
പൈതൃക നെല്വിത്തുകളുടെ കാവലാളായിരുന്ന പത്മശ്രീ ചെറുവയല് രാമന് അന്തരിച്ചു. കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. വയറ് വേദനയെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ച രാമന്റെ അന്ത്യം ആകസ്മികമായിരുന്നു. വയനാട് എടവക പഞ്ചായത്തിലെ കമ്മനയില് ചെറുവയല് കുറിച്യ തറവാട്ടില് ജനിച്ച രാമന് വയനാട്ടിലെ പരമ്പരാഗത നെല്ലിനങ്ങളുടെ സംരക്ഷകനെന്ന നിലയിലാണ് പ്രസിദ്ധനായത്. രാജ്യം പത്മശ്രീ കൊടുത്ത് ആദരിച്ച ചെറുവയല് രാമന് അടുത്തിടെയാണ് സംസ്ഥാന സര്ക്കാര് ഏര്പ്പെടുത്തിയ പ്രഥമ ഉമ്മന് ചാണ്ടി കാര്ഷിക പുരസ്കാരം ലഭിച്ചത്.














