Hivision Channel

ട്രെയിന്‍ തീവയ്പ്പ് കേസില്‍ ഷാരുഖ് സെയ്ഫിക്കെതിരെ യുഎപിഎ 16-ാം വകുപ്പ് ചുമത്തിയെന്ന് എഡിജിപി എം.ആര്‍ അജിത് കുമാര്‍

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ ഷാരുഖ് സെയ്ഫിക്കെതിരെ യുഎപിഎ 16-ാം വകുപ്പ് ചുമത്തിയെന്ന് എഡിജിപി എം.ആര്‍ അജിത് കുമാര്‍. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. തീവയ്പ്പുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളില്‍ പൊലീസ് അന്വേഷണം നടത്തിയിട്ടുണ്ട്. വിപുലമായ അന്വേഷണമാണ് നടന്നതെന്നും എംആര്‍ അജിത് കുമാര്‍ പറഞ്ഞു.

ഇതുവരെയുള്ള അന്വേഷണത്തില്‍ ഷാരുഖ് സെയ്ഫിയാണ് അക്രമണം നടത്തിയതെന്ന് തെളിയിക്കുന്ന നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് എഡിജിപി പറഞ്ഞു. പ്രതി റാഡിക്കലൈസ്ഡ് ആണ്. സക്കീര്‍ നായിക് അടക്കമുള്ളവരുടെ വീഡിയോകളടക്കം സ്ഥിരം കണ്ടിരുന്നു. കൃത്യമായ ആസൂത്രണം കേസില്‍ നടന്നിട്ടുണ്ടെന്നും എഡിജിപി പറഞ്ഞു.

പ്രതിക്ക് പ്രാദേശിക സഹായം ലഭിച്ചോയെന്ന കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും എഡിജിപി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *