Hivision Channel

വിളംബര ഘോഷയാത്ര

കേളകം: ജനുവരി 26 ന് നടക്കുന്ന ചുവട് 2023 അയല്‍ക്കൂട്ട സംഗമത്തിന്റെ ഭാഗമായി കേളകം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ് ഉദ്ഘാടനം ചെയ്തു. കേളകം ഐശ്വര്യ ഓഡിറ്റോറിയം പരിസരത്ത് നിന്നാരംഭിച്ച വിളംബര ഘോഷയാത്ര കേളകം ബസ്റ്റാന്റില്‍ സമാപിച്ചു.സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ രജനി പ്രശാന്ത്, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *