Hivision Channel

സംസ്ഥാനത്ത് വ്യാപകമായി വേനല്‍ മഴ തുടരാന്‍ സാധ്യത

സംസ്ഥാനത്ത് വ്യാപകമായി വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും, തെക്കന്‍ കേരളത്തിലും മഴ കനത്തേക്കും.

ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.മലയോര മേഖലകളില്‍ ജാഗ്രത പുലര്‍ത്തണം.കേരള ,കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.

അതേസമയം, ജൂണ്‍ നാലിന് കാലവര്‍ഷം കേരളത്തില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ജൂണ്‍ ഒന്നിന് മുമ്പായി കാലവര്‍ഷം എത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാം ഘട്ട മണ്‍സൂണ്‍ പ്രവചന പ്രകാരം ഇത്തവണ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സീസണില്‍ കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ജൂണില്‍ ചിലയിടങ്ങളില്‍ കൂടുതലും ചിലയിടങ്ങളില്‍ കുറവും മഴയയ്ക്ക് സാധ്യതയുണ്ടെന്നും ചൂട് സാധാരണ ജൂണ്‍ മാസത്തില്‍ അനുഭവപ്പെടുന്നതിനേക്കാള്‍ കൂടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *