നടന് ഇമ്രാന്ഖാന് രാജ്യം വിടാന്‍ നോട്ടീസ് നല്കി പൊലീസ്

അമേരിക്കന്‍ പൗരത്വമുള്ള നടന് ഇമ്രാന്ഖാന് രാജ്യം വിടാന്‍ നോട്ടീസ് നല്കി മുംബൈ പൊലീസ്. മുംബൈയിലെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് നടപടി. ഒക്ടോബര്‍ 28 നകം രാജ്യം വിടണമെന്നാണ് നിര്‍ദേശം. ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ പദവിയുള്ള ഇമ്രാന് ഖാന്, മുംബൈ സെന്‍ട്രലിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് സിജെപിയെ പിന്തുണച്ചുകൊണ്ടുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തുവെന്ന് ബിജെപി നേതാവ് കിരിത് സോമയ്യ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി.
എസ്ഐആര്‍ പ്രക്രിയയില്‍ ക്രമക്കേടുകള്‍ നടന്നെന്നാരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ?ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ, നടനെയും അദ്ദേഹത്തിന്റെ സുഹൃത്ത് ലേഖ വാഷിംഗ്ടണ്‍, അമ്മ നുസ്രത്ത്, അനന്തരവള്‍ സെയ്ന് എന്നിവരെയും മറ്റ് 400 പേര്‍ക്കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച് സെയ്ന് ഒരു വീഡിയോ പങ്കുവെച്ചിരുന്നു. കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ തനിക്കുണ്ടായ പരിക്കുകളും വീഡിയോയില്‍ കാണിച്ചിരുന്നു.
പ്രതിഷേധ പരിപാടിക്കിടയില്‍, പ്രത്യേക ആവശ്യങ്ങളൊന്നും ഉന്നയിച്ചുകൊണ്ടല്ല താന്‍ അവിടെ എത്തിയതെന്നും, മറിച്ച് മുംബൈയില്‍ താമസിക്കുന്ന ഒരാള്‍ എന്ന നിലയിലാണ് താന്‍ പങ്കെടുത്തതെന്നും ഇമ്രാന് ഖാന് വ്യക്തമാക്കിയിരുന്നു. താന്‍ ഒരു സംഘടനയുമായും ബന്ധപ്പെട്ടിട്ടില്ലെന്നും, വ്യക്തിപരമായ നിലയിലാണ് പങ്കെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടന് ഇമ്രാന്ഖാന് രാജ്യം വിടാന്‍ നോട്ടീസ് നല്കി പൊലീസ് Read More »








