Hivision Channel

രാത്രി നടത്തം

പേരാവൂര്‍: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും ലിംഗ വിവേചനങ്ങള്‍ക്കും എതിരെ നടക്കുന്ന ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പെയിനിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പ്,ഐസിഡിഎസ്,പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പേരാവൂരില്‍ രാത്രി നടത്തം സംഘടിപ്പിച്ചു. പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റീന മനോഹരന്‍,പഞ്ചായത്ത് അംഗങ്ങളായ നൂറുദ്ദീന്‍ മുള്ളേരിക്കല്‍,അനില്‍കുമാര്‍,ഐസിഡിഎസ് സൂപ്പര്‍വൈസര്‍,സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷാനി,അംഗനവാടി വര്‍ക്കര്‍മാര്‍,ഹെല്‍പ്പര്‍മാര്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *