Hivision Channel

latest news

ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള പെന്‍ഷന്‍ പദ്ധതികളുടെ പേരുകള്‍ മാറ്റി കേന്ദ്ര സര്‍ക്കാര്‍

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതികളുടെ പേര് മാറ്റി കേന്ദ്ര സര്‍ക്കാര്‍. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള പെന്‍ഷന്‍ പദ്ധതികളുടെ പേരുകളാണ് മാറ്റിയത്. ഇന്ദിരാഗാന്ധിക്ക് പകരം പ്രധാനമന്ത്രി എന്ന് ചേര്‍ത്താണ് പേരുകള്‍ മാറ്റിയിരിക്കുന്നത്. പദ്ധതികള്‍ 2030-31 സാമ്പത്തിക വര്‍ഷം വരെ നീട്ടാന്‍ മന്ത്രിസഭാ അനുമതി നല്‍കി. ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യ പെന്‍ഷന്‍ പദ്ധതി അടക്കമുള്ള പദ്ധതികളുടെ പേരുകളാണ് കേന്ദ്രം മാറ്റിയിരിക്കുന്നത്.

ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യ പെന്‍ഷന്‍ പദ്ധതി ഇനി ‘പ്രധാനമന്ത്രി വൃദ്ധാവസ്ഥ പെന്‍ഷന്‍ യോജന’ എന്ന പേരിലാകും അറിയപ്പെടുക. കൂടാതെ ഇന്ദിരാഗാന്ധി വിധവാ പെന്‍ഷന്‍ പദ്ധതി ഇനി ‘പ്രധാനമന്ത്രി വിധവാ പെന്‍ഷന്‍ യോജന’ എന്നും, ഇന്ദിരാഗാന്ധി ഭിന്നശേഷി പെന്‍ഷന്‍ പദ്ധതി ‘പ്രധാനമന്ത്രി ദിവ്യാംഗ്ജന്‍ പെന്‍ഷന്‍ യോജന എന്നും പുനര്‍നാമകരണം ചെയ്തു. ദേശീയ കുടുംബ സഹായ പദ്ധതി ഇനി ‘പ്രധാനമന്ത്രി പരിവാര്‍ ലാഭ് യോജന എന്നും പേര് മാറ്റി.

ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി പ്രകാരമുള്ള സഹായത്തുക ഇനിമുതല്‍ 79 വയസ്സ് വരെയുള്ളവര്‍ക്ക് 375 രൂപയും, 80 വയസ്സും അതിനുമുകളിലും പ്രായമുള്ളവര്‍ക്ക് 625 രൂപയുമായിരിക്കും. അതേസമയം, വയോജനങ്ങള്‍ക്കും വിധവകള്‍ക്കുമുള്ള പെന്‍ഷന്‍ പദ്ധതികളും കുടുംബ ആനുകൂല്യ പദ്ധതിയും നിലവിലുള്ള രീതിയില്‍ തന്നെ തുടരുമെന്ന് മന്ത്രിസഭാ പത്രക്കുറിപ്പ് അറിയിച്ചു. 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആകെ 3.20 കോടി ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള പെന്‍ഷന്‍ പദ്ധതികളുടെ പേരുകള്‍ മാറ്റി കേന്ദ്ര സര്‍ക്കാര്‍ Read More »

