
പോളണ്ടില്‍ മലയാളി കുത്തേറ്റ് മരിച്ചു. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി സൂരജാണ് കുത്തേറ്റ് മരിച്ചത്. നാല് മലയാളികള്‍ക്കും പരുക്കേറ്റു. ഇരുപത്തിമൂന്ന് വയസാണ് സൂരജിന്. ജോര്‍ജിയന്‍ പൗരന്മാരുമായുള്ള വാക്കുതര്‍ക്കത്തിനിടയിലാണ് കുത്തേറ്റത്. അഞ്ച് മാസം മുമ്പാണ് സൂരജ് പോളണ്ടില്‍ എത്തിയത്. ഒല്ലൂര്‍ ചെമ്പൂത്ത് അറയ്ക്കല്‍ വീട്ടില്‍ മുരളീധരന്‍ സന്ധ്യ ദമ്പതികളുടെ മകനാണ് മരിച്ച സൂരജ്.
ഇന്ന് രാവിലെയാണ് സംഭവം നടന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എംബസിയുടെ സ്ഥിരീകരണവുമുണ്ട്.അഞ്ച് മാസം മുമ്പ് വെയര്‍ ഹൗസ് സൂപ്പര്‍വൈസറായാണ് സൂരജ് ജോലിക്കായി പോളണ്ടിലെത്തിയത്. ഇന്നലെ വൈകിട്ട് മാതാപിതാക്കളുമായി സംസാരിച്ചിരുന്നു. ഇന്ന് രാവിലെയാണ് തര്‍ക്കമുണ്ടാവുകയും പിന്നീട് കൊലപാതകത്തിലേക്ക് എത്തുകയും ചെയ്തത്.