
പേരാവൂര്‍: ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂര്‍ ജില്ലാ കമ്മറ്റി കാരുണ്യ സ്പര്‍ശം പരിപാടിയുടെ ഭാഗമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പേരാവൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തെറ്റുവഴി കൃപാഭവന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യ സാധനങ്ങള്‍ എത്തിച്ച് നല്‍കി. കെ.പി.സി.സി സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി ഫ്ളാഗ് ഓഫ് ചെയ്തു. ജൂബിലി ചാക്കോ, സുരേഷ് ചാലാറത്ത്, സുഭാഷ് മാസ്റ്റര്‍, സി ഹരിദാസ്, അജ്നാസ്, നൂറുദ്ദീന്‍ മുള്ളേരിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.