മാസപ്പടി കേസ്;വിജിലന്‍സ് അന്വേഷണ ഉത്തരവിനെതിരെ അപ്പീല്‍ അനുമതി നിഷേധിച്ച് ഹൈക്കോടതി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. പിണറായി വിജയന്റെയടക്കമുള്ള അപ്പീല്‍ അനുമതി ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. വിജിലന്‍സ് എഫ്‌ഐആര്‍ ഇടാനുത്തരവിട്ട സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ പിണറായിയുടെ അപ്പീല്‍ കോടതി പരിഗണിക്കില്ലെന്ന് വ്യക്തമാക്കി. തങ്ങളുടെ ഭാഗം കേട്ടില്ലെന്നും സിംഗിള്‍ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. സര്‍ക്കാരും ഹര്‍ജിക്കാര്‍ക്ക് അനുകൂലമായ നിലപാടാണ് അറിയിച്ചിരുന്നത്. എന്നാല്‍ അപ്പീലിന് അനുമതി നല്‍കരുതെന്നായിരുന്നു ഇഡിയുടെ നിലപാട്. ഇത് പരി?ഗണിച്ചാണ് കോടതി തള്ളിയത്. ഇതോടെ മാസപ്പടി കേസില്‍ പിണറായിയെ പിന്തുണച്ച സര്‍ക്കാരിനും കോടതിയില്‍ നിന്ന് തിരിച്ചടിയാണുണ്ടായത്.

മാസപ്പടി കേസ്;വിജിലന്‍സ് അന്വേഷണ ഉത്തരവിനെതിരെ അപ്പീല്‍ അനുമതി നിഷേധിച്ച് ഹൈക്കോടതി Read More »

അഭിമന്യു കൊലപാതക കേസ്;എട്ട് വര്‍ഷത്തിന് ശേഷം വിചാരണ നടപടികള്‍ക്ക് ഇന്ന് തുടക്കമാകും

എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു കൊലക്കേസില്‍ എട്ട് വര്‍ഷത്തിന് ശേഷം വിചാരണ നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. ഒന്ന് മുതല്‍ 16 വരെ പ്രതികളാണ് വിചാരണ നേരിടുക. ആദ്യം വിസ്തരിക്കുക ഒന്നും രണ്ടും സാക്ഷികളെ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടപടികള്‍ക്ക് തുടക്കം കുറിക്കുന്നത്. 2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയാണ് അഭിമന്യു കൊല്ലപ്പെട്ടത്. 8 വര്‍ഷത്തിന് ശേഷമാണ് വിചാരണ തുടങ്ങുന്നത്.

ആദ്യ 16 പ്രതികളുടെ വിചാരണയാണ് നടക്കുക. നാല് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശമുണ്ട്. അഡ്വ. ജി മോഹന്‍രാജാണ് കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. 26 പ്രതികളാണ് കേസിലുള്ളത്. ആദ്യ 16 പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിട്ടുള്ളത്. അവര്‍ക്കെതിരെയുള്ള വിചാരണയായിരിക്കും ആദ്യ ഘട്ടത്തില്‍ നടക്കുക.

അഭിമന്യു കൊലപാതക കേസ്;എട്ട് വര്‍ഷത്തിന് ശേഷം വിചാരണ നടപടികള്‍ക്ക് ഇന്ന് തുടക്കമാകും Read More »

പൈതൃക നെല്‍വിത്തുകളുടെ കാവലാള്‍ പത്മശ്രീ ചെറുവയല്‍ രാമന്‍ അന്തരിച്ചു

പൈതൃക നെല്‍വിത്തുകളുടെ കാവലാളായിരുന്ന പത്മശ്രീ ചെറുവയല്‍ രാമന്‍ അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. വയറ് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാമന്റെ അന്ത്യം ആകസ്മികമായിരുന്നു. വയനാട് എടവക പഞ്ചായത്തിലെ കമ്മനയില്‍ ചെറുവയല്‍ കുറിച്യ തറവാട്ടില്‍ ജനിച്ച രാമന്‍ വയനാട്ടിലെ പരമ്പരാഗത നെല്ലിനങ്ങളുടെ സംരക്ഷകനെന്ന നിലയിലാണ് പ്രസിദ്ധനായത്. രാജ്യം പത്മശ്രീ കൊടുത്ത് ആദരിച്ച ചെറുവയല്‍ രാമന് അടുത്തിടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഉമ്മന്‍ ചാണ്ടി കാര്‍ഷിക പുരസ്‌കാരം ലഭിച്ചത്.

