Hivision Channel

വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കത്തിച്ച സംഭവം;പ്രതികള്‍ അറസ്റ്റില്‍.

വെഞ്ഞാറമൂട് പ്രവാസിയുടെ വീട്ടിലെ വാഹനങ്ങള്‍ കത്തിച്ച പ്രതികള്‍ അറസ്റ്റില്‍. സംഭവത്തില്‍ അനില്‍ കുമാര്‍, രാജ് കുമാര്‍ എന്നിവരെയാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. അനിലും മുരുകനുമായി വിദേശത്തു വച്ചുണ്ടായ തര്‍ക്കമാണ് വാഹനം കത്തിക്കാന്‍ കാരണമെന്ന് പൊലീസ്.

കഴിഞ്ഞദിവസമാണ് വെഞ്ഞാറമൂട് വലിയകട്ടയ്ക്കല്‍ മുരുകവിലാസത്തില്‍ മുരുകന്റെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകള്‍ അജ്ഞാതന്‍ തീയിട്ട് നശിപ്പിച്ചത്. അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. കൈയ്യില്‍ ഇന്ധന കുപ്പിയുമായി എത്തിയ ആള്‍ കാറുകളുടെ മുകളിലേക്ക് ഇന്ധനമൊഴിച്ച് തീയിട്ട ശേഷം ഓടി മറയുന്നത് സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പുറത്ത് തീ കത്തുന്നതറിഞ്ഞ് പുറത്തിറങ്ങിയ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് തീ കെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കാറുകള്‍ ഭാഗികമായി കത്തി നശിച്ചു. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയിരുന്നു. മുരുകനുമായി ശത്രുതയുള്ള ചിലരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *