
മലയോര മേഖലയില്‍ ഇരിട്ടി കേന്ദ്രമായി വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ പഠന സൗകര്യം ഉറപ്പുവരുത്താനാണ് 2015 ല്‍ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം നോര്‍ത്ത് മലബാര്‍ എജുക്കേഷണല്‍ സൊസൈറ്റി രൂപീകരിക്കുന്നത്. ആദ്യഘട്ടത്തില്‍ സൊസൈറ്റിയുടെ കീഴില്‍ എഡ്യൂക്കേര്‍ അക്കാദമി എന്ന ഒരു സമാന്തര വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുകയും മുന്നോട്ടു പോവുകയും ചെയ്തിരുന്നു. അതോടൊപ്പം സെല്‍ഫ് ഫിനാന്‍സിങ് കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കണം എന്നുള്ള ഉദ്ദേശവും ഉണ്ടായിരുന്നു. ഈ ലക്ഷ്യത്തോടുകൂടിയാണ് പാര്‍ട്ടി അംഗങ്ങളില്‍ നിന്നും പാര്‍ട്ടി അനുഭാവികളില്‍നിന്നുമായി ആയിരം രൂപ മുതലുള്ള ഷെയറുകള്‍ സമാഹരിക്കാന്‍ തീരുമാനിച്ചത് . എന്നാല്‍ പിന്നീട് വന്നിട്ടുള്ള നോട്ട് നിരോധനം, 2018 ലെയും19ലെയും പ്രളയങ്ങള്‍, കോവിഡ് മഹാമാരി.. തുടങ്ങിയവ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിച്ച പോലെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ തടസ്സം സൃഷ്ടിച്ചിരുന്നു.
ഷെയര്‍ ഇനത്തില്‍ പാര്‍ട്ടി ഘടകങ്ങളുടെ സഹായത്തോടെ കേവലം 24 ലക്ഷം രൂപ മാത്രമാണ് സമാഹരിക്കാന്‍ സാധിച്ചത് . പണം അടച്ചവര്‍ക്കെല്ലാം ഷെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുമുണ്ട്. ലക്ഷ്യം വച്ചതുപോലെ ഷെയര്‍ സമാഹരിക്കാന്‍ സാധിക്കാത്തതിനാല്‍ സെല്‍ഫ് ഫിനാന്‍സിങ് കോളേജിന് അവശ്യ മായ സ്ഥലം കണ്ടെത്തുന്നതിന് സാധിച്ചില്ല.ശേഖരിച്ച പണം ഉപയോഗപ്പെടുത്തിയാണ് ഇരിട്ടി നേരമ്പോക്ക് റോഡില്‍ 38 സെന്റ് സ്ഥലം സൊസൈറ്റിയുടെ കൈവശമാക്കിയിട്ടുള്ളത്. സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പാരലല്‍കോളേജ് മികച്ച നിലയില്‍ പ്രവര്‍ത്തിക്കുകയുണ്ടായി എന്നാല്‍ പിന്നീട് പാരലല്‍ രംഗത്ത് പൊതുവില്‍ പരമ്പരാഗ കോഴ്‌സുകളില്‍ കുട്ടികള്‍ ചേര്‍ന്നതില്‍ വന്നിട്ടുള്ള കുറവും അതുപോലെ ഹയര്‍ സെക്കന്‍ഡറി സീറ്റുകളുടെ വര്‍ദ്ധനവുമെല്ലാം സമാന്തര വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാക്കിയിട്ടുള്ള പ്രശ്‌നങ്ങള്‍ എഡ്യൂക്കേര്‍ അക്കാദമിയെയും ബാധിച്ചു. സൊസൈറ്റി സമാഹരിച്ച തുകയേക്കാള്‍ വളരെ ഉയര്‍ന്ന മൂല്യം കൈവശമുള്ള ഭൂമിക്ക് ഉണ്ട്. ഇത് സൊസൈറ്റി ഭരണസമിതിക്കും പാര്‍ട്ടി കമ്മിറ്റികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ബോധ്യമുള്ളതാണ്.. വസ്തുത ഇതായിരിക്കെ നിക്ഷിപ്ത താത്പര്യത്തിന്റെ ഭാഗമായി മാധ്യങ്ങളിലൂടെ നടത്തുന്ന പ്രചരണം തള്ളികളയണ മെന്ന് സിപിഐഎം ഇരിട്ടി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ പ്രസ്താവനയിലൂടെ അവശ്യപെട്ടു..














