
കൊട്ടിയൂര്‍: കുടുംബരോഗ്യകേന്ദ്രത്തിന്റയും കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ വ്യാപാരികള്‍ക്കുള്ള ഭക്ഷ്യസുരക്ഷയെക്കുറിച്ചു പരിശീലനവും ലഖുലേഖ പ്രകാശനവും നടത്തി. ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന യോഗത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സരുണ്‍ ഘോഷ് പ്രസിഡന്റ് റോയ് നമ്പുടകത്തിന് നല്‍കി കൊണ്ട് ലഖുലേഖ പ്രകാശനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. സരുണ്‍ഘോഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. എ ജെയ്‌സണ്‍ എന്നിവര്‍ വിഷയവതരണം നടത്തി.പഞ്ചായത്ത് ഭരണാസമിതി അംഗങ്ങള്‍, വ്യാപാരം സംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.














