
ഭാരത് ജോഡോ യാത്രയുടെ പദയാത്ര അവസാനിച്ചു. ശ്രീനഗറിലെ ലാല്‍ചൗക്കില്‍ രാഹുല്‍ഗാന്ധി ദേശീയ പതാക ഉയര്‍ത്തി. ഭാരത് ജോഡ് യാത്രയുടെ നാളത്തെ സമാപന സമ്മേളനം രാജ്യത്ത് രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു.
ശ്രീനഗറിലെ പന്ത ചൗക്ക് മുതല്‍ ലാല്‍ ചൗക്ക് വരെയായിരുന്നു അവസാന ദിവസത്തെ പദയാത്ര.
രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ പത്തുമണിയോടെ ഇന്നത്തെ പദയാത്ര ആരംഭിച്ചു. പ്രിയങ്ക ഗാന്ധി അടക്കമുള്ള എല്ലാ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും യാത്രയുടെ ഭാഗമായി. കേരളത്തില്‍ നിന്നുള്ള നൂറുകണക്കിന് പേരാണ് ഇന്നും യാത്രയുടെ ഭാഗമായത്. ഭാരത് ജോഡോ യാത്രയുടെ മുന്‍ നിരയില്‍ കേരള സംഘം മുദ്രാവാക്യം വിളിച്ചു നീങ്ങി. പദയാത്ര ലാല്‍ ചൗക്കില്‍ എത്തിയതോടെ രാഹുല്‍ഗാന്ധി ദേശീയ പതാക ഉയര്‍ത്തി.