പൈതൃക നെല്‍വിത്തുകളുടെ കാവലാള്‍ പത്മശ്രീ ചെറുവയല്‍ രാമന്‍ അന്തരിച്ചു Read More »

സംസ്ഥാനത്ത് തുലാവര്‍ഷം വരുന്നു; നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. ഞായറാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് താപനില സാധാരണയെക്കാള്‍ 3 to 4°C വരെ കൂടുതല്‍ ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

സംസ്ഥാനത്ത് തുലാവര്‍ഷം വരുന്നു; നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത Read More »

നിയമസഭയില്‍ ചര്‍ച്ചയായി നെടുമ്പാശ്ശേരി അപകടം; വര്‍ഗീയ പ്രചാരണങ്ങളെ അപലപിച്ച് നിയമസഭ

നിയമസഭയില്‍ ചര്‍ച്ചയായി നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം. എഫ്ഐആര്‍ ഇടുന്നത് വൈകിയെന്നും പ്രതിയുടെ പേര് ചേര്‍ക്കാത്തത് സംശയങ്ങള്‍ക്ക് ഇടവരുത്തിയെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. കേസില്‍ ഒരു വിട്ടുവീഴ്ചയില്ലെന്നും ശക്തമായ നടപടിയെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അപകടത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഉണ്ടായ വിദ്വേഷപ്രചാരണം നിയമസഭ അപലപിച്ചു

സബ്മിഷനായാണ് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ നെടുമ്പാശേരി മിനികൂപ്പര്‍ അപകടം സഭയില്‍ ഉന്നയിച്ചത്. പ്രതിയുടെ വൈദ്യ പരിശോധന നടത്തുന്നതില്‍ ഉള്‍പ്പെടെ കാലതാമസമുണ്ടായെന്ന വാര്‍ത്തകള്‍ ആശങ്കപ്പെടുത്തുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിക്ക് മദ്യം നല്‍കിയതില്‍ ബാറുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി എക്സൈസ് മന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പ്രതി മദ്യം ഉപയോഗിച്ചുവെന്ന് തെളിയിക്കാന്‍ കൃത്യ സമയത്ത് വൈദ്യ പരിശോധന നടത്തിയോ എന്നതാണ് സംശയമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതില്‍ ഉള്‍പ്പെടെ കാലതാമസമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭയില്‍ ചര്‍ച്ചയായി നെടുമ്പാശ്ശേരി അപകടം; വര്‍ഗീയ പ്രചാരണങ്ങളെ അപലപിച്ച് നിയമസഭ Read More »

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം; രണ്ട് എസ്‌ഐടി രൂപീകരിച്ച് വിജിലന്‍സ് ഉത്തരവ്

മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മുന്‍മന്ത്രി മുഹമ്മദ് റിയാസിനുമെതിരായ വിജിലന്‍സ് അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് ഡയറക്ടര്‍ ഉത്തരവിട്ടു.ഡിഐജി തോംസണ്‍ ജോസിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം. പിണറായി വിജയന്‍ ഒന്നാം പ്രതിയായ കേസ് എസ്പി ഇ എന്‍ സുരേഷും മുഹമ്മദ് റിയാസ് ഒന്നാം പ്രതിയായ കേസ് കോഴിക്കോട് സ്‌പെഷ്യല്‍ സെല്‍ എസ്പി ബാലകൃഷ്ണനും അന്വേഷിക്കും. ഇഡി റിപ്പോര്‍ട്ട് പ്രകാരം, രണ്ട് കാലഘട്ടങ്ങളില്‍ നടന്ന സാമ്പത്തിക ആരോപണങ്ങളായതിലാണ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. അഴിമതി തടയല്‍ നിയമപ്രകാരമെടുത്ത രണ്ട് കേസിലും പിണറായിയുടെ മകള്‍ വീണ രണ്ടാം പ്രതിയാണ്.

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം; രണ്ട് എസ്‌ഐടി രൂപീകരിച്ച് വിജിലന്‍സ് ഉത്തരവ് Read More »

യു.പി.ഐ. ഫീസ് നീട്ടി: ദീപാവലിക്കു ശേഷം നടപ്പാക്കും; തീയതി പിന്നീട് അറിയിക്കും

രണ്ടായിരം രൂപയ്ക്കു മുകളിലുള്ള വ്യാപാര ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള തീരുമാനം നീട്ടിവെച്ചു. ഉത്സവ സീസണോടനുബന്ധിച്ച് വ്യാപാരികൾക്കുണ്ടായേക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാനാണിതെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ (എൻ.പി.സി.ഐ.) അറിയിച്ചു.വ്യവസായ സ്ഥാപനങ്ങൾ, ഫിൻടെക് കമ്പനികൾ, പേയ്മെന്റ് സർവീസ് പ്രൊവൈഡർമാർ, വ്യാപാരി സംഘടനകൾ എന്നിവർ ഇതുസംബന്ധിച്ച് നിവേദനം നൽകിയിരുന്നു. ഒക്ടോബർ 15 മുതൽ നിരക്ക് പ്രാബല്യത്തിലാകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. നടപ്പിലാക്കുന്ന കൃത്യമായ തീയതി എൻ.പി.സി.ഐ. പിന്നീട് അറിയിക്കും.

2,000 രൂപയ്ക്ക് മുകളിലുള്ള യോഗ്യമായ ഇടപാടുകൾക്ക് 0.4 ശതമാനം നിരക്കിൽ ഫീസ് ഈടാക്കാനാണ് നിർദേശിച്ചിട്ടുള്ളത്. പരമാവധി 300 രൂപ വരെയാകും ഈടാക്കുക. അതേസമയം സ്കൂൾ-കോളേജ് ഫീസുകൾ, റെയിൽവേ ടിക്കറ്റ് ബുക്കിങ്, പെട്രോൾ പമ്പുകൾ, വൈദ്യുതി-വെള്ളം ബില്ലുകൾ, ഓഹരി വിപണി, മ്യൂച്വൽ ഫണ്ടുകൾ എന്നിങ്ങനെയുള്ളവയ്ക്ക് ഒരിടപാടിന് അഞ്ചു രൂപയാണ് ഈടാക്കുക.

യു.പി.ഐ.യിൽ വ്യാപാരികളുടെ കാറ്റഗറി കോഡും ഫീസിനെ സ്വാധീനിക്കുന്നുണ്ട്. ഈ മാറ്റങ്ങൾ വ്യാപാരികളെ  ആശയക്കുഴപ്പത്തിലാക്കിയിരുന്നു.

യു.പി.ഐ. ഫീസ് നീട്ടി: ദീപാവലിക്കു ശേഷം നടപ്പാക്കും; തീയതി പിന്നീട് അറിയിക്കും Read More »

തെറ്റായ ദിശയിലെത്തി ബസ് സ്കൂട്ടറിലേക്ക് ഇടിച്ചുകയറി, തിരൂരിൽ 35കാരിക്ക് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഉമ്മയുടെ വേർപാടറിയാതെ മക്കൾ

 അമ്മയുടെ വേര്‍പാടറിയാതെ ആശുപത്രിക്കിടക്കയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രണ്ടു കുട്ടികള്‍. അപ്രതീക്ഷിതമായ അപകടത്തില്‍ കുടുംബത്തിന്റെ താങ്ങും തണലുമായ യുവതിയെ നഷ്ടപ്പെട്ടതിന്റെ വേദനയില്‍ ഒരു നാട്. തിരൂര്‍ പൂക്കയില്‍ റോഡില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് താനാളൂര്‍ വലിയപാടം സ്വദേശിനിയും നിറമരുതൂര്‍ പഞ്ചാരമൂല മേലെ വീട്ടില്‍ ഹിഷാമിന്റെ ഭാര്യയുമായ തെസ്‌നി (35) ആണ് അപകടത്തില്‍ മരിച്ചത്. സ്‌കൂട്ടറിലുണ്ടായിരുന്ന കുട്ടികളായ ഫാത്തിമ ഷെസ (14), ഷെസാന്‍ മുസ്തഫ (8) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.കൂട്ടായിതിരൂര്‍ റൂട്ടിലോടുന്ന കല്ലിങ്ങല്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകിട്ട് ഏഴോടെ പൂക്കയില്‍ റോഡിലായിരുന്നു അപകടം. കൂട്ടായിയില്‍നിന്ന് തിരൂരിലേക്ക് വരികയായിരുന്ന ബസ് എതിര്‍ദിശയിലേക്ക് കയറി തിരൂര്‍ ഭാഗത്തുനിന്ന് ഉണ്യാല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ ബസിനടിയില്‍ കുടുങ്ങി. സ്‌കൂട്ടറുമായി കുറച്ചുദൂരം മുന്നോട്ടുപോയ ശേഷമാണ് ബസ് നിന്നത്. അപ്പോഴും തെസ്‌നി ബസിനടിയിലായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ യുവതിക്ക് സംഭവസ്ഥലത്തുതന്നെ ജീവന്‍ നഷ്ടമായി.

അമ്മയോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് കുട്ടികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനിലയെക്കുറിച്ച് കുടുംബവും നാട്ടുകാരും ആശങ്കയിലാണ്. അമ്മയുടെ മരണവാര്‍ത്ത പോലും അറിയാതെ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ അവസ്ഥ ബന്ധുക്കളെയും നാട്ടുകാരെയും ഏറെ വേദനിപ്പിക്കുന്നു. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവര്‍ സ്ഥലത്തുനിന്ന് ഓടിപ്പോയതായാണ് വിവരം. സംഭവത്തില്‍ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തെറ്റായ ദിശയിലെത്തി ബസ് സ്കൂട്ടറിലേക്ക് ഇടിച്ചുകയറി, തിരൂരിൽ 35കാരിക്ക് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഉമ്മയുടെ വേർപാടറിയാതെ മക്കൾ Read More »

മിനി കൂപ്പർ അപകടം: പ്രതി സുഹൈലിനെതിരെ എക്സൈസ് കേസെടുത്തു, 23 വയസിന് മുൻപ് മദ്യം ഉപയോ​ഗിച്ചെന്ന കുറ്റത്തിൽ നടപടി

നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ് മദ്യം ഉപയോ​ഗിച്ച കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. പ്രതി സുഹൈലിനെ എക്സൈസ് ചോദ്യം ചെയ്യും. ആലുവ എക്‌സൈസ് റേഞ്ച് ആണ് കേസ് എടുത്തത്. മദ്യം നൽകിയ ബാറുകൾക്കെതിരെയും കേസ് എടുത്തിരുന്നു.എറണാകുളം സംഭവം അതി ദാരുണമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ലിജു പ്രതികരിച്ചു. 23 വയസിന് താഴെയുള്ള ആൾക്ക് മദ്യം കൊടുത്ത സംഭവത്തിൽ മൂന്ന് ബാറുകൾക്കെതിരെ കേസ് എടുത്തെന്നും ഒരു വിട്ടുവീഴ്ചയും സർക്കാരിൽ നിന്ന് ഉണ്ടാകില്ലെന്നും എം ലിജു പ്രതികരിച്ചു. സർക്കാർ കൃത്യമായ മാർഗ്ഗരേഖ ഇറക്കുമെന്നും മന്ത്രി അറിയിച്ചു.

മിനി കൂപ്പർ അപകടം: പ്രതി സുഹൈലിനെതിരെ എക്സൈസ് കേസെടുത്തു, 23 വയസിന് മുൻപ് മദ്യം ഉപയോ​ഗിച്ചെന്ന കുറ്റത്തിൽ നടപടി Read More »