Hivision Channel

latest news

കൊച്ചിയിൽ ഓപ്പറേഷൻ തൂഫാൻ; രണ്ട് ഒഡിഷ സ്വദേശികളെ 12 കിലോഗ്രാം കഞ്ചാവുമായി പിടികൂടി

കൊച്ചിയിൽ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി’ന്റെ ഭാഗമായി വൻ കഞ്ചാവ് വേട്ട. 12.152 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. ഒഡീഷ ഗഞ്ചം സ്വദേശികളായ ആദി നായക് (20), ഹിമാൻഷൂ നായക് (26) എന്നിവരാണ് കടവന്ത്ര പോലീസ് സ്റ്റേഷൻ പരിധിയിലെ സൗത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്ന് പിടിയിലായത്.കൊച്ചിയിൽ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി’ന്റെ ഭാഗമായി വൻ കഞ്ചാവ് വേട്ട. 12.152 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. ഒഡീഷ ഗഞ്ചം സ്വദേശികളായ ആദി നായക് (20), ഹിമാൻഷൂ നായക് (26) എന്നിവരാണ് കടവന്ത്ര പോലീസ് സ്റ്റേഷൻ പരിധിയിലെ സൗത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്ന് പിടിയിലായത്.

കൊച്ചിയിൽ ഓപ്പറേഷൻ തൂഫാൻ; രണ്ട് ഒഡിഷ സ്വദേശികളെ 12 കിലോഗ്രാം കഞ്ചാവുമായി പിടികൂടി Read More »

ഹോട്ടലുടമകൾക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ സിലിണ്ടർ വില കൂട്ടി

രാജ്യത്ത് വാണിജ്യ എൽ പി ജി സിലിണ്ടർ വിലയിൽ വർധനവ്. 9.50 രൂപ കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ മാസം 197.50 രൂപ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മാസം വർധിച്ചിരിക്കുന്നത്. 19 കിലോ സിലിണ്ടറിന് നിലവിൽ പുതുക്കിയ വില 2783.50 ആണ്. അതേ സമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.അതേ സമയം, ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്ന പശ്ചാത്തലത്തിൽ രാജ്യത്ത് വിമാന ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികൾ ലിറ്ററിന് 5.46 ശതമാനം വില വർധിപ്പിച്ചു. ഇതോടെഎവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ വില ലിറ്ററിന് 6.28 രൂപ വർധിച്ച് 121.28 രൂപയായി. തുടർച്ചയായ രണ്ടാം മാസമാണ് വിമാന ഇന്ധനവില വർധിപ്പിക്കുന്നത്. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ട്. യാത്രക്കാരുടെ എണ്ണം, സീറ്റുകളുടെ ലഭ്യത, കമ്പനികൾ തമ്മിലുള്ള മത്സരം എന്നിവ പരിഗണിച്ചായിരിക്കും വിമാനക്കമ്പനികൾ നിരക്കുകളിൽ മാറ്റം വരുത്തുന്നത്. കൂടുതൽ ആവശ്യക്കാരുള്ള പ്രധാന റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് ഉയരാൻ സാധ്യതയേറെയാണ്.

ഹോട്ടലുടമകൾക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ സിലിണ്ടർ വില കൂട്ടി Read More »

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതിന് പുതിയ ക്രമീകരണം; തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളില്‍ വൈകിട്ട് സൗകര്യം

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പൊതുഅവധി അല്ലാത്ത തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 3.00 മുതല്‍ 5.30 വരെ സന്ദര്‍ശകര്‍ക്ക് മുഖ്യമന്ത്രിയെ കാണുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഈ മൂന്ന് ദിവസങ്ങളിലും പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക അവശതകളുള്ളവര്‍ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലില്‍ മുഖ്യമന്ത്രി നേരിട്ട് കാണും. അതിനുശേഷമായിരിക്കും മുഖ്യമന്ത്രി ഓഫീസില്‍ സന്ദര്‍ശകരെ കാണുക.

മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് എടുത്തിട്ടുള്ളവര്‍ക്കും ഈ സമയത്ത് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കാണാം. സെപ്റ്റംബര്‍ 2 (ബുധന്‍) മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും. മറ്റു ജില്ലകളില്‍ നിന്ന് എത്തുന്നവര്‍ക്ക് മുഖ്യമന്ത്രിയെ വേഗത്തില്‍ കണ്ട് പരാതി നല്‍കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനുമാണ് പുതിയ ക്രമീകരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മുഖ്യമന്ത്രി സെക്രട്ടേറിയറ്റില്‍ ഇല്ലാത്ത ദിവസങ്ങളിലും പരാതി പരിഹാര സെല്ലില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം. വൈകുന്നേരം 3.00 മുതല്‍ 5.00 വരെ പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കും.

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതിന് പുതിയ ക്രമീകരണം; തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളില്‍ വൈകിട്ട് സൗകര്യം Read More »

കാണ്‍മാനില്ല

ശ്രീകണ്ഠാപുരം മടമ്പത്തെ കാരോത്ത് ഹൗസില്‍ രാഘവനെ(66) കാണ്‍മാനില്ലെന്ന് പരാതി.വീട്ടില്‍ നിന്നും പോകുന്ന സമയം ചാര നിറത്തിലുള്ള ഷര്‍ട്ടും കാവി മുണ്ടും ആണ് ധരിച്ചിട്ടുള്ളത്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9497980878,09249596276,+91 97445 38278 എന്നീ നമ്പറില്‍ ബന്ധപ്പെടണമെന്ന് ശ്രീകണ്ഠാപുരം
എസ്എച്ച്ഒ അറിയിച്ചു

കാണ്‍മാനില്ല Read More »

വെങ്ങാനൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു

വെങ്ങാനൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വാഹനം ഓടിച്ചയാളുടെ മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണ്. തിരുവനന്തപുരം വെങ്ങാനൂര്‍ അയ്യങ്കാളി സ്‌കൂളിന് മുന്നിലാണ് സംഭവം.

ഏറ്റുമാനൂര്‍ സ്വദേശി ടൈറ്റസ് കുര്യനാണ് മരിച്ചത്. ഇദ്ദേഹം ആര്‍മിയില്‍ നിന്നും റിട്ടയര്‍ ചെയ്ത വ്യക്തിയാണ്.

വെങ്ങാനൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു Read More »

മലബാര്‍ എജുക്കേഷണല്‍ സൊസൈറ്റിക്ക് എതിരെ നിക്ഷിപ്ത താത്പര്യത്തിന്റെ ഭാഗമായി മാധ്യങ്ങളിലൂടെ നടത്തുന്ന പ്രചരണം തള്ളികളയണമെന്ന് സിപിഐഎം ഇരിട്ടി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍

മലയോര മേഖലയില്‍ ഇരിട്ടി കേന്ദ്രമായി വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ പഠന സൗകര്യം ഉറപ്പുവരുത്താനാണ് 2015 ല്‍ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം നോര്‍ത്ത് മലബാര്‍ എജുക്കേഷണല്‍ സൊസൈറ്റി രൂപീകരിക്കുന്നത്. ആദ്യഘട്ടത്തില്‍ സൊസൈറ്റിയുടെ കീഴില്‍ എഡ്യൂക്കേര്‍ അക്കാദമി എന്ന ഒരു സമാന്തര വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുകയും മുന്നോട്ടു പോവുകയും ചെയ്തിരുന്നു. അതോടൊപ്പം സെല്‍ഫ് ഫിനാന്‍സിങ് കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കണം എന്നുള്ള ഉദ്ദേശവും ഉണ്ടായിരുന്നു. ഈ ലക്ഷ്യത്തോടുകൂടിയാണ് പാര്‍ട്ടി അംഗങ്ങളില്‍ നിന്നും പാര്‍ട്ടി അനുഭാവികളില്‍നിന്നുമായി ആയിരം രൂപ മുതലുള്ള ഷെയറുകള്‍ സമാഹരിക്കാന്‍ തീരുമാനിച്ചത് . എന്നാല്‍ പിന്നീട് വന്നിട്ടുള്ള നോട്ട് നിരോധനം, 2018 ലെയും19ലെയും പ്രളയങ്ങള്‍, കോവിഡ് മഹാമാരി.. തുടങ്ങിയവ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിച്ച പോലെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ തടസ്സം സൃഷ്ടിച്ചിരുന്നു.
ഷെയര്‍ ഇനത്തില്‍ പാര്‍ട്ടി ഘടകങ്ങളുടെ സഹായത്തോടെ കേവലം 24 ലക്ഷം രൂപ മാത്രമാണ് സമാഹരിക്കാന്‍ സാധിച്ചത് . പണം അടച്ചവര്‍ക്കെല്ലാം ഷെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുമുണ്ട്. ലക്ഷ്യം വച്ചതുപോലെ ഷെയര്‍ സമാഹരിക്കാന്‍ സാധിക്കാത്തതിനാല്‍ സെല്‍ഫ് ഫിനാന്‍സിങ് കോളേജിന് അവശ്യ മായ സ്ഥലം കണ്ടെത്തുന്നതിന് സാധിച്ചില്ല.ശേഖരിച്ച പണം ഉപയോഗപ്പെടുത്തിയാണ് ഇരിട്ടി നേരമ്പോക്ക് റോഡില്‍ 38 സെന്റ് സ്ഥലം സൊസൈറ്റിയുടെ കൈവശമാക്കിയിട്ടുള്ളത്. സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പാരലല്‍കോളേജ് മികച്ച നിലയില്‍ പ്രവര്‍ത്തിക്കുകയുണ്ടായി എന്നാല്‍ പിന്നീട് പാരലല്‍ രംഗത്ത് പൊതുവില്‍ പരമ്പരാഗ കോഴ്‌സുകളില്‍ കുട്ടികള്‍ ചേര്‍ന്നതില്‍ വന്നിട്ടുള്ള കുറവും അതുപോലെ ഹയര്‍ സെക്കന്‍ഡറി സീറ്റുകളുടെ വര്‍ദ്ധനവുമെല്ലാം സമാന്തര വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാക്കിയിട്ടുള്ള പ്രശ്‌നങ്ങള്‍ എഡ്യൂക്കേര്‍ അക്കാദമിയെയും ബാധിച്ചു. സൊസൈറ്റി സമാഹരിച്ച തുകയേക്കാള്‍ വളരെ ഉയര്‍ന്ന മൂല്യം കൈവശമുള്ള ഭൂമിക്ക് ഉണ്ട്. ഇത് സൊസൈറ്റി ഭരണസമിതിക്കും പാര്‍ട്ടി കമ്മിറ്റികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ബോധ്യമുള്ളതാണ്.. വസ്തുത ഇതായിരിക്കെ നിക്ഷിപ്ത താത്പര്യത്തിന്റെ ഭാഗമായി മാധ്യങ്ങളിലൂടെ നടത്തുന്ന പ്രചരണം തള്ളികളയണ മെന്ന് സിപിഐഎം ഇരിട്ടി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ പ്രസ്താവനയിലൂടെ അവശ്യപെട്ടു..

മലബാര്‍ എജുക്കേഷണല്‍ സൊസൈറ്റിക്ക് എതിരെ നിക്ഷിപ്ത താത്പര്യത്തിന്റെ ഭാഗമായി മാധ്യങ്ങളിലൂടെ നടത്തുന്ന പ്രചരണം തള്ളികളയണമെന്ന് സിപിഐഎം ഇരിട്ടി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ Read More »

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം; ജീവനക്കാര്‍ പ്രതിഷേധത്തിലേക്ക്

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ റെയില്‍വേ ജീവനക്കാര്‍ പ്രതിഷേധത്തിലേക്കെന്ന് റിപ്പോര്‍ട്ട്. ഡിവിഷന്‍ വിഭജനം തൊഴിലാളികളുടെ സ്ഥാനക്കയറ്റത്തെയും സ്ഥലമാറ്റത്തെയും ബാധിക്കും എന്നാണ് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. മംഗളൂരുവില്‍ ജോലി ചെയ്യുന്ന 1500 തൊഴിലാളികളില്‍ 60% മലയാളികളാണ്. ഇവരില്‍ ഭൂരിഭാഗം പേരും വര്‍ഷങ്ങളായി പാലക്കാട് ഡിവിഷന് പുറത്ത് ജോലി ചെയ്തവരാണെന്നും ഇവര്‍ ചാണ്ടിക്കാട്ടുന്നു.

അര്‍ഹതപ്പെട്ട സ്ഥലമാറ്റവും സ്ഥാനക്കയറ്റവും നഷ്ടപ്പെടും എന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഡിവിഷന്‍ വിഭജനം നടപ്പാക്കിയത് അംഗീകൃത സംഘടനകളോട് ചര്‍ച്ച നടത്താതെയാണെന്നാണ് ഇവര്‍ പറയുന്നത്. ഡിവിഷന്‍ വിഭജനം റെയില്‍വേയ്ക്ക് ഭരണപരമായ ഒരു നേട്ടവും നല്‍കുന്നില്ലെന്ന് ഡിആര്‍ഇയു ചൂണ്ടിക്കാട്ടുന്നു.

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം; ജീവനക്കാര്‍ പ്രതിഷേധത്തിലേക്ക് Read More »

കേരളം എന്ന് പേര് മാറ്റാൻ പാഴ്ചെലവ് വേണ്ടെന്ന് സർക്കാർ

സംസ്ഥാനത്തിന്റെ പേര് ഔദ്യോ?ഗികമായി കേരളം എന്നാക്കിയതോടെ, ഫയലുകളിലും രേഖകളിലും കേരള എന്നതിന് പകരം കേരളം എന്ന് മാറ്റാന്‍ പാഴ്‌ചെലവ് വേണ്ടെന്ന് ചീഫ് സെക്രട്ടറി. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കി. നിലവിലുള്ള പേപ്പറോ ഫയലോ വെറുതെ കളയരുതെന്നും ഇംഗ്ലീഷില്‍ M എന്നും മലയാളത്തില്‍ ആണെങ്കില്‍ o എന്നും മഷി കൊണ്ട് ചേര്‍ക്കാമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഓഫീസ് നെയിം ബോര്‍ഡുകളും ഫലകങ്ങളും മാറ്റി സ്ഥാപിക്കേണ്ടതില്ലെന്നും പേരുമാറ്റത്തിന് വേണ്ടി മാത്രമായി പണം ചെലവാക്കരുതെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.

കേരള എന്ന് രേഖപ്പെടുത്തിയ നിലവിലുള്ള ലെറ്റര്‍ഹെഡുകള്‍, കവറുകള്‍, ഫോമുകള്‍, രജിസ്റ്ററുകള്‍, ഫയലുകള്‍, പ്രസിദ്ധീകരണങ്ങള്‍, മറ്റ് അച്ചടിച്ച സ്റ്റേഷനറി സാമഗ്രികള്‍ എന്നിവയുടെ നിലവിലുള്ള സ്റ്റോക്ക് പൂര്‍ണ്ണമായും തീരുന്നതുവരെ മഷി ഉപയോഗിച്ച് തിരുത്തല്‍ വരുത്തി ഉപയോഗിക്കേണ്ടതാണെന്നും സംസ്ഥാനത്തിന്റെ പേര് മാറ്റിയതിന്റെ പേരില്‍ മാത്രം നിലവിലുള്ള സ്റ്റോക്ക് ഉപേക്ഷിക്കുകയോ പുതുതായി അച്ചടിക്കുകയോ ചെയ്യേണ്ടതില്ലെന്നും വ്യക്തമാക്കി.

കേരള എന്ന് രേഖപ്പെടുത്തിയിട്ടുള്ള നിലവിലുള്ള ഔദ്യോഗിക മുദ്രകള്‍, റബര്‍ സ്റ്റാമ്പുകള്‍, സമാന ഉപകരണങ്ങള്‍ എന്നിവ സാധാരണ നിലയില്‍ മാറ്റേണ്ട സാഹചര്യം ഉണ്ടാകുന്നതുവരെ ഉപയോഗിക്കാവുന്നതാണ്. ആവശ്യമായതും പ്രായോഗികവുമായ സാഹചര്യങ്ങളില്‍, അടിയന്തരമായി പുതിയ മുദ്രകള്‍ തയ്യാറാക്കുന്നതിനുപകരം മഷി ഉപയോഗിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തി ഉപയോഗിക്കാവുന്നതാണെന്നും വ്യക്തമാക്കി.

കേരളം എന്ന് പേര് മാറ്റാൻ പാഴ്ചെലവ് വേണ്ടെന്ന് സർക്കാർ Read More »

60 പരിവാഹന്‍ സേവനങ്ങളും ആധാര്‍ ഒടിപി അധിഷ്ഠിതമാക്കി മോട്ടോര്‍ വാഹന വകുപ്പ്;സെപ്തംബര്‍ 21ന് പ്രാബല്യത്തില്‍

60 പരിവാഹന്‍ സേവനങ്ങളും ആധാര്‍ ഒടിപി അധിഷ്ഠിതമാക്കി മോട്ടോര്‍ വാഹന വകുപ്പ്. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായാണ് ഈ മാറ്റമെന്ന് എംവിഡി അറിയിച്ചു. സെപ്റ്റംബര്‍ 21 മുതലാണ് ആധാര്‍ ഒടിപി നിര്‍ബന്ധമാക്കുക.

വാഹന്‍ (വാഹന സംബന്ധമായ സേവനങ്ങള്‍), സാരഥി (ഡ്രൈവിംഗ് ലൈസന്‍സ് സംബന്ധമായ സേവനങ്ങള്‍) പോര്‍ട്ടലുകള്‍ വഴി മോട്ടോര്‍ വാഹന വകുപ്പ് 60-ഓളം സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഇതില്‍ 21 സേവനങ്ങള്‍ നിലവില്‍ നേരിട്ട് ഓഫീസില്‍ എത്തേണ്ടതില്ലാത്ത സേവനങ്ങളാണ്. ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ വഴിയുള്ള ഒടിപി പരിശോധനയിലൂടെ അപേക്ഷകര്‍ക്ക് പൂര്‍ണമായും ഓണ്‍ലൈനായി അപേക്ഷിക്കാം. എന്നാല്‍ ശേഷിക്കുന്ന സേവനങ്ങള്‍ക്ക് കൃത്യമായ ഒടിപി പരിശോധനയില്ലാത്തതിനാല്‍ സാധാരണക്കാരായ അപേക്ഷകരെ ചില അനധികൃത വ്യക്തികളും ഇടനിലക്കാരും ചൂഷണം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് എംവിഡി അറിയിച്ചു.

സമയക്കുറവ് കൊണ്ടോ അപേക്ഷാ നടപടികളുടെ സങ്കീര്‍ണ്ണത കൊണ്ടോ പല അപേക്ഷകരും ഏജന്റുമാരെ ആശ്രയിക്കാറുണ്ട്. എന്നാല്‍ ചില ഏജന്റുമാര്‍ അപൂര്‍ണ്ണമായ രേഖകള്‍ അപ്ലോഡ് ചെയ്യുകയും ബോധപൂര്‍വ്വം അപേക്ഷകള്‍ വൈകിപ്പിക്കുകയും പിന്നീട് ഇത് വേഗത്തിലാക്കി തരാം എന്ന് പറഞ്ഞ് അപേക്ഷകരില്‍ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്യുന്നത് പതിവാണെന്ന് എംവിഡി പറയുന്നു. ഈ പ്രശ്‌നത്തിന് പരിഹാരമായി ശേഷിക്കുന്ന എല്ലാ പരിവാഹന്‍ സേവനങ്ങളും കൂടി ഫേസ്ലെസ്സ് ഓണ്‍ലൈന്‍ സേവനങ്ങളാക്കി മാറ്റുകയാണെന്ന് എംവിഡി അറിയിച്ചു.

60 പരിവാഹന്‍ സേവനങ്ങളും ആധാര്‍ ഒടിപി അധിഷ്ഠിതമാക്കി മോട്ടോര്‍ വാഹന വകുപ്പ്;സെപ്തംബര്‍ 21ന് പ്രാബല്യത്തില്‍ Read More »

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പാ തടവുകാര്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് കുത്തേറ്റു

സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ജയിലില്‍ കഴിയുന്ന കാപ്പ തടവുകാരാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ഒരു തടവുകാരന് കുത്തേറ്റു. കോട്ടയം സ്വദേശിയായ മനുവിനാണ് കുത്തേറ്റത്. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം സ്വദേശി അപ്പു എന്നയാളാണ് മനുവിനെ കുത്തിപരിക്കേല്‍പ്പിച്ചതെന്നാണ് വിവരം.

അതിനിടെ, കണ്ണൂര്‍ സ്‌പെഷല്‍ സബ് ജയിലിലെ ഉദ്യോഗസ്ഥന് തടവുകാരന്റെ മര്‍ദനമേറ്റ സംഭവവുമുണ്ടായി. പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സുഹൈല്‍ എന്നയാളാണ് ആക്രമണം നടത്തിയത്. അസി. പ്രിസണ്‍ ഓഫീസര്‍ ചില്‍നേഷ് ചന്ദ്രന് ആക്രമണത്തില്‍ പരിക്കേറ്റു. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പാ തടവുകാര്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് കുത്തേറ്റു Read More »