Hivision Channel

ആനക്കുഴിയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

കേളകം: കുണ്ടേരി- കണിച്ചാര്‍ റോഡില്‍ ആനക്കുഴിയില്‍ ഓട്ടോ ക്യൂട്ടും ലോറിയും കൂട്ടിയിടിച്ച് അപകടം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. അടയ്ക്കാത്തോട് സ്വദേശി ചക്കിമംഗലത്ത് ജിജി, കെ എസ് എഫ് ഇ ജീവനക്കാരന്‍ ജോര്‍ജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടയ്ക്കാത്തോട് ഭാഗത്ത് നിന്ന് കണിച്ചാര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ ക്യൂട്ടും എതിര്‍ ദിശയില്‍ വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ ക്യൂട്ടിന്റെ ഡ്രൈവറുടെ ഭാഗം തകര്‍ന്നു.

Leave a Comment

Your email address will not be published. Required fields are marked *