Hivision Channel

തൊണ്ടിയില്‍ ഷേണ്‍സ്റ്റാട്ട് ലാംഗ്യേജ് അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചു

തൊണ്ടിയില്‍: ഷേണ്‍സ്റ്റാട്ട് വൈദിക സമൂഹത്തിന്റെ നേതൃത്വത്തില്‍ പേരാവൂര്‍ തൊണ്ടിയില്‍ ഷേണ്‍സ്റ്റാട്ട് ലാംഗ്യേജ് അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചു.ഷേണ്‍സ്റ്റാട്ട് സഭ സുപ്പീരിയര്‍ ഫാ.പോള്‍ പനംകുളം ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ് ഫൊറോന വികാരി ഫാ. ഡോ. തോമസ് കൊച്ചുകരോട്ട് വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിച്ചു. പഞ്ചായത്ത് അംഗം കെ.വി ബാബു,അക്കാദമി ഡയറക്ടര്‍ ഫാ. ബിജോയി കൊട്ടേകുടിയില്‍, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ക്രിസ്റ്റോ കാരക്കാട്ട്, ഫാ. ജോയി കൊഴ്യാക്കട്ട, സണ്ണി പൊട്ടങ്കല്‍, ബിജു കദളിക്കാട്ട്, തോമസ് കൂവേലില്‍ എന്നിവര്‍ സംബന്ധിച്ചു.ജര്‍മ്മന്‍,സ്പാനിഷ് ഭാഷകള്‍ പഠിപ്പിക്കുന്ന അക്കാദമി പേരാവൂര്‍ സെന്റ് ജോസഫ് ദേവാലയത്തിന് സമീപമാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *