
മുന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മുന്മന്ത്രി മുഹമ്മദ് റിയാസിനുമെതിരായ വിജിലന്സ് അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് ഡയറക്ടര് ഉത്തരവിട്ടു.ഡിഐജി തോംസണ് ജോസിനാണ് അന്വേഷണത്തിന്റെ മേല്നോട്ടം. പിണറായി വിജയന് ഒന്നാം പ്രതിയായ കേസ് എസ്പി ഇ എന് സുരേഷും മുഹമ്മദ് റിയാസ് ഒന്നാം പ്രതിയായ കേസ് കോഴിക്കോട് സ്പെഷ്യല് സെല് എസ്പി ബാലകൃഷ്ണനും അന്വേഷിക്കും. ഇഡി റിപ്പോര്ട്ട് പ്രകാരം, രണ്ട് കാലഘട്ടങ്ങളില് നടന്ന സാമ്പത്തിക ആരോപണങ്ങളായതിലാണ് രണ്ട് കേസുകള് രജിസ്റ്റര് ചെയ്തത്. അഴിമതി തടയല് നിയമപ്രകാരമെടുത്ത രണ്ട് കേസിലും പിണറായിയുടെ മകള് വീണ രണ്ടാം പ്രതിയാണ്.














