
വെങ്ങാനൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വാഹനം ഓടിച്ചയാളുടെ മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണ്. തിരുവനന്തപുരം വെങ്ങാനൂര്‍ അയ്യങ്കാളി സ്‌കൂളിന് മുന്നിലാണ് സംഭവം.
ഏറ്റുമാനൂര്‍ സ്വദേശി ടൈറ്റസ് കുര്യനാണ് മരിച്ചത്. ഇദ്ദേഹം ആര്‍മിയില്‍ നിന്നും റിട്ടയര്‍ ചെയ്ത വ്യക്തിയാണ്.














