Hivision Channel

കണ്ണൂര്‍ വൃദ്ധസദനത്തിലെ സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതി ധനകാര്യവകുപ്പിന്റെ അനുമതി ലഭിച്ചാല്‍ പുനരാരംഭിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു

കണ്ണൂര്‍:സാമൂഹ്യനീതി വകുപ്പ് ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷന്‍ ട്രസ്റ്റ് വഴി കണ്ണൂര്‍ വ്വദ്ധസദനത്തില്‍ നടപ്പാക്കി വരുന്ന സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതി വകുപ്പ് നേരിട്ട് നടത്താന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രൊപ്പോസല്‍ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ തീരുമാനപ്രകാരം ധനകാര്യ വകുപ്പ് പരിശോധിച്ച് വരികയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു അറിയിച്ചു.കെ വി സുമേഷ് എം എല്‍ എ യുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ധനവകുപ്പിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് വൃദ്ധസദനത്തില്‍ അധിക ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പുനസ്ഥാപിക്കുകയും സെക്കന്റ് ഇന്നിംഗ്‌സ് ഹോം പുര്‍ണ്ണ തോതില്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *