നും മന്ത്രി അറിയിച്ചു.

തെരുവ് നായ ശല്യം ; ഇന്ന് ഉന്നതതല യോഗം Read More »

വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു.

ചരള്‍ മുടയെരിഞ്ഞി സ്വദേശി
ഇടയ്ക്കാട്ടുതറയില്‍ അജയ് ടോം (25) ആണ് മരിച്ചത്. വെളളിയാഴിച്ച കുന്നോത്ത് മൂസാന്‍ പീടികയില്‍ വച്ച് കാര്‍ അജയ് ടോം സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജയ് ചികിത്സയിലായിരുന്നു.

വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. Read More »

മതില്‍ തകര്‍ന്ന് വീടുകള്‍ അപകട ഭീഷണിയില്‍

കോളയാട്: കനത്ത മഴയില്‍ കോളയാട് ഗ്രാമപഞ്ചായത്തിലെ കോളയാട് സെന്റ് കോര്‍ണേലിയൂസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ ചാലില്‍ ഹൗസില്‍ റഹിയാനത്തിന്റെ വീടിന്റെ മതിലിടിഞ്ഞാണ് വീടിന് ഭീഷണി ആയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച മതിലിന്റെ താഴ്ഭാഗത്തെ മണ്ണിടിച്ചതാണ് മതിലിടിയാന്‍ കാരണമായത്. മതിലിടഞ്ഞതോടെ അയല്‍വാസിയായ ഡെയ്‌സിയുടെ വീടിനും ഭീഷണിയായിട്ടുണ്ട്.

മതില്‍ തകര്‍ന്ന് വീടുകള്‍ അപകട ഭീഷണിയില്‍ Read More »

ബാലവേദി ക്യാമ്പും ഓണോത്സവവും

കണിച്ചാര്‍: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂര്‍ മേഖല ബാലവേദി ക്യാമ്പും ഓണോത്സവവും സംഘടിപ്പിച്ചു. കണിച്ചാറില്‍ വെച്ച് നടന്ന ബാലവേദി ക്യാമ്പ് മേഖല പ്രസിഡണ്ട് ഡോ. ഗീതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണിച്ചാര്‍ യൂണിറ്റ് പ്രസിഡണ്ട് കെ.കെ രാജന്‍ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി വത്സല ടീച്ചര്‍, മേഖല കമ്മിറ്റി അംഗങ്ങളായ മണി മാസ്റ്റര്‍, സാവിത്രി ടീച്ചര്‍, പ്രജിന പസന്ത്, ജ്യോബിഷ്, മോഹനന്‍ നെല്ലിക്ക, ശ്യാമള എന്നിവര്‍ പങ്കെടുത്തു. ക്യാമ്പ് വിശദീകരണം ബാലവേദി കോര്‍ഡിനേറ്റര്‍ മുരളീധരന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ നടന്നു.

ബാലവേദി ക്യാമ്പും ഓണോത്സവവും Read More »

ഓണാഘോഷം

ഇരിട്ടി: ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1995 എസ്.എസ്.എല്‍.സി ബാച്ചിന്റെ നേതൃത്വത്തില്‍ ഓണാഘോഷം നടന്നു. ജബ്ബാര്‍കടവ് റിവര്‍ ബ്രീസ് റിസോര്‍ട്ടില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും നടന്നു. കെ അരുണ്‍, സി ഇസ്മായില്‍, കെ ശിവദാസന്‍, കെ ശ്രീജിത്ത്, ടി.പി രാജേഷ്, കെ സന്തോഷ്, വി.വി സുധീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

ഓണാഘോഷം Read More »

വളപട്ടണത്ത് പത്ത് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

കണ്ണൂര്‍: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കണ്ണൂര്‍ എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ സിനു കോയില്യത്തിന്റെ നേതൃത്വത്തില്‍ വളപട്ടണത്ത് വച്ച് പത്ത് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. മാണിയൂര്‍ പള്ളിയത്ത് സ്വദേശി ഹിബ മന്‍സില്‍ കെ.കെ മന്‍സൂര്‍നെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ വിവിധ പ്രദേശങ്ങളില്‍ കഞ്ചാവ് എത്തിക്കുന്ന കണ്ണികളില്‍ പ്രധാനിയാണ് പിടികൂടിയതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

വളപട്ടണത്ത് പത്ത് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍ Read More »

വീട് തകര്‍ന്നു

അയ്യന്‍കുന്ന്: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ അയ്യന്‍കുന്ന് പഞ്ചായത്തിലെ രണ്ടാംക്കടവ് വാതില്ലൂര്‍ ചെറിയാന്‍ – ടെന്‍സി ദമ്പതികളുടെ വീട് തകര്‍ന്നു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധന്‍ വീട് സന്ദര്‍ശിച്ചു.

വീട് തകര്‍ന്നു Read More »

തെരുവുനായ ശല്യം; സ്ഥിതി ഗുരുതരമെന്ന് മന്ത്രി എം.ബി രാജേഷ്

തെരുവ് നായ ശല്യം പരിഹരിക്കാന്‍ അടിയന്തര കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ്. നാളെ മുഖ്യമന്ത്രിയെ കണ്ട ശേഷം കര്‍മ പദ്ധതി തയ്യാറാക്കും. സംസ്ഥാനത്ത് 152 ബ്ലോക്കില്‍ എ.ബി.സി സെന്റര്‍ സജ്ജമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. ഇതില്‍ 30 എണ്ണം തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് സ്ഥിതി ഗുരുതരമാണെന്നും എം.ബി.രാജേഷ് പറഞ്ഞു. വിപുലമായ രീതിയില്‍ പൊതുജന പങ്കാളിതത്തോടെ പ്രശ്‌ന പരിഹാരം കാണാനാണ് ഉദ്ദേശിക്കുന്നതെന്നും എം.ബി.രാജേഷ് വ്യക്തമാക്കി. അതിനിടെ, രൂക്ഷമായ തെരുവുനായ ശല്യം നേരിടാന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അടിയന്തര യോഗം വിളിച്ചു. ഈ മാസം 14 ന് ആണ് യോഗം വിളിച്ചിട്ടുള്ളത്. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വിഷയത്തില്‍ അടിയന്തര നടപടി ആവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ വ്യക്തമാക്കി.

തെരുവുനായ ശല്യം; സ്ഥിതി ഗുരുതരമെന്ന് മന്ത്രി എം.ബി രാജേഷ് Read More »

യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ പേരാവൂര്‍ യൂണിറ്റ് ഓണാഘോഷം

പേരാവൂര്‍: യൂണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ പേരാവൂര്‍ യൂണിറ്റ് ഓണാഘോഷം റോബിന്‍സ് ഹാളില്‍ നടന്നു. യു.എം.സി ജില്ലാ പ്രസിഡണ്ട് ടി.എഫ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.എം ബഷീര്‍ അധ്യക്ഷത വഹിച്ചു. അംഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പോളിസിയുടെ വിതരണോദ്ഘാടനം ജില്ലാ ജനറല്‍ സെക്രട്ടറി ഷിനോജ് നരിതൂക്കില്‍ നിര്‍വഹിച്ചു.യു.എം.സി മണത്തണ യൂണിറ്റ് പ്രസിഡണ്ട് എം.ജി മന്മദന്‍ ഓണ സന്ദേശം നല്‍കി. ജില്ലാ എക്‌സിക്യൂട്ടിവ് വി.കെ വിനേശന്‍, യൂണിറ്റ് വൈസ് പ്രസിഡണ്ടുമാരായ മധു നന്ത്യത്ത്, സൈമണ്‍ മേച്ചേരി, യൂത്ത് വിംഗ് പ്രസിഡണ്ട് മുഹമ്മദ് കാട്ടുമാടം, വനിതാ വിംങ്ങ് പ്രസിഡണ്ട് ദിവ്യ സ്വരൂപ്, യൂണിറ്റ് ട്രഷറര്‍ വി.കെ.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ പേരാവൂര്‍ യൂണിറ്റ് ഓണാഘോഷം Read More »