Hivision Channel

ബെംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേ ഉപയോഗിക്കുന്ന വാഹനങ്ങള്‍ ഇന്നു മുതല്‍ ടോള്‍ ടാക്സ് നല്‍കണം

ബെംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേ ഉപയോഗിക്കുന്ന വാഹനങ്ങള്‍ ചൊവ്വാഴ്ച മുതല്‍ ടോള്‍ ടാക്സ് നല്‍കണം. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ ) മാര്‍ച്ച് 14ന് രാവിലെ 8 മണി മുതല്‍ എക്സ്പ്രസ് വേയുടെ ബെംഗളൂരു-നിദാഘട്ട വിഭാഗത്തില്‍ ടോള്‍ പിരിവ് ആരംഭിച്ചു. വാഹനങ്ങളെ ആറായി തരം തിരിച്ചിട്ടുണ്ട് എന്നും ബെംഗളൂരു-നിദാഘട്ട സെക്ഷനിലെ ഒറ്റ യാത്രയ്ക്ക് വാഹനത്തിന്റെ വിഭാഗമനുസരിച്ച് 135 രൂപ മുതല്‍ 880 രൂപ വരെയാണ് നിരക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബെംഗളൂരു-നിദാഘട്ട സെക്ഷനിലെ ഒറ്റ ട്രിപ്പിന് കാര്‍ ഉടമകള്‍ 135 രൂപ നല്‍കണം. ഒരു ദിവസത്തിനകം മടങ്ങുകയാണെങ്കില്‍ 205 രൂപയും നല്‍കണം. മിനി ബസുകള്‍ക്ക് 220 രൂപയും ബസുകള്‍ക്ക് 460 രൂപയുമാണ് ഒറ്റ യാത്രയ്ക്ക് ടോള്‍ നിരക്ക്. നിദഘട്ട മുതല്‍ മൈസൂരു വരെയുള്ള രണ്ടാമത്തെ പാക്കേജ് പൂര്‍ണമായി പൂര്‍ത്തിയാകുമ്പോള്‍ ടോള്‍ നിരക്കില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. ബുഡനൂര്‍ പോലുള്ള ചില സ്ഥലങ്ങളില്‍ അടിപ്പാതകളുടെയും മറ്റ് അന്തിമ ഘടനകളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *