അന്നദാനമൊരുക്കി

തെറ്റുവഴി: യൂത്ത് കോണ്‍ഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തെറ്റുവഴി കൃപ ചാരിറ്റബിള്‍ ട്രസ്റ്റില്‍ അന്നദാനമൊരുക്കി. പൊതിച്ചോറ് വിതരണോദ്ഘാടനം നിയോജക മണ്ഡലം പ്രസിഡണ്ട് സോനു വല്ലത്തുകാരന്‍ നിര്‍വഹിച്ചു. സജീദ്, അമല്‍ ബാബുരാജ്, അഖില്‍ പി.കെ, നിസാര്‍ വിളക്കോട്, ഷിന്‍സ്, റോഷ്‌നി, കോണ്‍ഗ്രസ് നേതാക്കളായ പി.പി മുസ്തഫ, കെ.പി നമേഷ്, രാധാകൃഷ്ണന്‍, സഫീറ ഹസ്സന്‍, ദീപ ഗിരീഷ് എന്നിവര്‍ പങ്കെടുത്തു.










