Hivision Channel

മുല്ലപ്പെരിയാര്‍ ഡാമില്‍ സ്വതന്ത്ര സമിതിയെ വച്ച് അടിയന്തര സുരക്ഷാ പരിശോധന വേണമെന്ന ആവശ്യത്തെ പിന്തുണച്ച് സംസ്ഥാനം

മുല്ലപ്പെരിയാര്‍ ഡാമില്‍ സ്വതന്ത്ര സമിതിയെ വച്ച് അടിയന്തര സുരക്ഷാ പരിശോധന വേണമെന്ന ആവശ്യത്തെ പിന്തുണച്ച് സംസ്ഥാനം. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പരിശോധനയ്ക്കു സുപ്രീം കോടതി സമയപരിധി നിശ്ചയിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ നവംബറില്‍ കോതമംഗലം സ്വദേശി ജോ ജോസഫ് സുപ്രീം കോടതിയെ സമീപിച്ചത്.

ഈ ഹര്‍ജി ചൊവ്വാഴ്ച്ച പരിഗണിക്കാനിരിക്കെയാണ് സത്യവാങ്മൂലം. പുതിയ ഡാം സുരക്ഷാ നിയമം നടപ്പിലാകുംവരെ അതിലെ മുഴുവന്‍ അധികാരങ്ങളും മേല്‍നോട്ട സമിതിക്കു നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി നിലനില്‍ക്കെ, രണ്ടു തവണ സമിതി യോഗം ചേര്‍ന്നു. കഴിഞ്ഞവര്‍ഷം ജൂണിലും ഓഗസ്റ്റിലും ചേര്‍ന്ന യോഗങ്ങളില്‍ സുരക്ഷാ പരിശോധന നടത്തണമെന്ന നിര്‍ദേശമുണ്ടായെന്നു വ്യക്തമാക്കുന്നതാണ് സംസ്ഥാന ജലസേചന വകുപ്പിന്റെ സത്യവാങ്മൂലം.അപകടമുണ്ടായാല്‍ ഇടുക്കി, പത്തനംതിട്ട, എറണാകുളം, കോട്ടയം, ആലപ്പുഴ, തൃശൂരിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളെ ബാധിക്കാമെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു

Leave a Comment

Your email address will not be published. Required fields are marked *