Hivision Channel

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം; ജീവനക്കാര്‍ പ്രതിഷേധത്തിലേക്ക്

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ റെയില്‍വേ ജീവനക്കാര്‍ പ്രതിഷേധത്തിലേക്കെന്ന് റിപ്പോര്‍ട്ട്. ഡിവിഷന്‍ വിഭജനം തൊഴിലാളികളുടെ സ്ഥാനക്കയറ്റത്തെയും സ്ഥലമാറ്റത്തെയും ബാധിക്കും എന്നാണ് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. മംഗളൂരുവില്‍ ജോലി ചെയ്യുന്ന 1500 തൊഴിലാളികളില്‍ 60% മലയാളികളാണ്. ഇവരില്‍ ഭൂരിഭാഗം പേരും വര്‍ഷങ്ങളായി പാലക്കാട് ഡിവിഷന് പുറത്ത് ജോലി ചെയ്തവരാണെന്നും ഇവര്‍ ചാണ്ടിക്കാട്ടുന്നു.

അര്‍ഹതപ്പെട്ട സ്ഥലമാറ്റവും സ്ഥാനക്കയറ്റവും നഷ്ടപ്പെടും എന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഡിവിഷന്‍ വിഭജനം നടപ്പാക്കിയത് അംഗീകൃത സംഘടനകളോട് ചര്‍ച്ച നടത്താതെയാണെന്നാണ് ഇവര്‍ പറയുന്നത്. ഡിവിഷന്‍ വിഭജനം റെയില്‍വേയ്ക്ക് ഭരണപരമായ ഒരു നേട്ടവും നല്‍കുന്നില്ലെന്ന് ഡിആര്‍ഇയു ചൂണ്ടിക്കാട്ടുന്നു.

Leave a Comment

Your email address will not be published. Required fields are marked *